Bengaluru Vande Bharat: ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പറിന്റെ റൂട്ടുമാറ്റി; യാത്രക്കാര്‍ക്ക് കടുത്ത നിരാശ

Vande Bharat Sleeper Train Route Revised: ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പ്രഖ്യാപിച്ച ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനാണിത്. ബെല്‍ഗാം, മിറാജ്, പൂനെ വഴി ഈ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ പിന്നീട് റൂട്ട് മാറ്റുകയായിരുന്നു. വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് മഹാരാഷ്ട്രയില്‍ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണമാണ്.

Bengaluru Vande Bharat: ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പറിന്റെ റൂട്ടുമാറ്റി; യാത്രക്കാര്‍ക്ക് കടുത്ത നിരാശ

വന്ദേ ഭാരത്

Updated On: 

20 Apr 2026 | 07:14 PM

ബെംഗളൂരു: രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ റൂട്ടില്‍ മാറ്റം. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന ഈ ട്രെയിന്‍ മിറാജ് വഴി കടന്നുപോകില്ല. ബെല്‍ഗാം, മിറാജ്, പൂനെ എന്നിവിടങ്ങളിലൂടെയുള്ള സര്‍വീസ് റെയില്‍വേ ഭാഗികമായി വേണ്ടെന്ന് വെച്ചു. പകരം മറ്റൊരു റൂട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് യാത്രക്കാരില്‍ കടുത്ത അതൃപ്തിക്ക് കാരണമായി.

പുതിയ റൂട്ട്

ബെല്‍ഗാം, മിറാജ്, പൂനെ വഴി സര്‍വീസ് നടത്താന്‍ പദ്ധതിയിട്ടിരുന്ന ട്രെയിന്‍, അതിന് പകരം ധര്‍മ്മവാരം, റായ്ച്ചൂര്‍, സോളാപൂര്‍ വഴിയായിരിക്കും കടന്നുപോകുക. ഇത് ബെല്‍ഗാമിലെയും മിറാജിലെയും യാത്രക്കാരെ നിരാശരാക്കുന്നു. എന്നാല്‍ ഈ റൂട്ടിലൂടെ ആയിരിക്കില്ല, എല്ലാ ദിവസത്തെയും സര്‍വീസ്, മൂന്ന് ദിവസം ഇതുവഴിയും, മൂന്ന് ദിവസം ഹുബ്ലി, ബെല്‍ഗാം, മിറാജ്, പൂനെ വഴിയും ട്രെയിനോടും.

ആദ്യ സ്ലീപ്പര്‍ ട്രെയിന്‍

ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പ്രഖ്യാപിച്ച ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനാണിത്. ബെല്‍ഗാം, മിറാജ്, പൂനെ വഴി ഈ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ പിന്നീട് റൂട്ട് മാറ്റുകയായിരുന്നു.

Also Read: Bengaluru Vande Bharat: ബെംഗളൂരുവിലേക്ക് പുതിയ വന്ദേ ഭാരത്; യാത്ര പുറപ്പെടുന്നത് ഈ സമയത്ത്, റൂട്ട് അറിയണോ?

വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് മഹാരാഷ്ട്രയില്‍ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണമാണ്. ഹുബ്ലിയില്‍ നിന്ന് പൂനെയിലേക്കും കോലാപ്പൂരില്‍ നിന്ന് പൂനെയിലേക്കും സര്‍വീസ് നടത്തുന്ന വന്ദേ ഭാരതില്‍ ധാരാളം യാത്രക്കാര്‍ ഉണ്ടാകുന്നതും പതിവാണ്. മിറാജ് മുതല്‍ പൂനെ വരെ നടന്നിരുന്ന റെയില്‍വേ ലൈനിന്റെ വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. അതിനാല്‍ ഈ റൂട്ടിലൂടെയുള്ള വന്ദേ ഭാരത് യാത്ര അടിപൊളിയാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

ടിക്കറ്റിന് എത്രയാകും?

പുതിയ വന്ദേ ഭാരതിന്റെ എസി 3-ടയറിന് 2,500 രൂപ, എസി 2-ടയറിന് 3,000 രൂപ മുതല്‍ 3,200 രൂപ വരെ, ഫസ്റ്റ് എസിക്ക് 3,600 രൂപ മുതല്‍ 3,900 രൂപ എന്നിങ്ങനെയായിരിക്കും ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റ് നിരക്കുകളില്‍ ഭക്ഷണവും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. 823 യാത്രക്കാര്‍ക്കാണ് ഒരേസമയം ഈ ട്രെയിനില്‍ യാത്ര ചെയ്യാനാകുക. 11 എസി 3-ടയര്‍ കോച്ചുകളും 4 എസി 2-ടയര്‍ കോച്ചുകളും 1 ഫസ്റ്റ് എസി കോച്ചും ഉള്‍പ്പെടെ ആകെ 16 കോച്ചുകളും ഉണ്ടാകും.

Follow Us
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി