CAA Cut-Off Extended: പൗരത്വ ഭേദഗതി നിയമത്തിൽ ഇളവുമായി കേന്ദ്രം; മുസ്ലീം അല്ലാത്തവർക്കും അർഹത
CAA Cut-Off Extended By Central Government: അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇനി പൗരത്വത്തിന് അപേക്ഷ സമർപ്പിക്കാം. പാസ്‌പോർട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ രാജ്യത്ത് തുടരാനാണ് ഇവർക്ക് അനുവാദം നൽകികൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയിരിക്കുന്നത്.

CAA
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിൽ വൻ ഇളവുമായി കേന്ദ്ര സർക്കാർ (CAA cut-off date extended). കഴിഞ്ഞ വർഷം (2024) ഡിസംബർ 31 വരെ അയൽ രാജ്യങ്ങളിൽ നിന്നും വന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് രാജ്യത്തെ പൗരത്വത്തിന് അപേക്ഷിക്കാം എന്നാണ് പുതിയ ഇളവിൽ പറയുന്നത്. നേരത്തെ 2014 ഡിസംബർ 31ന് മുമ്പ് വന്നവർക്ക് ആയിരുന്നു പൗരത്വം നൽകിയിരുന്നത്. 10 വർഷത്തെ കൂടി ഇളവാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇളവ് നൽകികൊണ്ട് പുതിയ ഉത്തരവ് ഇറക്കിയത്.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ സമുദായങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇനി പൗരത്വത്തിന് അപേക്ഷ സമർപ്പിക്കാം. പാസ്‌പോർട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ രാജ്യത്ത് തുടരാനാണ് ഇവർക്ക് അനുവാദം നൽകികൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയിരിക്കുന്നത്.
2019-ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം, അയൽരാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം എന്നായിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്കാണ് ഇത്തരത്തിൽ പൗരത്വം ലഭിക്കുക.
പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളല്ലാതെ, മറ്റു വിദേശികൾക്ക് സിഎഎ നിയമ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാൻ കഴിയുകയില്ല.