Woman’s Pic In Government Ads: ‘അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ പരസ്യത്തിനുപയോഗിച്ചു’; കേന്ദ്രത്തിന് നോട്ടീസയച്ച് കോടതി

Woman's Pic In Government Ads: സ്ത്രീകളുടെ ഫോട്ടോ സമ്മതമില്ലാതെ സർക്കാർ പരസ്യങ്ങളിൽ ഉപയോ​ഗിക്കുന്നത് വാണിജ്യ ചൂഷണമാണെന്ന് ബോംബെ ഹൈക്കോടതി. നമ്രത അങ്കുഷ് കവാലെ എന്ന സ്ത്രീയുടെ ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം. 

Womans Pic In Government Ads: അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ പരസ്യത്തിനുപയോഗിച്ചു; കേന്ദ്രത്തിന് നോട്ടീസയച്ച് കോടതി

bombay high court

Published: 

17 Mar 2025 | 09:06 PM

സ്ത്രീയുടെ ഫോട്ടോ അനുമതിയില്ലാതെ സർക്കാർ പരസ്യങ്ങളിൽ ഉപയോ​ഗിച്ചതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ച് ബോംബെ ഹൈക്കോടതി. സ്ത്രീകളുടെ ഫോട്ടോ സമ്മതമില്ലാതെ സർക്കാർ പരസ്യങ്ങളിൽ ഉപയോ​ഗിക്കുന്നത് വാണിജ്യ ചൂഷണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഇലക്ട്രോണിക് യുഗത്തിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും കാലത്ത് ഇത് വളരെ ​ഗൗരവമുള്ളതാണെന്നും കോടതി പറഞ്ഞു.

നമ്രത അങ്കുഷ് കവാലെ എന്ന സ്ത്രീയുടെ ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം.  ജസ്റ്റിസുമാരായ ജി.എസ്. കുൽക്കർണി, അദ്വൈത് സേത്ന എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിനും നാല് സംസ്ഥാന സർക്കാരിനും കോൺ​ഗ്രസ് പാർട്ടിക്കും യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിക്കും കോടതി നോട്ടീസ് അയച്ചു. എല്ലാ പ്രതികളിൽ നിന്നും സത്യവാങ്മൂലം ആവശ്യപ്പെട്ടു.

ALSO READ: ‘രണ്ടാമത്തെ മയക്കുവെടി കൊണ്ടയുടൻ കടുവ ചാടിവന്നു; മനു തടുത്തു; വെടിവെച്ചത് സ്വയരക്ഷയ്ക്ക്’; ഡിഎഫ്ഒ

ടുകാറാം കർവെ എന്ന പ്രാദേശിക ഫോട്ടോ​ഗ്രാഫർ തന്റെ ചിത്രം പകർത്തുകയും അത് നിയമവിരുദ്ധമായി ഷട്ടർസ്റ്റോക്ക് വെബ് സൈറ്റിൽ പോസ്റ്റ് ചെയ്തുവെന്നും ഹർജിയിൽ പറയുന്നു. ഈ ഫോട്ടോ മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ഒഡീഷ എന്ന സംസ്ഥാനങ്ങളും കേന്ദ്ര വികസനമന്ത്രാലയും തെലങ്കാന കോൺ​ഗ്രസും ചില സ്വകാര്യ കമ്പനികളും പരസ്യത്തിന് വേണ്ടി ഉപയോ​ഗിച്ചു. തന്റെ ഫോട്ടോ നിയമവിരുദ്ധമായി ഉപയോഗിച്ചത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും യുവതി പറഞ്ഞു.

ഫോട്ടോ വെബ്‌സൈറ്റുകളിലും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും, പരസ്യങ്ങളിലും, പ്രമോഷനുകളിലും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കണമെന്നും അവർ ആവശ്യപ്പെട്ടു. നിയമം പാലിക്കേണ്ട ഉത്തരവാദിത്തപ്പെട്ട സർക്കാരുകളുടെ ഭാഗത്ത് നിന്ന് സംഭവിക്കാൻ പാടില്ലാത്ത, തന്റെ സ്വകാര്യതയ്ക്കും നിയമവിരുദ്ധതയ്ക്കും നേരെയുള്ള ഇത്തരമൊരു കടന്നുകയറ്റം അങ്ങേയറ്റം ആശങ്കാജനകമാണെന്ന് സ്ത്രീ തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഹർജിയിൽ ഉന്നയിച്ച പ്രശ്നങ്ങൾ ഇലക്ട്രോണിക്, സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടതാണെന്ന് കോടതി പറഞ്ഞു.വിവിധ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന സർക്കാരുകളും അവരുടെ പദ്ധതികളുടെ പരസ്യങ്ങളിൽ സ്ത്രീകളുടെ ഫോട്ടോ അനധികൃതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഗുരുതരമായ ഒരു പ്രശ്നമാണ് ഈ കേസ് മുന്നോട്ടുവയ്ക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യാ ഹർജിക്കാരന്റെ ഫോട്ടോയുടെ വാണിജ്യ പരമായ ചൂഷണമാണിതെന്ന നിരീക്ഷിച്ച കോടതി കേസ് മാർച്ച് 24ലേക്ക് മാറ്റി.

 

Related Stories
Sunetra Pawar: അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ; സുനേത്ര മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്