AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bengaluru Vande Bharat: ബെംഗളൂരു ടു ഗോവ യാത്ര ഇനി വന്ദേഭാരതിൽ; 14 പ്രധാന സ്റ്റോപ്പുകൾ അറിയാം

Bengaluru Goa Vande Bharat Train to Connect 14 Major Stations: റെയില്‍വേ മന്ത്രിയായ അശ്വിനി വൈഷ്ണവ് സെപ്റ്റംബര്‍ 29ന് നിലവിലുള്ള മംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് വന്ദേഭാരത് യശ്വന്ത്പുരയിലേക്ക് നീട്ടാനുള്ള തീരുമാനം അറിയിച്ചിരുന്നു. പുതിയ സര്‍വീസ് 26655, 26656 എന്നീ ട്രെയിന്‍ നമ്പറുകളിലായിരിക്കും നടത്താന്‍ ഉദ്ദേശിക്കുന്നത്.

Bengaluru Vande Bharat: ബെംഗളൂരു ടു ഗോവ യാത്ര ഇനി വന്ദേഭാരതിൽ; 14 പ്രധാന സ്റ്റോപ്പുകൾ അറിയാം
വന്ദേ ഭാരത്‌ Image Credit source: PTI
Shiji M K
Shiji M K | Published: 05 Oct 2026 | 06:32 AM

ബെംഗളൂരുവില്‍ നിന്ന് ഗോവയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമാകുന്ന പുതിയ വന്ദേഭാരത് സര്‍വീസ് ഉടന്‍ യാഥാര്‍ഥ്യമായേക്കും. നിലവില്‍ മംഗളൂരു-മഡ്ഗാവ് റൂട്ടില്‍ ഓടുന്ന വന്ദേഭാരത് ബെംഗളൂരുവിലെ യശ്വന്ത്പുര വരെ നീട്ടാനാണ് റെയില്‍വേയുടെ പദ്ധതി. ഇതോടെ ബെംഗളൂരു, തീരദേശ കര്‍ണാടക, ഗോവ എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന വന്ദേഭാരത് സര്‍വീസ് ലഭിക്കും.

യശ്വന്ത്പുര മുതല്‍ മഡ്ഗാവ് വരെ

പുതിയ സര്‍വീസ് യശ്വന്ത്പുരയില്‍ നിന്ന് ആരംഭിച്ച് മഡ്ഗാവില്‍ അവസാനിക്കുന്ന രീതിയിലായിരിക്കും. മംഗളൂരു ജങ്ഷന്‍ ഉള്‍പ്പെടെ തീരദേശ കര്‍ണാടകയിലെ പ്രധാന സ്ഥലങ്ങളിലൂടെയാണ് ട്രെയിന്‍ ഗോവയിലേക്ക് പോകുക. റെയില്‍വേ മന്ത്രിയായ അശ്വിനി വൈഷ്ണവ് സെപ്റ്റംബര്‍ 29ന് നിലവിലുള്ള മംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് വന്ദേഭാരത് യശ്വന്ത്പുരയിലേക്ക് നീട്ടാനുള്ള തീരുമാനം അറിയിച്ചിരുന്നു. പുതിയ സര്‍വീസ് 26655, 26656 എന്നീ ട്രെയിന്‍ നമ്പറുകളിലായിരിക്കും നടത്താന്‍ ഉദ്ദേശിക്കുന്നത്.

14 സ്റ്റോപ്പുകള്‍

പുതിയ വന്ദേഭാരത് സര്‍വീസിന് നിര്‍ദേശിച്ചിരിക്കുന്ന പ്രധാന സ്റ്റേഷനുകള്‍ ഇവയാണ്

  • യശ്വന്ത്പുര
  • ശ്രവണബെളഗോള
  • ഹാസന്‍
  • സകലേശ്പുര്‍
  • സുബ്രഹ്‌മണ്യ റോഡ്
  • കബക പുത്തൂര്‍
  • മംഗളൂരു ജങ്ഷന്‍
  • ഉഡുപ്പി
  • കുന്ദാപുര
  • ബൈന്ദൂര്‍
  • മുര്‍ദേശ്വര്‍
  • ഗോകര്‍ണ റോഡ്
  • കാര്‍വാര്‍
  • മഡ്ഗാവ്

ഇതോടെ ബെംഗളൂരുവില്‍ നിന്ന് ഉഡുപ്പി, മുര്‍ദേശ്വര്‍, ഗോകര്‍ണ, കാര്‍വാര്‍ തുടങ്ങിയ പ്രധാന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും നേരിട്ടുള്ള വന്ദേഭാരത് യാത്ര സാധ്യമാകും.

Also Read: Namma Metro: ഹോസ്കോട്ടെയുടെ മുഖം മാറും; മെട്രോ മുതൽ ഹൈസ്പീഡ് റെയിൽ വരെ വരുന്നു

എത്ര സമയമെടുക്കും?

യശ്വന്ത്പുരയില്‍ നിന്ന് മഡ്ഗാവിലേക്ക് ഏകദേശം 13 മണിക്കൂര്‍ യാത്രാസമയം വേണ്ടിവരുമെന്നാണ് നിലവിലെ നിര്‍ദേശം. എന്നാല്‍ അന്തിമ സമയക്രമം റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ നിര്‍ദേശമനുസരിച്ച് യശ്വന്ത്പുരയില്‍ നിന്ന് രാവിലെ 6.05ന് പുറപ്പെട്ട് വൈകിട്ട് 7.15ന് മഡ്ഗാവില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് പരിഗണിക്കുന്നത്. തിരിച്ചുള്ള ട്രെയിന്‍ മഡ്ഗാവില്‍ നിന്ന് രാവിലെ 5.30ന് പുറപ്പെട്ട് വൈകിട്ട് 6.40ന് യശ്വന്ത്പുരയില്‍ എത്തുന്ന രീതിയിലും നിര്‍ദേശം മുന്നിലുണ്ട്. എന്നാല്‍ ഈ സമയങ്ങളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.

ബെംഗളൂരു-മംഗളൂരു പരീക്ഷണ ഓട്ടം വിജയകരം

പുതിയ സര്‍വീസിന്റെ സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി യശ്വന്ത്പുരയില്‍ നിന്ന് മംഗളൂരു ജങ്ഷനിലേക്ക് 16 കോച്ചുകളുള്ള വന്ദേഭാരത് പരീക്ഷണ ഓട്ടം നടത്തിയിരുന്നു. സെപ്റ്റംബര്‍ 10ന് നടന്ന രണ്ടാം പരീക്ഷണ ഓട്ടത്തില്‍ മംഗളൂരുവില്‍ നിന്ന് യശ്വന്ത്പുരയിലേക്കുള്ള യാത്ര 6 മണിക്കൂര്‍ 49 മിനിറ്റില്‍ പൂര്‍ത്തിയാക്കി.

ബെംഗളൂരു-മംഗളൂരു റൂട്ടിലെ ദുഷ്‌കരമായ സകലേശ്പുര്‍-സുബ്രഹ്‌മണ്യ റോഡ് ഘട്ട് മേഖലയിലൂടെയുള്ള സര്‍വീസിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതും പരീക്ഷണ ഓട്ടത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു.

English Summary

A new Vande Bharat service is being planned to connect Bengaluru with Goa via Madgaon. The proposed train will cover 14 key stations across Karnataka and Goa, offering faster and more convenient connectivity for travellers.

Follow Us