BSF Officer Martyred: ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാൻ്റെ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

BSF Sub-Inspector Md Imteyaz Martyred: ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹത്തിന് വെടിയേറ്റതെന്നാണ് ബിഎസ്എഫ് അധികൃതർ വ്യക്തമാക്കി. അതിർത്തി മേഖലയിലെ ഇന്ത്യൻ പോസ്റ്റിൻ്റെ നേതൃത്വത്തിലായിരുന്നു ജവാൻ. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റിരിക്കുന്നത്.

BSF Officer Martyred: ജമ്മുവിലെ ആർഎസ് പുരയിൽ പാകിസ്ഥാൻ്റെ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു

BSF Sub-Inspector Md Imteyaz

Updated On: 

10 May 2025 22:06 PM

ജമ്മു: ജമ്മുവിലെ ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി ജീവൻ ത്വജിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹത്തിന് വെടിയേറ്റതെന്നാണ് ബിഎസ്എഫ് അധികൃതർ വ്യക്തമാക്കി. അതിർത്തി മേഖലയിലെ ഇന്ത്യൻ പോസ്റ്റിൻ്റെ നേതൃത്വത്തിലായിരുന്നു ജവാൻ. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റിരിക്കുന്നത്.

അതേസമയം വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറികൾ പിന്നിടുമ്പോൾ വീണ്ടും പാക് പ്രകോപനം. ശ്രീനഗറിൽ അഞ്ചോളം ഇടത്ത് സ്ഫോടമനമുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശ്രീനഗറിൽ വീണ്ടും ബ്ലാക്കഔട്ട് നിലവിൽ വന്നു. ഇന്ത്യയെ ആക്രമിക്കാൻ ഉപയോ​ഗിച്ച പാക് ഡ്രോണുകൾ പഞ്ചാബിലെ ഗുർദാസ്പൂരിൽ നിന്ന് കണ്ടെത്തി.

വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പാകിസ്താൻ പ്രകോപനം തുടരുന്നുയെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് അറിയിച്ചത്. കൂടാതെ അതിർത്തിയിലെ ഡ്രോണുകളുടെ ദൃശ്യങ്ങളും ജമ്മു കശ്മീർ മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. അഖ്നൂർ, രജൗരി, ആർ എസ് പുര എന്നിവടങ്ങളിലാണ് പാക് പ്രകോപനം ഉണ്ടായിരിക്കുന്നത്.

Updating…

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും