Bengaluru woman rapido ride: അർദ്ധരാത്രി 11:45, ഫോണിൽ 6% ബാറ്ററി മാത്രം! ബെംഗളൂരു യുവതിക്ക് രക്ഷകനായി റാപ്പിഡോ ക്യാപ്റ്റൻ
Bengaluru woman rapido ride: യാത്ര തുടങ്ങി അല്പം കഴിഞ്ഞപ്പോൾ തന്നെ ബൈക്ക് ഒരു കുഴിയിൽ ചാടി ചെയിൻ പൊട്ടിപ്പോയി. നഗരത്തിൽ നിന്ന് അകലെ ആളൊഴിഞ്ഞ ഇരുട്ടുള്ള ഒരു പാതയിൽ വച്ചാണ് സംഭവം....

Bengaluru Woman Rapido Ride
കാലം എത്ര മുന്നോട്ടു പോയാലും രാത്രിയിലെ യാത്ര പലപ്പോഴും ഭയവും ജാഗ്രതയും ഉളവാക്കുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് ഒറ്റയ്ക്കാണ് യാത്രയെങ്കിൽ കൂടുതൽ കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അത്തരത്തിൽ ബംഗളൂരുവിലെ ഒരു യുവതിയുടെ രാത്രിയിലെ യാത്രയിൽ ഉണ്ടായ അനുഭവത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അർദ്ധരാത്രിയിൽ വെറും 6 ശതമാനം മാത്രം ബാറ്ററി ബാക്കിയുള്ള ഫോണുമായി 38 കിലോമീറ്റർ ദൂരം റാപ്പിഡ് യാത്ര ബുക്ക് ചെയ്ത ഒരു യുവതിക്ക് ഉണ്ടായ മോശം അനുഭവവും പിന്നീടതൊരു വലിയ വിശ്വാസത്തിന്റെ കഥയായും ഇത് മാറി. വഴിയിൽ വച്ച് ബൈക്ക് കേടായി പോയിട്ടും യാത്ര റദ്ദാക്കാതെ യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് റാപ്പിഡ് ക്യാപ്റ്റൻ സത്യസന്ധതയും മനുഷ്യത്വവും ആണ് ഇവിടെ മാതൃകയാകുന്നത്.
ആശ മാനെ എന്ന യുവതിക്കാണ് ഹൃദയസ്പർശിയായ ഈ അനുഭവം ഉണ്ടായത്. പാതിരാത്രി 11:45നാണ് ഇരുവരും യാത്ര ആരംഭിക്കുന്നത്. എന്നാൽ യാത്ര തുടങ്ങി അല്പം കഴിഞ്ഞപ്പോൾ തന്നെ ബൈക്ക് ഒരു കുഴിയിൽ ചാടി ചെയിൻ പൊട്ടിപ്പോയി. നഗരത്തിൽ നിന്ന് അകലെ ആളൊഴിഞ്ഞ ഇരുട്ടുള്ള ഒരു പാതയിൽ വച്ചാണ് സംഭവം. ഇങ്ങനെ വരുമ്പോൾ സാധാരണയായി ഡ്രൈവർമാർ യാത്ര അവസാനിപ്പിക്കുകയോ റദ്ദാക്കുകയോ ആണ് ചെയ്യാറ് എന്നാൽ ഈ ഡ്രൈവർ പതിവിലും വിപരീതമായി സ്ത്രീയെ പിന്തുണച്ചു. പേടിക്കേണ്ട ഇത് ഞാൻ ശരിയാക്കിത്തരാം. ഞാൻ നിങ്ങളെ വീട്ടിൽ സുരക്ഷിതമായി എത്തിക്കാം എന്നാണ് ഡ്രൈവർ അവരോട് പറഞ്ഞത്.
ആ വാക്ക് നൽകിയ ധൈര്യത്തിലാണ് ആശ അയാൾക്കൊപ്പം അവിടെ നിന്നത്. മൊബൈലിലെ ടോർച്ച് തെളിയി ഡ്രൈവർക്കൊപ്പം റോഡ് അരികിൽ ഇരുന്നു. യാതൊരു പരാതികളോ നിരാശയോ ഇല്ലാതെ അർദ്ധരാത്രിയിൽ രണ്ട് അപരിചിത നിശബ്ദമായി ഒരുമിച്ചു പ്രവർത്തിച്ചു. 10 മിനിറ്റിനുള്ളിൽ ക്യാപ്റ്റൻ ബൈക്കിന്റെ ചെയിൻ ശരിയാക്കി.
തുടർന്ന് നൽകിയ വാക്ക് പാലിച്ച് പുലർച്ച ഒരു മണിയോടെ യുവതിയെ തന്റെ വീട്ടിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു. നെഗറ്റീവ് വാർത്തകൾ മാത്രം നിറയുന്ന ഈ കാലത്ത് ഇത്തരം അനുഭവങ്ങളാണ് മനുഷ്യരിൽ ഉള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നത് എന്നാണ് ആശയമാനെ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്. ആ ക്യാപ്റ്റനെ അർഹിക്കുന്ന അംഗീകാരം ലഭിക്കണമെന്നും പറഞ്ഞുകൊണ്ട് അവർ അവരുടെ സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്യുകയും ചെയ്തു.