Operation Sindoor: ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനെ സഹായിച്ചു; സുപ്രധാന വെളിപ്പെടുത്തലുമായി ചൈന

Operation Sindoor China’s Stunning Confession on Pakistan Support: പകലും രാത്രിയും ഒരുമിച്ച് പ്രവര്‍ത്തിച്ചതിലൂടെ തങ്ങള്‍ കെട്ടിപ്പടുത്തത് ആഴത്തിലുള്ള ബന്ധമാണ്. യുദ്ധവിമാനങ്ങള്‍ തങ്ങള്‍ നിര്‍മിച്ച് പരിപാലിച്ച് പാകിസ്ഥാന് കൈമാറി. ശേഷം അതിന് വലിയൊരു പരീക്ഷണത്തെ തന്നെ അഭിമുഖീകരിക്കേണ്ടി വന്നു. ജെ-10 സിഇ നേടിയ മികച്ച ഫലങ്ങളുടെ കാര്യത്തില്‍ അത്ഭുതപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Operation Sindoor: ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനെ സഹായിച്ചു; സുപ്രധാന വെളിപ്പെടുത്തലുമായി ചൈന

ഓപ്പറേഷന്‍ സിന്ദൂര്‍

Published: 

09 May 2026 | 07:33 AM

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്കിടെ ഇസ്ലമാബാദിനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തി ചൈന. ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാന് നേരിട്ട് സാങ്കേതിക സഹായം നല്‍കിയെന്നാണ് ചൈന സമ്മതിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്പടിച്ച് സഹായങ്ങള്‍ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ചൈനീസ് ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈനയിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ചൈനയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ആദ്യ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എവിഐസിയുടെ ചെങ്ഡു എയര്‍ക്രാഫ്റ്റ് ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ എഞ്ചിനീയറായ ഷാങ് ഹെങ് ആയിരുന്നു ഓപ്പറേഷന്‍ സിന്ദൂരിനിടെ പാകിസ്ഥാന് സഹായം നല്‍കിയ വിദഗ്ധരില്‍ ഒരാള്‍. ചൈനയിലെ അത്യാധുനിക യുദ്ധവിമാനങ്ങളും ആളില്ലാ ആകാശ വാഹനങ്ങളും നിര്‍മിച്ചതില്‍ പ്രധാനിയാണ് ഈ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്.

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ മയത്ത് പാക് സൈനിക താവളങ്ങളില്‍ നിന്ന് യുദ്ധവിമാനങ്ങളുടെ ഇരമ്പലും വ്യോമാക്രമണ മുന്നറിയിപ്പും തങ്ങള്‍ കേട്ടിരുന്നു. ചൈനീസ് നിര്‍മിത ജെ-10സിഇ യുദ്ധവിമാനങ്ങളാണ് പാകിസ്ഥാന്‍ ഈ സമയത്ത് ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ചത്. ഇവ യുദ്ധമുഖത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ചൈനീസ് എഞ്ചിനീയര്‍മാര്‍ മേല്‍നോട്ടം വഹിച്ചിരുന്നുവെന്നും ഷാങ് ഹെങ്ങ് വെളിപ്പെടുത്തി.

പകലും രാത്രിയും ഒരുമിച്ച് പ്രവര്‍ത്തിച്ചതിലൂടെ തങ്ങള്‍ കെട്ടിപ്പടുത്തത് ആഴത്തിലുള്ള ബന്ധമാണ്. യുദ്ധവിമാനങ്ങള്‍ തങ്ങള്‍ നിര്‍മിച്ച് പരിപാലിച്ച് പാകിസ്ഥാന് കൈമാറി. ശേഷം അതിന് വലിയൊരു പരീക്ഷണത്തെ തന്നെ അഭിമുഖീകരിക്കേണ്ടി വന്നു. ജെ-10 സിഇ നേടിയ മികച്ച ഫലങ്ങളുടെ കാര്യത്തില്‍ അത്ഭുതപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, പാകിസ്ഥാന്റെ സൈനിക ഉപകരണങ്ങള്‍ 81 ശതമാനവും ചൈനയുടേതാണെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തന്നെ ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയതാണ്. ചൈന തങ്ങളുടെ സൈനിക സാങ്കേതികവിദ്യ പരീക്ഷിക്കാന്‍ പാകിസ്ഥാനെ ഒരു ലൈവ് ലാബ് പോലെയാണ് ഉപയോഗിക്കുന്നതെന്നും ഇന്ത്യന്‍ സൈന്യം.

Also Read: Operation Sindoor: പഹൽഗാമിലെ ചോരയ്ക്ക് മറുപടി, ഓപ്പറേഷന്‍ സിന്ദൂര്‍, പോരാട്ടത്തിന്റെ ഒന്നാം വാര്‍ഷികത്തിൽ രാജ്യം

സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നത് അനുസരിച്ച് 2015 മുതല്‍ ചൈന പാകിസ്ഥാന് 8.2 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വിറ്റിട്ടുണ്ട്. 2020നും 2024നും ഇടയില്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ആയുധ കയറ്റുമതിക്കാരായി ചൈന മാറി. ഈ കയറ്റുമതിയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും അല്ലെങ്കില്‍ 63 ശതമാനവും പാകിസ്ഥാനിലേക്കായിരുന്നു.

പാകിസ്ഥാനുമായുള്ള ബന്ധത്തെ ചൈന പരീക്ഷണങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നുവെന്നാണ് ലെഫ്റ്റനന്റ് ജനളര്‍ സിങ് പറഞ്ഞത്. ചൈനയും പാകിസ്ഥാനും തമ്മിലുള്ള പ്രതിരോധ ബന്ധം പരമ്പരാഗത ആയുധ കൈമാറ്റങ്ങള്‍ക്ക് അപ്പുറം വികസിച്ചുവെന്നും അദ്ദേഹം.

അതിര്‍ത്തിയില്‍ രണ്ട് എതിരാളികളായിരുന്നു ഉണ്ടായിരുന്നത്. പാകിസ്ഥാന് സാധ്യമായ എല്ലാ പിന്തുണയും ചൈന നല്‍കി. പാകിസ്ഥാനുള്ള സൈനിക ഹാര്‍ഡ്വെയറിന്റെ 81 ശതമാനവും ചൈനയുടേതാണ്. ചൈനയുടെ ഒരു ലൈവ് ലാബാണ് പാകിസ്ഥാന്‍. തുര്‍ക്കിയ്ക്കും യുദ്ധത്തില്‍ വലിയ പങ്കുണ്ട്. ഡിജിഎംഒ തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നപ്പോള്‍ പാകിസ്ഥാന് ചൈനയില്‍ നിന്നുള്ള സന്ദേശം ലഭിച്ചുകൊണ്ടേ ഇരുന്നിരുന്നു. അതിനാല്‍ തന്നെ നിലവില്‍ ഇന്ത്യയ്ക്ക് ശക്തമായ വ്യോമപ്രതിരോധ സംവിധാനം ആവശ്യമാണെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

English Summary

China has made a major revelation regarding its support to Pakistan during Operation Sindoor, drawing fresh attention to regional geopolitical tensions. The disclosure has sparked discussions over China’s role amid rising India Pakistan security concerns.

Follow Us
Related Stories
Haryana IAS Officer Arrested: നടന്നത് 593 കോടിയുടെ വമ്പൻ അഴിമതി; സർക്കാരിൻ്റെ 60 കോടി തട്ടിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ പിടിയിൽ
PM Modi: ഗ്യാസ് പ്ലാന്റിലെ അപകടത്തില്‍ പൊലിഞ്ഞത് 12 ഇന്ത്യന്‍ ജീവനുകള്‍; മോദിയെ വിളിച്ച് ദുഃഖം പങ്കുവെച്ച് ഖത്തർ അമീർ
Bengaluru-Chennai Travel: ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് ബെസ്റ്റ് റോഡ് ഏതാണെന്ന് അറിയാമോ? ബ്ലോക്കില്ലാതെ ഈസിയായി പോകാം
കുട്ടി താരങ്ങളെ കണ്ടെത്താനുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം: നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 31
ജലം കൊണ്ട് മുറിവേൽക്കില്ല! ​ചൈനയുടെ വാട്ടർ വെപ്പൺ നിർവീര്യമാക്കാൻ ഇന്ത്യയുടെ SUMP
Bengaluru Greenfield Highway: ബെംഗളൂരു യാത്രയ്ക്ക് വെറും 4 മണിക്കൂര്‍; വിജയവാഡ ഗ്രീന്‍ഫീല്‍ഡ് ഹൈവേയിലൂടെ പോകാമിനി
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'