Chennai Metro: ചെന്നൈ മെട്രോ ഇനി കൂടുതൽ തിളങ്ങും; ‘ഡബിള്‍ ഡക്കര്‍’ ഉടൻ

Chennai Metro Double Decker: താഴെ റോഡും മുകളില്‍ ഫ്‌ളൈ ഓവര്‍ പാതയും അതിനും മുകളില്‍ മെട്രോ ലൈനുമാണ് ഡബിള്‍ ഡക്കര്‍. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഈ ഗതാഗത സംവിധാനം വലിയ രീതിയിൽ സഹായകമായേക്കും.

Chennai Metro: ചെന്നൈ മെട്രോ ഇനി കൂടുതൽ തിളങ്ങും; ഡബിള്‍ ഡക്കര്‍ ഉടൻ

Chennai Metro

Published: 

02 Jan 2026 | 09:56 PM

ചെന്നൈ മെട്രോ രണ്ടാം ഘട്ട വികസനത്തിന്റെ ഭാ​ഗമായുള്ള ഡബിൾ ഡക്കർ അന്തിമഘട്ടത്തിലേക്ക്. ആറ് കിലോമീറ്റർ ദൈർഘ്യമുള്ള വടപളനി-പൂനമല്ലി ഡബിൾ ഡക്കർ ലൈനിന്റെ ‌നിർമ്മാണം വേഗത്തിലാക്കാൻ ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് (CMRL) നടപടികൾ ഊർജിതമാക്കി. ജനുവരി പകുതിയോടെ പാതയിൽ പരീക്ഷണയോട്ടം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

വടപളനി മുതൽ പൂനമല്ലി വരെയുള്ള യാത്ര സുഗമമാക്കുന്നതിനൊപ്പം, ചെന്നൈയിലെ തിരക്കേറിയ ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരം കാണാൻ ഈ പുതിയ പാതയിലൂടെ സാധിക്കും. പരീക്ഷണയോട്ടം വിജയകരമായാൽ ഉടൻ തന്നെ മെട്രോ സർവീസുകൾ ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കുമെന്നാണ് വിവരം.

 

ഡബിൾ ഡക്കർ ലൈനിന്റെ സവിശേഷതകൾ

 

ഏറ്റവും വലിയ പ്രത്യേകത അതിന്റെ നിർമ്മാണ രീതിയാണ്. താഴെ റോഡും മുകളില്‍ ഫ്‌ളൈ ഓവര്‍ പാതയും അതിനും മുകളില്‍ മെട്രോ ലൈനുമാണ് ഡബിള്‍ ഡക്കര്‍. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഈ ഗതാഗത സംവിധാനം വലിയ രീതിയിൽ സഹായകമായേക്കും.

ALSO READ: ഉടൻ ഓട്ടം തുടങ്ങുക 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; 1500 കിലോമീറ്റർ വരെയുള്ള റൂട്ടൂകളിൽ സർവീസ്

ജനുവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യവാരമോ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഇതിനായി ഏകദേശം 4,000 തൊഴിലാളികളാണ് രാവും പകലും ജോലി ചെയ്യുന്നത്.

3,000 പേർ വയഡക്ട്, ഡെക്ക് സ്ലാബ് ജോലികൾ ചെയ്യുന്നുണ്ട്. 600 പേർ ട്രാക്കുകൾ സ്ഥാപിക്കുന്ന ജോലിയിലും 400 പേർ സിഗ്നലിംഗ്, ട്രാക്ഷൻ സംവിധാനങ്ങൾ ഒരുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കൂടാതെ, നിർമ്മാണത്തിനായി 57 കൂറ്റൻ ക്രെയിനുകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

 

Related Stories
Leopard Attacks: പുലി പേടിയിൽ ഗ്രാമം, കന്നുകാലികളെ കൊന്നൊടുക്കി; വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ദികളാക്കി
Vande Bharat Sleeper: ഉടൻ ഓട്ടം തുടങ്ങുക 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; 1500 കിലോമീറ്റർ വരെയുള്ള റൂട്ടൂകളിൽ സർവീസ്
Couple Burnt Alive: വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; തമിഴ്നാട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ ചുട്ടുകൊന്നു
Viral Post: പുതുവത്സരസമ്മാനം; ഫുഡ് ഡെലിവറി ബോയിക്ക് ടിപ്പായി 501 രൂപ; ശ്രദ്ധേയമായി പോസ്റ്റ്
Bengaluru Traffic: ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുന്ന ബെംഗളൂരുവിന് ആശ്വാസം; യാത്ര എളുപ്പമാകും ഇനി ഈ ‘ലൂപ്പി’ലൂടെ
Namma Metro: പര്‍പ്പിള്‍ ലൈനിലെ തിരക്കൊഴിയും; കുതിക്കാനൊരുങ്ങി 17 ട്രെയിനുകള്‍
ഡെലൂലൂ, ബെഞ്ചിംഗ്...കുഴപ്പിക്കും ഈ ജെൻസി വാക്കുകൾ
യുനസ്കോ പട്ടികയിലുള്ള ഏഴ് വിഭവങ്ങൾ
കടുത്ത ചുമയും തടയാം, നാടൻ മാർഗങ്ങളുണ്ട്
തണുപ്പുകാലത്ത് നെല്ലിക്ക കഴിക്കാമോ?
ആനയിടയുന്നതിന് തൊട്ടു മുൻപ് സംഭവിച്ചത്
ആ ജീവികൾ ചത്തതല്ല, പക്ഷെ
ഒരുകാലത്ത് തമിഴ് സിനിമയെ ഇളക്കി മറിച്ച താരം
ആര്‍ ബിന്ദുവിന്റെ അടിപൊളി ഡാന്‍സ്; മന്ത്രി പൊളിച്ചടുക്കി