Bengaluru Traffic Advisory: തിരക്ക് കുറയ്ക്കാന്‍ വേറെ വഴിയില്ല, ബെംഗളൂരുവില്‍ ഗതാഗത നിയന്ത്രണം; യാത്രക്കാര്‍ അറിയേണ്ടത്‌

Bengaluru Traffic Advisory: ബെംഗളൂരുവിലെ മാറത്തഹള്ളി പാലം ജംഗ്ഷനിലെ തിരക്ക് കുറയ്ക്കുന്നതിനായി ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഡിസംബര്‍ 22 മുതൽ പരീക്ഷണാടിസ്ഥാനത്തിലാണ്‌ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്

Bengaluru Traffic Advisory: തിരക്ക് കുറയ്ക്കാന്‍ വേറെ വഴിയില്ല, ബെംഗളൂരുവില്‍ ഗതാഗത നിയന്ത്രണം; യാത്രക്കാര്‍ അറിയേണ്ടത്‌

Bengaluru Traffic Advisory

Published: 

21 Dec 2025 19:55 PM

ബെംഗളൂരു: ബെംഗളൂരുവിലെ മാറത്തഹള്ളി പാലം ജംഗ്ഷനിലെ തിരക്ക് കുറയ്ക്കുന്നതിനായി ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച (ഡിസംബര്‍ 22) മുതൽ പരീക്ഷണാടിസ്ഥാനത്തിലാണ്‌ എച്ച്എഎൽ എയർപോർട്ട് ട്രാഫിക് പൊലീസ് പരിധിയിൽ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ദേവരബീശനഹള്ളി, കടുബീശനഹള്ളി എന്നിവിടങ്ങളിൽ നിന്ന് കെ‌എൽ‌എം സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങളെ വർത്തൂർ, വൈറ്റ്ഫീൽഡ് ഭാഗത്തേക്ക് വാഹനങ്ങൾ വലത്തേക്ക് തിരിയാൻ അനുവദിക്കില്ല.

ഗതാഗതം സുഗമമാക്കുന്നതിനായി തുളസി തിയേറ്റർ ജംഗ്ഷനിലെ മീഡിയൻ അടച്ചിടും. മാറത്തഹള്ളിയിൽ നിന്ന് വരുന്ന വാഹനങ്ങളെ ദൊഡ്ഡെനെകുണ്ടി ജംഗ്ഷനിൽ യു ടേൺ എടുക്കാൻ അനുവദിക്കില്ല. ഗതാഗത നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ബദല്‍ മാര്‍ഗങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

ദേവരബീശനഹള്ളി, കടുബീശനഹള്ളി എന്നിവിടങ്ങളിൽ നിന്ന് വർത്തൂർ, കുണ്ടലഹള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ഔട്ടർ റിംഗ് റോഡ് ഉപയോഗിക്കാം. കാർത്തിക് നഗർ ജംഗ്ഷനിൽ യു ടേൺ എടുത്ത് കലാമന്ദിർ സർവീസ് റോഡ് വഴി വർത്തൂർ മെയിൻ റോഡിലെത്തി വൈറ്റ്ഫീൽഡിലേക്ക് പോകാം.

Also Read: Namma Metro: ബെംഗളൂരു മുതല്‍ തുമകുരു വരെ മെട്രോ; ആഹാ യാത്ര ഇനി എന്തെളുപ്പം

മാറത്തഹള്ളിയിൽ നിന്നോ കുണ്ടലഹള്ളിയിൽ നിന്നോ കെആർ പുരത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ദൊഡ്ഡെനെകുണ്ടി മെയിൻ റോഡ് ജംഗ്ഷനിൽ വലത്തേക്ക് തിരിഞ്ഞ്, ദൊഡ്ഡെനെകുണ്ടി മെയിൻ റോഡ് വഴി കാർത്തിക് നഗർ ജംഗ്ഷനിലേക്ക് പോയി ഔട്ടർ റിംഗ് റോഡിലൂടെ പോകാം.

പൊലീസിന്റെ അറിയിപ്പ്‌

മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?
ചക്കക്കുരുവിന്റെ തൊലി കളയാന്‍ ഇതാ എളുപ്പവഴി
മുട്ട കേടായോ? പൊട്ടിക്കാതെ തന്നെ തിരിച്ചറിയാം
ഒന്നല്ല അഞ്ച് കടുവകൾ, വയനാടിന് അടുത്ത്
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു