AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chennai cleaning worker handover gold: കണ്ടപ്പോൾ കരുതിയത് മാലിന്യമെന്ന്, പക്ഷെ തുറന്നു നോക്കിയപ്പോൾ ഞെട്ടി… മാതൃകയാണ് ഈ ക്ലീനിങ് തൊഴിലാളി

ഈ പ്രവർത്തിക്ക് പിന്നിലെ പ്രചോദനം തന്റെ ഭർത്താവാണെന്ന് പത്മ അഭിമാനത്തോടെ പറയുന്നു. ഓട്ടോ ഡ്രൈവറായ തന്റെ ഭർത്താവിനും ഇതുപോലെ ഒരിക്കൽ വഴിയിൽ നിന്ന് വൻതുക അടങ്ങിയ ബാഗ് ലഭിച്ചിരുന്നു. അദ്ദേഹം അത് ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

Chennai cleaning worker handover gold: കണ്ടപ്പോൾ കരുതിയത് മാലിന്യമെന്ന്, പക്ഷെ തുറന്നു നോക്കിയപ്പോൾ ഞെട്ടി… മാതൃകയാണ് ഈ ക്ലീനിങ് തൊഴിലാളി
Sanitation Worker Handed Over 45 Poun JewelryImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 12 Jan 2026 | 03:33 PM

ചെന്നൈ: ചെന്നൈ ടി. നഗറിലെ പാണ്ടി ബസാർ മേഖലയിൽ ശുചീകരണ ജോലി ചെയ്യുന്നതിനിടെയാണ് പത്മയ്ക്ക് റോഡരികിൽ ഒരു ബാഗ് വീണുകിട്ടിയത്. മാലിന്യമാണെന്ന് കരുതി എടുത്ത ബാഗ് തുറന്നു നോക്കിയ പത്മ കണ്ടത് ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന 45 പവൻ സ്വർണാഭരണങ്ങളാണ്. ഇത് തിരികെ ഉടമയ്ക്ക് നൽകി മാതൃകയായിരിക്കുകയാണ് പത്മ.

സംഭവം ഇങ്ങനെ

രാവിലെ ജോലി ചെയ്യുന്നതിനിടയിലാണ് ആ ബാഗ് കണ്ടത്. കുപ്പയാണെന്ന് കരുതിയാണ് എടുത്തത്. തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ സ്വർണം. ഉടൻ തന്നെ എന്റെ മേലുദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ഞങ്ങൾ പാണ്ടി ബസാർ പോലീസ് സ്റ്റേഷനിലെത്തി ബാഗ് കൈമാറി എന്ന് പത്മ പറയുന്നു. നങ്ങനല്ലൂർ സ്വദേശിയായ രമേശ് എന്ന വ്യക്തിയുടേതായിരുന്നു ആഭരണങ്ങൾ. തന്റെ സ്വർണം കാണാനില്ലെന്ന് അദ്ദേഹം നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. രേഖകൾ പരിശോധിച്ച ശേഷം പോലീസ് രമേശിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ആഭരണങ്ങൾ കൈമാറി. പത്മയുടെ സത്യസന്ധതയെ പോലീസും രമേശും ചേർന്ന് അഭിനന്ദിച്ചു.

ഈ പ്രവർത്തിക്ക് പിന്നിലെ പ്രചോദനം തന്റെ ഭർത്താവാണെന്ന് പത്മ അഭിമാനത്തോടെ പറയുന്നു. ഓട്ടോ ഡ്രൈവറായ തന്റെ ഭർത്താവിനും ഇതുപോലെ ഒരിക്കൽ വഴിയിൽ നിന്ന് വൻതുക അടങ്ങിയ ബാഗ് ലഭിച്ചിരുന്നു. അദ്ദേഹം അത് ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

“ആ പണം തിരികെ ലഭിച്ചപ്പോൾ ആ കുടുംബത്തിന്റെ മുഖത്തുണ്ടായ സന്തോഷമാണ് എന്നെയും ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്. മറ്റൊരാളുടെ സാധനം എടുത്തു കൊണ്ടുപോയി ആഹാരം കഴിച്ചാൽ മനസ്സാക്ഷി ഞങ്ങളെ വേട്ടയാടുമായിരുന്നു,” പത്മയുടെ ഭർത്താവ് പറഞ്ഞു.