Covid Cases In India: നാലായിരം കടന്ന് കോവിഡ് കേസുകൾ; ഇന്ന് രാജ്യവ്യാപകമായി മോക് ഡ്രിൽ നടത്താൻ കേന്ദ്ര നിർദേശം

Covid Mock Drill Today: കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിൽ നാലും തമിഴ്നാട്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോ മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. ഇതോടെ പുതിയ കോവിഡ് തരം​ഗത്തിൽ രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി.

Covid Cases In India: നാലായിരം കടന്ന് കോവിഡ് കേസുകൾ; ഇന്ന് രാജ്യവ്യാപകമായി മോക് ഡ്രിൽ നടത്താൻ കേന്ദ്ര നിർദേശം

Covid Cases In India

Updated On: 

05 Jun 2025 11:23 AM

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം നാലായിരം കടന്നു. കഴിഞ്ഞ ദിവസം പുതിയതായി 276 കോവിഡ് കേസുകൾ കൂടിയാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4886 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിൽ നാലും തമിഴ്നാട്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോ മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. ഇതോടെ പുതിയ കോവിഡ് തരം​ഗത്തിൽ രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി.

കോവിഡ് രോഗികളുടെ എണ്ണം ഒരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും വർദ്ധിക്കാൻ തുടങ്ങിയത്. ഇതോടെ പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ജൂൺ അഞ്ചിന് (ഇന്ന്) രാജ്യ വ്യാപകമായി മോക് ഡ്രിൽ നടത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പുതിയ സാഹചര്യം നേരിടാൻ ആശുപത്രികളെ സജ്ജമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.

രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത് നേരിടാൻ ആശുപത്രികളെ സജ്ജമാക്കുക എന്നതാണ് മോക് ഡ്രിൽ കൊണ്ട് ഉദ്ദേശിക്കുന്നത്. ഐസൊലേഷൻ വാർഡുകൾ, ഓക്സിജൻ വിതരണം, വെന്റിലേറ്ററുകളുടെ ലഭ്യത, അവശ്യ മരുന്നുകളുടെ ലഭ്യത എന്നിവയെല്ലാം പരിശോധിച്ച് ഉറപ്പാക്കുന്നതിനാണ് മോക്ക് ഡ്രിൽ നടത്തുന്നത്. രോഗികളുടെ എണ്ണം വീണ്ടും വലിയ തോതിൽ വർദ്ധിക്കുകയാണെങ്കിൽ ഫലപ്രദമായി നേരിടാൻ ആശുപത്രികളെ സജ്ജമാക്കാനുള്ള നടപടികളാണിത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഡോ. സുനിത ശർമയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന സാങ്കേതിക അവലോകന യോഗങ്ങളിലെ നിർദേശ പ്രകാരമാണ് ഇന്ന് മോക് ഡ്രിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സുപ്രധാന മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും പ്രവർത്തനക്ഷമതയും ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡ് രോ​ഗികൾ ഓരോ സംസ്ഥാനത്തും

  1. കേരളം- സജീവ രോ​ഗികൾ- 1,487, പുതിയ രോ​ഗികൾ- +114, മരണം-0
  2. മഹാരാഷ്ട്ര – സജീവ രോ​ഗികൾ- 526, പുതിയ രോ​ഗികൾ- +16, മരണം-3
  3. ഗുജറാത്ത് – സജീവ രോ​ഗികൾ- 508, പുതിയ രോ​ഗികൾ- +47, മരണം-0
  4. ഡൽഹി – സജീവ രോ​ഗികൾ- 562, പുതിയ രോ​ഗികൾ- +105, മരണം-2
  5. പശ്ചിമ ബംഗാൾ – സജീവ രോ​ഗികൾ-538, പുതിയ രോ​ഗികൾ- +106, മരണം-0
  6. കർണാടക- സജീവ രോ​ഗികൾ- 436, പുതിയ രോ​ഗികൾ- +112, മരണം-2
  7. തമിഴ്നാട്- സജീവ രോ​ഗികൾ- 213, പുതിയ രോ​ഗികൾ- 3, മരണം-2
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്