Chennai Girl Assualt Case: ഓടുന്ന ഓട്ടോയിൽ പീഡനശ്രമം; ചെന്നൈയിൽ 18 കാരിക്ക് നേരെ ലൈംഗികാതിക്രമം

Chennai 18 Year Old Girl Assualt Case: പീഡനത്തിന് ഇരയായ പെൺകുട്ടി അന്യസംസ്ഥാനക്കാരിയാണെന്നും സേലത്താണ് അവർ ജോലി ചെയ്യുന്നതെന്നും പോലീസ് അറിയിച്ചു. പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്. അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന ലൈംഗികാതിക്രമത്തിന് ഒരു മാസത്തിന് ശേഷമാണ് തമിഴ്നാട്ടിൽ വീണ്ടും ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

Chennai Girl Assualt Case: ഓടുന്ന ഓട്ടോയിൽ പീഡനശ്രമം; ചെന്നൈയിൽ 18 കാരിക്ക് നേരെ ലൈംഗികാതിക്രമം

പ്രതീകാത്മക ചിത്രം

Published: 

05 Feb 2025 18:14 PM

ചെന്നൈ: ചെന്നൈയിൽ കിളമ്പാക്കം ബസ് ടെർമിനലിന് സമീപം 18 കാരിക്കുനേരെ ലൈംഗികാതിക്രമം (Girl Assualt Case). കിളമ്പാക്കം ബസ് ടെർമിനലിനു സമീപത്താണ് പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. ബസ് കാത്ത് നിന്ന പെൺകുട്ടിയോട് ഓട്ടോയിൽ കയറാൻ ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച പെൺകുട്ടിയെ അയാൾ ഓട്ടോയിലേക്ക് വലിച്ചിഴച്ച് കയറ്റുകയായിരുന്നു. ഓട്ടോ കുറച്ച് ദൂരം എത്തിയപ്പോഴേക്കും അതിലേക്ക് മറ്റ് രണ്ടുപേരുകൂടി കയറി.

പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി നിലവിളിച്ചു, പിന്നാലെ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവർ പീഡിപ്പിച്ചത്. കുട്ടിയുടെ നിലവിളികേട്ട വഴിയാത്രക്കാരായ ചിലർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതറിഞ്ഞ പോലീസ് ഓട്ടോയെ പിന്തുടരാൻ ശ്രമിക്കവെ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകള‍ഞ്ഞു.

പീഡനത്തിന് ഇരയായ പെൺകുട്ടി അന്യസംസ്ഥാനക്കാരിയാണെന്നും സേലത്താണ് അവർ ജോലി ചെയ്യുന്നതെന്നും പോലീസ് അറിയിച്ചു. പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം പുരോ​ഗമിക്കുകയാണ്. അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന ലൈംഗികാതിക്രമത്തിന് ഒരു മാസത്തിന് ശേഷമാണ് തമിഴ്നാട്ടിൽ വീണ്ടും ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

സംസ്ഥാനത്ത് ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ഭയാനകമാണെന്ന് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെതിരെ വിമർശിച്ചുകൊണ്ട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. തമിഴ്നാട്ടിൽ ലഹരിയുടെ ലഭ്യതയും ഉപയോഗവും വർധിച്ചുവരുന്നതായും അദ്ദേഹം ആരോപിച്ചു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും