Bengaluru Vande Bharat Accident: ഒരിക്കല്‍ കൂടി അവര്‍ ബെംഗളൂരുവില്‍ നിന്നെത്തി; ഒന്നുമറിയാതെ, ഇനിയൊരു മടക്കമില്ലാതെ
Kerala Weeps for the Youth Lost on Bengaluru's Tracks: ബെംഗളൂരുവില്‍ വന്ദേഭാരത് ഇടിച്ച് മരിച്ച മലയാളി വിദ്യാര്‍ത്ഥികളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ജസ്റ്റിന്‍ ജോസഫ്, സ്റ്റെറിന്‍ എല്‍സ സജി എന്നിവരാണ് മരിച്ചത്

സ്റ്റെറിന്‍, ജസ്റ്റിന്‍
ബെംഗളൂരുവില്‍ വന്ദേഭാരത് ഇടിച്ച് മരിച്ച മലയാളി വിദ്യാര്‍ത്ഥികളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. നഴ്‌സിങ് വിദ്യാര്‍ത്ഥികളായ ജസ്റ്റിന്‍ ജോസഫ് (20), സ്റ്റെറിന്‍ എല്‍സ സജി (19) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട സ്വദേശികളാണ് ഇരുവരും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കിയത്. ചിക്കബനവാര റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഇരുവരും സപ്തഗിരി കോളേജിൽ പഠിക്കുന്നവരായിരുന്നു. ജസ്റ്റിന്‍ തിരുവല്ല സ്വദേശിയാണ്. റാന്നി സ്വദേശിനിയാണ് സ്‌റ്റെറിന്‍.
റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ വന്ദേ ഭാരത് ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഉച്ചഭക്ഷണം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടമെന്നാണ് സൂചന.
സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ബെംഗളൂരു റൂറല്‍ റെയില്‍വേ പൊലീസും, യശ്വന്ത്പുര്‍ റെയില്‍വേ പൊലീസും സംഭവത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എംഎസ് രാമയ്യ ആശുപത്രിയിലായിരുന്നു മൃതദേഹങ്ങള്‍. ഇവിടെ നിന്നാണ് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയത്.
Also Read: Train Accident in Karanataka: കർണാടകയിൽ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു
ഈ മേഖലയില്‍ അടുത്തിടെയുണ്ടാകുന്ന രണ്ടാമത്തെ ട്രെയിന്‍ അപകടമാണ് ഇത്. ട്രാക്കിലൂടെ നടക്കുന്നതിനിടെ ഒഡീഷയിൽ നിന്നുള്ള റെയിൽവേ ജീവനക്കാരനായ സുന്ദർ നായക് (38) കഴിഞ്ഞ മാസമുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു. വിജയനഗർ ജില്ലയിലെ കമ്പത്രഹള്ളിക്ക് സമീപം പാസഞ്ചര്‍ ട്രെയിനിടിച്ചായിരുന്നു അപകടം.
അതീവ ശ്രദ്ധ വേണം
റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. രണ്ടു വശങ്ങളും നോക്കിയതിന് ശേഷം ട്രെയിന്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം കടക്കുക. മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. ഫോണിലൂടെ സംസാരിച്ചുകൊണ്ട് പാളം കടക്കരുത്. ചെറിയ അശ്രദ്ധ പോലും വന്‍ അപകടങ്ങളിലേക്ക് നയിക്കാം.