Doctor Kills Wife: അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ച് ഭാര്യയെ കൊലപ്പെടുത്തി; ആറുമാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റിൽ
Bengaluru Surgeon Arrested For Killing Wife: വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് പറഞ്ഞായിരുന്നു കൃതികയെ ഭർത്താവ് ആശുപത്രിയിൽ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കൃതിക മരിച്ചിരുന്നു.

Doctor Kills Wife
ബെംഗളൂരു: വനിതാ ഡോക്ടറുടെ മരണം കൊലപാതകം. സംഭവത്തിൽ ഡോക്ടറായ ഭര്‍ത്താവ് അറസ്റ്റില്‍. ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റായിരുന്ന ഡോ. കൃതിക റെഡ്ഡിയുടെ മരണത്തിലാണ് ഭര്‍ത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൃതിക മരിച്ച് ആറ് മാസത്തിനു ശേഷമാണ് മഹേന്ദ്ര റെഡ്ഡി അറസ്റ്റിലാകുന്നത്.
കഴിഞ്ഞ ഏപ്രിൽ 21-ാം തീയതിയായിരന്നു കൃതികയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് പറഞ്ഞായിരുന്നു കൃതികയെ ഭർത്താവ് ആശുപത്രിയിൽ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കൃതിക മരിച്ചിരുന്നു.
പിന്നാലെ സംഭവത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്ത പോലീസ് ദമ്പതിമാരുടെ വീട്ടില്‍ ഫൊറന്‍സിക് സംഘത്തിന്റെ സഹായത്തോടെ വിശദമായ പരിശോധന നടത്തി. ഇവിടെ വച്ച് കാന്യുല സെറ്റും ഇന്‍ജക്ഷന്‍ സെറ്റും മറ്റുചില മെഡിക്കല്‍ ഉപകരണങ്ങളും അന്വേഷണത്തിൽ കണ്ടെത്തി. ഇതിനിടെയിൽ കൃതികയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയച്ചു. ഈ പരിശോധനയിലാണ് ശരീരത്തില്‍ അനസ്‌തേഷ്യയായി നല്‍കുന്ന മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
Also Read:ഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതം എടുത്ത ഭാര്യ പൂർത്തിയാക്കും മുമ്പേ മരിച്ചു! നോവായി വീഡിയോ
ഈ റിപ്പോർട്ട് വന്നതോടെ മരുമകനെ സംശയമുണ്ടെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണിപ്പാലില്‍നിന്ന് മഹേന്ദ്ര റെഡ്ഡിയെ കസ്റ്റഡിയിലെടുത്തത്. ഇതുവരെ കണ്ടെത്തിയ തെളിവുകൾ എല്ലാം മഹേന്ദ്രനെതിരാണെന്നാണ് പോലീസ് പറയുന്നത്. കൃതികയുടെ മരണം സ്വഭാവിക മരണം എന്ന് വരുത്തിതീർക്കാൻ ഇയാൾ ശ്രമിച്ചതായാണ് പോലീസ് പറയുന്നത്.
കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബെംഗളൂരു പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് പ്രതികരിച്ചു. എന്താണ് കൊലപാതകത്തിനു കാരണം എന്നത് വിശദമായ അന്വേഷണത്തിനു ശേഷമേ പറയാൻ പറ്റുമെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നിലവിൽ ചോദ്യം ചെയ്ത് വരികയാണ്. മരിച്ച കൃതിക റെഡ്ഡിയും ഭര്‍ത്താവ് മഹേന്ദ്ര റെഡ്ഡിയും ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ഡോക്ടമാരായിരുന്നു. 2024 മേയ് 26-നായിരുന്നു ഇരുവരുടെയും വിവാഹം.