Bengaluru Weather : ബെംഗളൂരു മലയാളികൾക്ക് ഈ ദിവസങ്ങളിൽ നേരിയ മഴയും, കാലാവസ്ഥ ഇങ്ങനെ
ബെംഗളൂരു മലയാളികൾക്ക് അൽപ്പം ആശ്വസിക്കാൻ വകുപ്പുണ്ട്, ചൂടും പുകച്ചിലും മാത്രമല്ല, ചില ദിവസങ്ങളിലൊരു ചാറ്റൽ മഴയും പ്രതീക്ഷിക്കാം

Bengaluru Weather / Represental Image
വരണ്ട കാലാവസ്ഥ തന്നെയാണ് ബെംഗളൂരുവിൽ പ്രതീക്ഷിക്കാവുന്നതെങ്കിലും ചില ശുഭ സൂചനകളും പുറകെ വരുന്നുണ്ട്. സുഖകരമായ താപനിലയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രതീക്ഷിക്കാവുന്നതാണ്. മിക്ക ദിവസങ്ങളിലും നഗരം ഭാഗികമായി മേഘാവൃതമായിരിക്കാൻ സാധ്യതയുണ്ടെങ്കിലും, രണ്ട് തീയതികളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നഗരത്തിലെ കാലാവസ്ഥ സംബന്ധിച്ചുള്ള ആകെ വിവരങ്ങൾ പരിശോധിക്കാം.
കാലാവസ്ഥ പ്രവചനം
നവംബർ 26: ഭാഗികമായി മേഘാവൃതമായ ആകാശം; മുന്നറിയിപ്പുകളില്ല.
നവംബർ 27: ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ; താപനില 28°C വരെ
നവംബർ 28: മേഘാവൃതമായ കാലാവസ്ഥ
നവംബർ 29: പൊതുവെ മേഘാവൃതമായ കാലാവസ്ഥ, നേരിയ മഴ പ്രതീക്ഷിക്കാം.
നവംബർ 30: മേഘാവൃതമായ കാലാവസ്ഥ, നേരിയ മഴയ്ക്ക് സാധ്യത.
ഡിസംബർ 1: കാലാവസ്ഥ തെളിഞ്ഞു; വീണ്ടും ഭാഗികമായി മേഘാവൃതമായ ആകാശം.
ഡിസംബർ 2: ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ, സ്ഥിരമായ താപനില തുടരും.
THURSDAY WEATHER OUTLOOK FOR BENGALURU
======================================
Partially cloudy start to the Day.
It was quite a cold night with temp dropping to 16.7c. It was the coldest since 8-Nov when 16.2c was recorded.The max was 26.6c yesterday and min at 16.2c.
So both… pic.twitter.com/oXahG9MbjI— Namma Karnataka Weather (@namma_vjy) November 27, 2025
ബാംഗ്ലൂർ നഗരത്തിലെ കുറഞ്ഞ താപനില 18–20°C വരെ അടുത്ത് നിൽക്കുന്നതിനാൽ, രാവിലെ അൽപ്പം തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടാം, വൈകുന്നേരങ്ങളിൽ പുറത്ത് ചിലവഴിക്കാൻ പറ്റിയ സമയമാണ്. നഗരത്തിന് നിലവിൽ പ്രതികൂല മുന്നറിയിപ്പുകളോ കാലാവസ്ഥാ പ്രവചനങ്ങളോ ഇല്ല.