Bengaluru Traffic: അക്കാര്യം നടന്നാല്‍ ബെംഗളൂരുവിലെ ട്രാഫിക് കുറയും; അണിയറയില്‍ കിടിലന്‍ പദ്ധതി ഒരുങ്ങുന്നു

Greater Bengaluru Authority is set to introduce paid parking plan: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ പദ്ധതിയുമായി ജിബിഎ. അഞ്ച് സിറ്റി മുനിസിപ്പല്‍ സോണുകളില്‍ പേ ആന്‍ഡ് പാര്‍ക്ക് നടപ്പിലാക്കാനാണ് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ നീക്കം

Bengaluru Traffic: അക്കാര്യം നടന്നാല്‍ ബെംഗളൂരുവിലെ ട്രാഫിക് കുറയും; അണിയറയില്‍ കിടിലന്‍ പദ്ധതി ഒരുങ്ങുന്നു

Bengaluru

Published: 

29 Nov 2025 | 02:20 PM

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ബെംഗളൂരുവിന് ജീവശ്വാസം നല്‍കാന്‍ പുതിയ പദ്ധതിയുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ). നിയന്ത്രണമില്ലാത്ത പാര്‍ക്കിങാണ് ബെംഗളൂരുവിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. ഈ സാഹചര്യത്തില്‍ അഞ്ച് സിറ്റി മുനിസിപ്പല്‍ സോണുകളില്‍ പേ ആന്‍ഡ് പാര്‍ക്ക് നടപ്പിലാക്കാനാണ് ജിബിഎയുടെ നീക്കം. നിലവില്‍ നഗരത്തിലെ മിക്ക റോഡുകളിലും പാര്‍ക്കിങ് ഫീസ് ഇല്ല. ഇതോടെ അനിയന്ത്രിതമായും അലക്ഷ്യമായുമാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഫുട്പാത്തുകള്‍ പോലും സുരക്ഷിതമല്ലെന്നതാണ് നിലവിലെ സാഹചര്യം.

പേ ആന്‍ഡ് പാര്‍ക്ക് നിലവിലുള്ളയിടത്ത് പോലും സൈന്‍ബോര്‍ഡുകളുടെ അഭാവമടക്കം പ്രശ്‌നമാണ്. അനധികൃതമായി പാര്‍ക്കിങ് വ്യാപകമാകുന്നത് ഗൗരവത്തോടെയാണ് അധികൃതര്‍ വീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ പാര്‍ക്കിങ് രീതിക്ക് ജിബിഎ തുടക്കം കുറിക്കുന്നത്. കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രധാന പ്രദേശങ്ങളില്‍ പണമടച്ചുള്ള പാര്‍ക്കിങ് നടപ്പിലാക്കാനാണ് നീക്കം.

ഡയറക്ടറേറ്റ് ഓഫ് അര്‍ബന്‍ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് നേരത്തെ നടത്തിയ പഠനത്തില്‍, പാര്‍ക്കിങിനുള്ള സ്ഥലം കണ്ടെത്തിയിരുന്നു. ഈ പഠനം ജിബിഎ വീണ്ടും പരിശോധിക്കുകയാണ്. പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം എങ്ങനെ നടപ്പിലാക്കാമെന്ന് സംബന്ധിച്ചും, എന്തൊക്കെ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നതിനെക്കുറിച്ചും മനസിലാക്കാന്‍ പൈലറ്റ് പ്രോജക്ട് തയ്യാറാക്കുന്നുവെന്നാണ് വിവരം.

Also Read: Bengaluru Metro: മെട്രോ കാർഡിൽ സാങ്കേതികപ്പിശക്; ടിക്കറ്റെടുക്കാനാവാതെ യാത്രക്കാർ

എംജി റോഡിലും, യെലഹങ്കയിലും ഈ പ്രോജക്ട് ഇതിനകം ആരംഭിച്ചിട്ടുണ്ട്. അഞ്ച് മുനിസിപ്പല്‍ സോണുകളിലും, ഗതാഗതക്കുരുക്ക് രൂക്ഷമായ സ്ഥലങ്ങള്‍ ഒരു മാസത്തെ പൈലറ്റ് പ്രോജക്ടിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. ഇതിനുശേഷം തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ആദ്യം പേ ആന്‍ഡ് പാര്‍ക്ക് ആരംഭിക്കും. പിന്നീട് നഗരം മുഴുവന്‍ വ്യാപിപ്പിക്കാനാണ് നീക്കം. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം, ഇതുവഴി ജിബിഎയുടെ വരുമാനവും വര്‍ധിപ്പിക്കാമെന്നാണ് പ്രതീക്ഷ. മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ അഞ്ച് സിവിക് സ്ഥാപനങ്ങളോടും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മോഡല്‍

66 ‘മള്‍ട്ടി ലെവല്‍ പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്’ മോഡല്‍ നടപ്പാക്കാനാണ് നീക്കമെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓരോ പാര്‍ക്കിങ് സ്ഥലത്തും ഒമ്പത് നിലകള്‍, ഏഴ് ലിഫ്റ്റുകള്‍, നാനൂറിലേറെ കാറുകള്‍ക്കുള്ള സൗകര്യം എന്നിവയുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സൗകര്യങ്ങള്‍ ഒരുമിച്ച് നടപ്പിലാക്കുന്നതോടെ നിരവധി വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യപ്രദമാകും. ഈ നീക്കത്തോട് ട്രാഫിക് പൊലീസിനും യോജിപ്പുണ്ടെന്നാണ് വിവരം. ബെംഗളൂരുവിലെ ബഹുനില പാര്‍ക്കിങ് സമുച്ചയങ്ങള്‍ ഇപ്പോഴും അധികം ഉപയോഗിക്കുന്നില്ല.

Related Stories
Chennai Metro: ചെന്നൈ മെട്രോ നിർണായക നേട്ടത്തിലേക്ക് കുതിക്കുന്നു, ഓൾ സെറ്റ് ആകാൻ ഒരൊറ്റ കടമ്പ മാത്രം
Security Alert: ’26-26′ ഭീകരാക്രമണത്തിന് കരുനീക്കങ്ങള്‍; ലക്ഷ്യം റിപ്പബ്ലിക് ദിനം? രാജ്യം അതീവ ജാഗ്രതയില്‍
Bengaluru Woman Death: ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കെട്ടിത്തൂക്കി, സഹായിച്ചത് സുഹൃത്ത്; യുവാക്കൾ പിടിയിൽ
Viral Video: ‘ഇന്ന് ഞാൻ ഒറ്റയ്ക്കല്ല’; 70 -കാരൻറെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് ലക്ഷം പേർ; കാരണം ഇത്!
Mumbai-Kerala train: മുംബൈയിലെ കേരളാ ട്രെയിനുകൾ പൻവേലിലേക്കോ? മലയാളികൾക്ക് യാത്രാദുരിതം കൂടുന്നു
Bengaluru Train: ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങി; യാത്ര ഇനി എന്തെളുപ്പം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം