Rameshwaram cafe: ബെം​ഗളുരുവിലെ വൈറൽ ഫുഡ് സ്പോട്ട് രാമേശ്വരം കഫേ ഉടമകൾക്കെതിരേ കേസ്

Bengaluru Rameshwaram Cafe Owners Face FIR: മായം ചേർത്ത ഭക്ഷണം വിൽക്കൽ, ക്രിമിനൽ ഗൂഢാലോചന, വ്യാജ തെളിവുകൾ കെട്ടിച്ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നടപടി. നിഖിൽ എൻ. എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ 29-നാണ് ബിയാൽ (BIAL) പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Rameshwaram cafe: ബെം​ഗളുരുവിലെ വൈറൽ ഫുഡ് സ്പോട്ട് രാമേശ്വരം കഫേ ഉടമകൾക്കെതിരേ കേസ്

Bangalore Rameshwaram Cafe

Updated On: 

02 Dec 2025 17:11 PM

ബെംഗളൂരു: പ്രമുഖ ഭക്ഷണശാലയായ രമേശ്വരം കഫേയുടെ ഉടമകളായ രാഘവേന്ദ്ര റാവു, ഭാര്യ ദിവ്യ രാഘവേന്ദ്ര റാവു, സീനിയർ എക്സിക്യൂട്ടീവ് സുമന്ത് ലക്ഷ്മീനാരായണൻ എന്നിവർക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു. മായം ചേർത്ത ഭക്ഷണം വിൽക്കൽ, ക്രിമിനൽ ഗൂഢാലോചന, വ്യാജ തെളിവുകൾ കെട്ടിച്ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് നടപടി. നിഖിൽ എൻ. എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ 29-നാണ് ബിയാൽ (BIAL) പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ഈ വർഷം ജൂലൈ 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുവാഹാത്തിയിലേക്ക് വിമാനം കയറാനായി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ എത്തിയതായിരുന്നു പരാതിക്കാരനായ നിഖിൽ.
രമേശ്വരം കഫേയുടെ ടെർമിനൽ 1 ഔട്ട്‌ലെറ്റിൽ നിന്ന് ഇദ്ദേഹം ഓർഡർ ചെയ്ത വെൺ പൊങ്കലിലും ഫിൽട്ടർ കോഫിയിലും പുഴുവിനെ കണ്ടെത്തുകയുണ്ടായി എന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

നിഖിൽ ഉടൻ തന്നെ ജീവനക്കാരെ വിവരം അറിയിച്ചു. വിഭവം മാറ്റി നൽകാമെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും വിമാനം ബോർഡ് ചെയ്യേണ്ടതിനാൽ നിഖിൽ അത് നിരസിച്ചു. മറ്റ് ഉപഭോക്താക്കൾ ഭക്ഷണത്തിലെ പുഴുവിൻ്റെ ചിത്രം എടുത്തെങ്കിലും നിഖിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാതെ യാത്ര തുടർന്നു.

 

വ്യാജ ആരോപണവും എതിർ പരാതിയും

 

സംഭവത്തിന് തൊട്ടടുത്ത ദിവസം, കഫേയുടെ ബ്രാൻഡിങ്ങിന് ഭീഷണിയുയർത്തിക്കൊണ്ട് താൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കഫേ ഉടമകൾ തനിക്കെതിരെ കേസ് ഫയൽ ചെയ്തതായി മാധ്യമ റിപ്പോർട്ടുകളിലൂടെ നിഖിൽ അറിഞ്ഞു. ഈ പരാതിയുടെ അന്വേഷണത്തിനായി നിഖിലിനെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ചെയ്തു.

ALSO READ: ഏറ്റവും പൊക്കം കുറഞ്ഞ ഡോക്ടർ, ഉയരം മൂന്നടി മാത്രം; ഇത് ​ഗുജറാത്തിലെ ഗണേഷ് ബറേയുടെ കഥ

എന്നാൽ, താൻ ഒരു തരത്തിലുള്ള റീഫണ്ടോ പണമോ ആവശ്യപ്പെട്ടിട്ടില്ലെന്ന് നിഖിൽ വാദിച്ചു. മാത്രമല്ല, കഫേ നൽകിയ പരാതിയിൽ പണം ആവശ്യപ്പെട്ടു എന്ന് പറയുന്ന സമയത്ത് താൻ വിമാനത്തിലായിരുന്നെന്ന് തെളിയിക്കുന്ന ഫ്ലൈറ്റ് രേഖകൾ സമർപ്പിക്കുകയും ചെയ്തു. ഇതോടെ കഫേയുടെ ആരോപണങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞു. ബ്ലാക്ക്‌മെയിലിങ്ങിലോ പണം തട്ടിയെടുക്കുന്നതിലോ നിഖിലിനോ സുഹൃത്തുക്കൾക്കോ പങ്കുള്ളതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

 

പുതിയ എഫ്.ഐ.ആറിലെ വകുപ്പുകൾ

 

തുടർന്ന്, തന്നെ അപകീർത്തിപ്പെടുത്താനും ഉപദ്രവിക്കാനും ഉദ്ദേശിച്ചാണ് കഫേ ഉടമകളും പ്രതിനിധിയും തനിക്കെതിരെ കള്ളക്കേസ് നൽകിയതെന്ന് ആരോപിച്ച് നിഖിൽ എതിർ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രമേശ്വരം കഫേ ഉടമകൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും