Hydrogen Train: ജനനം ചെന്നൈയിൽ, 10 കോച്ചുകൾ, ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലേക്ക്
India’s First Hydrogen Train Completes Final Safety Checks: മെട്രോ ട്രെയിനുകൾക്ക് സമാനമായ അത്യാധുനിക സൗകര്യങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും ശീതീകരിച്ച കോച്ചുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, സ്റ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഡിജിറ്റൽ ഡിസ്‌പ്ലേകൾ എന്നിവ യാത്രക്കാർക്ക് മികച്ച അനുഭവം നൽകും.
ഹരിയാന: പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ വലിയൊരു ചുവടുവെപ്പാണ് ഹൈഡ്രജൻ ട്രെയിൻ പദ്ധതി. ഹരിയാനയിലെ ജിന്ദിനും സോണിപ്പത്തിനുമിടയിലുള്ള 90 കിലോമീറ്റർ പാതയിലാകും ആദ്യ ട്രെയിൻ ഓടുക. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ICF) ഈ അത്യാധുനിക ട്രെയിൻ നിർമ്മിച്ചത്.
ഡീസലിന് പകരം ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ ഉപയോഗിച്ചാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. ഓക്സിജനും ഹൈഡ്രജനും സംയോജിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുമ്പോൾ പുറന്തള്ളുന്നത് വെറും ശുദ്ധജലവും നീരാവിയും മാത്രമാണ്. മണിക്കൂറിൽ 140 മുതൽ 150 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ ട്രെയിനിന് സാധിക്കും. ഏകദേശം 2,500 യാത്രക്കാരെ ഒരേസമയം വഹിക്കാൻ ശേഷിയുള്ള 10 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക.
സാങ്കേതിക മികവ്
ട്രെയിനിന് ആവശ്യമായ ഇന്ധനം നൽകുന്നതിനായി ജിന്ദിൽ രാജ്യത്തെ ഏറ്റവും വലിയ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. 120 കോടി രൂപ ചിലവിൽ നിർമ്മിച്ച ഈ പ്ലാന്റിന് 3,000 കിലോഗ്രാം ഹൈഡ്രജൻ സംഭരിക്കാൻ ശേഷിയുണ്ട്. 9 കിലോഗ്രാം വെള്ളത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന 900 ഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഈ ട്രെയിനിന് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
Also read – കോയമ്പേട് മുതൽ ബിസിനസ് സെന്റർ വരെയോ… ചെന്നൈ മെട്രോയുടെ അടുത്ത ലക്ഷ്യം എങ്ങോട്ട്?
മെട്രോ ട്രെയിനുകൾക്ക് സമാനമായ അത്യാധുനിക സൗകര്യങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും ശീതീകരിച്ച കോച്ചുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, സ്റ്റേഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഡിജിറ്റൽ ഡിസ്‌പ്ലേകൾ എന്നിവ യാത്രക്കാർക്ക് മികച്ച അനുഭവം നൽകും.
ഇന്ത്യൻ റെയിൽവേയുടെ മലിനീകരണ തോത് കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനം ഇല്ലാതാക്കുന്നതിനുമുള്ള ‘നെറ്റ് സീറോ’ ലക്ഷ്യത്തിലേക്ക് ഈ പദ്ധതി വലിയ സംഭാവന നൽകും. ഡീസൽ എൻജിനുകളെ അപേക്ഷിച്ച് ശബ്ദമലിനീകരണം തീരെ കുറവാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്.
സുരക്ഷാ പരിശോധനകൾ പൂർത്തിയായാൽ ജനുവരി അവസാനത്തോടെ പൊതുജനങ്ങൾക്ക് ഈ ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ജർമ്മനി, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെ ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിക്കും.