AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Elections 2025: ഡല്‍ഹി തെരഞ്ഞെടുപ്പ്; ബിജെപിക്ക് അനുകൂലമെന്ന് പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ

Delhi Elections 2025 Predictions: ആക്‌സിസ് മൈ ഇന്ത്യയും ടുഡേയ്‌സും ചാണക്യയും പ്രവചിക്കുന്നത് ആം ആദ്മി പാര്‍ട്ടി 25 സീറ്റുകള്‍ വരെ നേടുകയുള്ളു എന്നാണ്. സിഎന്‍എക്‌സ് സര്‍വ്വേ പ്രകാരം 49 മുതല്‍ 61 സീറ്റുകള്‍ വരെ ബിജെപി നേടുമെന്ന് പറയുമ്പോള്‍ എഎപി 10 മുതല്‍ 19 വരെ സീറ്റുകളിലൊതുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Delhi Elections 2025: ഡല്‍ഹി തെരഞ്ഞെടുപ്പ്; ബിജെപിക്ക് അനുകൂലമെന്ന് പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ
ബിജെപി, കോണ്‍ഗ്രസ്‌ Image Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 06 Feb 2025 21:39 PM

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ, ടുഡേയ്‌സ് ചാണക്യ തുടങ്ങിയ ഏജന്‍സികള്‍. ബിജെപി അമ്പതിലധികം സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്. എന്നാല്‍ ഈ സര്‍വ്വേഫലങ്ങളെല്ലാം ആം ആദ്മി പാര്‍ട്ടി തള്ളി.

ബിജെപിക്ക് 70ല്‍ 44 മുതല്‍ 55 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ടുഡേയ്‌സ് ചാണക്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബിജെപി കുറച്ചുകൂടി സീറ്റുകള്‍ നേടും. 57 സീറ്റുകള്‍ വരെയാണ് ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നത്.

ആക്‌സിസ് മൈ ഇന്ത്യയും ടുഡേയ്‌സും ചാണക്യയും പ്രവചിക്കുന്നത് ആം ആദ്മി പാര്‍ട്ടി 25 സീറ്റുകള്‍ വരെ നേടുകയുള്ളു എന്നാണ്. സിഎന്‍എക്‌സ് സര്‍വ്വേ പ്രകാരം 49 മുതല്‍ 61 സീറ്റുകള്‍ വരെ ബിജെപി നേടുമെന്ന് പറയുമ്പോള്‍ എഎപി 10 മുതല്‍ 19 വരെ സീറ്റുകളിലൊതുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കോണ്‍ഗ്രസിന് ഇത്തവണയും കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെന്നാണ് എല്ലാ പ്രവചനങ്ങളും പറയുന്നത്. മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ് ഒതുങ്ങുമെന്നാണ് പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ കൃത്യമായ പ്രവചനം നടത്തിയ ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വേ എഎപിയെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്.

അതേസമയം, പുറത്തുവന്ന എക്‌സിറ്റപോള്‍ ഫലങ്ങള്‍ക്കെതിരെ എഎപി ക്യാമ്പ് രംഗത്തുവന്നു. ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെനനാണ് എഎപി ഉയര്‍ത്തുന്ന വാദം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പാര്‍ട്ടി നേതൃത്വം ആരോപിച്ചു.

മസാജിങ് സെന്ററുകളും സ്പാകളും നടത്തുന്നവരാണ് എക്‌സിറ്റ് പോള്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ എഎപി സര്‍ക്കാറുണ്ടാകുമെന്നും എഎപി എംപി സഞ്ജയ് സിങ് അഭിപ്രായപ്പെട്ടു. അതേസമയം, ഫെബ്രുവരി ഏഴിനാണ് വോട്ടെണ്ണല്‍. ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് എഎപിക്ക് വിജയസാധ്യത പ്രവചിച്ചത്.

Also Read: Delhi Elections 2025: രാജ്യ തലസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്; മത്സരരംഗത്ത്‌ 699 സ്ഥാനാര്‍ത്ഥികള്‍

കോണ്‍ഗ്രസും എക്‌സിറ്റ് പോളിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് 18 ശതമാനം വരെ വോട്ടുകള്‍ നേടുമെന്നാണ് പാര്‍ട്ടിയുടെ പ്രതികരണം. ബിജെപിക്ക് വിജയസാധ്യത പ്രവചിച്ചതോടെ കോണ്‍ഗ്രസിനെതിരെ ഇന്ത്യാ സഖ്യത്തിലെ സമാജ്വാദി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. മമതാ ബാനര്‍ജിയോ ഡിഎംകെയോ സഖ്യത്തെ നയിക്കുകയാണെങ്കില്‍ ഫലം മികച്ചതാകുമെന്നാണ് എസ്പി പറയുന്നത്.