Chennai Metro: മെട്രോയിൽ യാത്ര ചെയ്യണമെങ്കിൽ ഇത് ഉപയോഗിച്ചാലേ പറ്റൂ, സൂപ്പർ ലാഭമാണേ

Chennai Metro Travel Cards: ചെന്നൈ മെട്രോ ട്രെയിനിൽ പതിവായി യാത്ര ചെയ്യുന്നവരാണോ, നിങ്ങൾക്ക് ഇനി മുതൽ ഇതുവരെ ഉപയോഗിച്ചിരുന്ന ട്രാവൽ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കില്ല. മെയ് 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. ഇനി 'സിംഗാര ചെന്നൈ കാർഡ്' മാത്രമേ ഉപയോഗിക്കാവൂ എന്ന് മെട്രോ അധികൃതർ അറിയിച്ചു.

Chennai Metro: മെട്രോയിൽ യാത്ര ചെയ്യണമെങ്കിൽ ഇത് ഉപയോഗിച്ചാലേ പറ്റൂ, സൂപ്പർ ലാഭമാണേ

Chennai Metro

Published: 

01 May 2026 | 01:56 PM

ചെന്നൈ നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ ചെന്നൈ മെട്രോ സർവീസുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. നഗരത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം മെട്രോ സർവീസുകൾ ലഭ്യമാണ്. ബ്ലൂ, ഗ്രീൻ പാതകളാണ് നിലവിലുള്ളത്. അധികം വൈകാതെ തന്നെ മൂന്ന് പാതകളിൽ കൂടി സർവീസുകൾ ആരംഭിക്കുന്നതാണ്. ഇപ്പോഴിതാ, മെട്രോ യാത്രയിൽ ഒരു സുപ്രധാന മാറ്റം കൂടി ചെന്നൈ മെട്രോ കൊണ്ടുവന്നിരിക്കുകയാണ്.

ട്രാവൽ കാർഡുകൾ ഇനിയില്ല

ചെന്നൈ മെട്രോ ട്രെയിനിൽ പതിവായി യാത്ര ചെയ്യുന്നവരാണോ, നിങ്ങൾക്ക് ഇനി മുതൽ ഇതുവരെ ഉപയോഗിച്ചിരുന്ന ട്രാവൽ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കില്ല. മെയ് 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. ഇനി ‘സിംഗാര ചെന്നൈ കാർഡ്’ മാത്രമേ ഉപയോഗിക്കാവൂ എന്ന് മെട്രോ അധികൃതർ അറിയിച്ചു. അതിനാൽ, യാത്രക്കാർ അവരുടെ പഴയ യാത്രാ കാർഡിലെ ബാക്കി തുക QR സ്റ്റോർഡ് വാല്യൂ പാസ് (SVP) അല്ലെങ്കിൽ നാഷണൽ പബ്ലിക് ട്രാൻസ്പോർട്ട് കാർഡിലേക്ക് മാറ്റേണ്ടതാണ്.

സിംഗാര ചെന്നൈ കാർഡ്

ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് പുറത്തിറക്കിയ ഒരു മൾട്ടി പർപ്പസ് പ്രീപെയ്ഡ് സ്മാർട്ട് കാർഡാണ് സിംഗാര ചെന്നൈ കാർഡ്. എല്ലാ സ്റ്റേഷനുകളിലും ഇതിന്റെ സേവനം ലഭ്യമാണ്. എല്ലാ മെട്രോ സ്റ്റേഷനുകളിൽ നിന്നും സിംഗാര കാർഡ് വാങ്ങാവുന്നതാണ്. കാർഡ് വാങ്ങുന്നതിന് ഫീസ് ഇല്ല. എന്നാൽ, കാർഡ് സജീവമാക്കുന്നതിന് കുറഞ്ഞത് 100 രൂപയോ അല്ലെങ്കിൽ അതിൽ കൂടുതലോ റീചാർജ് ചെയ്യേണ്ടതുണ്ട്. ഈ തുക നിങ്ങളുടെ കാർഡ് ബാലൻസിലേക്ക് ചേർക്കുന്നതാണ്.

അതേസമയം, സ്ഥിരം യാത്രക്കാർക്ക് നൽകുന്ന 20% ടിക്കറ്റ് നിരക്കിളവ് തുടരും. ഓഫീസ് യാത്രക്കാർക്ക് പാർക്കിംഗ് ഫീസ് അടയ്ക്കാനും ഈ കാർഡ് ഉപയോഗിക്കാവുന്നതാണ്. മെട്രോകളിലുപരി ടോൾ പ്ലാസകൾ, പാർക്കിംഗ് ചാർജുകൾ, തിരഞ്ഞെടുത്ത റീട്ടെയിൽ ഷോപ്പുകൾ എന്നിവിടങ്ങളിലും സിംഗാര ചെന്നൈ ട്രാവൽ കാർഡ് ഉപയോ​ഗിക്കാൻ സാധിക്കും.

ALSO READ: മലയാളികളേ…ബെംഗളൂരുവിലേക്ക് ഒരുയാത്ര വേണ്ടാ, അപകടം പതിയിരിക്കുന്നു

കൂടാതെ, ഇവ നാഷണൽ കോമൺ മൊബിലിറ്റി കാർഡാണ്. അതായത്, സിങ്കാര ചെന്നൈ ട്രാവൽ കാർഡ് ഉപയോ​ഗിച്ച് ചെന്നൈയിലെ മെട്രോ ട്രെയിനുകളിൽ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള എൻസിഎംസി സൗകര്യമുള്ള മെട്രോകളിലും ബസുകളിലും യാത്ര ചെയ്യാൻ കഴിയും.

കോടമ്പാക്കം പവർ ഹൗസ് – പനഗൽ പാർക്ക് പാത ഉടനെത്തും

രണ്ടാം ഘട്ടത്തിന്റെ ഭാഗമായി, കോടമ്പാക്കം പവർ ഹൗസ് മുതൽ പനഗൽ പാർക്ക് വരെയുള്ള പാതയുടെ പ്രവർത്തനങ്ങൾ‌ ഉടൻ പൂർത്തിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈയിൽ ഈ റൂട്ടിൽ ട്രാക്കുകൾ സ്ഥാപിക്കാൻ മെട്രോ റെയിൽ കോർപ്പറേഷൻ പദ്ധതിയിടുന്നുണ്ട്.

കോടമ്പാക്കം പവർ ഹൗസ് മുതൽ പനഗൽ പാർക്ക് വരെ 2.9 കിലോമീറ്റർ നീളത്തിലാണ് ഈ പാതയുള്ളത്. ഇരുവശത്തുമായി ആകെ 5.8 കിലോമീറ്റർ ട്രാക്കുകൾ സ്ഥാപിക്കേണ്ടതുണ്ട്. പാതയുടെ നിർമ്മാണം വേഗത്തിലാക്കി അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയാക്കാനാണ് മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നത്.

പൂനമല്ലിയിൽ നിന്നുള്ള എലിവേറ്റഡ് മെട്രോ ലൈൻ ആദ്യമായി പനഗൽ പാർക്കിൽ ഭൂഗർഭ പാതയിലേക്ക് പ്രവേശിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ യാത്രക്കാർ ഉപയോഗിക്കുന്ന ആദ്യത്തെ ഭൂഗർഭ സ്റ്റേഷനായിരിക്കും പനഗൽ പാർക്ക്. മൂന്ന് സ്റ്റേഷനുകൾ മാത്രമേ ഉള്ളൂവെങ്കിലും, സാങ്കേതികമായി ഇത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ഭാഗമാണിത്.

English Summary:

Chennai Metro announced that its existing travel cards will be discontinued from May 1, 2026, and commuters will need to switch to the Singara Chennai Card. Singara Chennai Card is a contactless prepaid card that can be used not only for metro travel but also for other services and retail payments, making it more versatile than the old travel card.

 

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്