Cobra: പശുത്തൊഴുത്തില്‍ നിറയെ മൂര്‍ഖന്‍ പാമ്പുകള്‍, വീട്ടുടമസ്ഥന്‍ ഞെട്ടി

cobra rescued with 13 hatchlings: മഴക്കാലത്ത് ഇത്തരത്തില്‍ പാമ്പുകളെ കാണാനുള്ള സാധ്യത കൂടുതലാണെന്നും, ജാഗ്രത പാലിക്കണമെന്നുമാണ് പ്രദേശവാസികള്‍ക്ക് അധികാരികള്‍ നല്‍കിയ മുന്നറിയിപ്പ്

Cobra: പശുത്തൊഴുത്തില്‍ നിറയെ മൂര്‍ഖന്‍ പാമ്പുകള്‍, വീട്ടുടമസ്ഥന്‍ ഞെട്ടി

പ്രതീകാത്മക ചിത്രം

Published: 

09 Jun 2025 14:46 PM

പാമ്പ് എന്ന് കേട്ടാല്‍ പോലും പേടിക്കുന്നവര്‍ ധാരാളമുണ്ട്. അപ്പോള്‍ കണ്‍മുന്നില്‍ പാമ്പിനെ കണ്ടാലോ? പിന്നെ, നമ്മള്‍ എപ്പോഴേ സ്ഥലം കാലിയാക്കിയെന്ന് നോക്കിയാല്‍ മതിയല്ലേ. ആ പാമ്പ് മൂര്‍ഖനും കൂടിയാണെങ്കില്‍ പിന്നെ ചിന്തിക്കുകയേ വേണ്ട.

പറഞ്ഞുവരുന്നത് ഒഡീഷയില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ്. ഒഡീഷയിലെ സാന്‍പൂരിലെ ഒരു പശുത്തൊഴുത്തില്‍ നിന്ന് മൂര്‍ഖനെയും, 13 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയുമാണ് കണ്ടെത്തിയത്. തന്റെ പശുത്തൊഴുത്തില്‍ അപ്രതീക്ഷിതമായി പാമ്പിന്‍കൂട്ടത്തെ കണ്ടെത്തിയ ഉടമസ്ഥന്‍ ആദ്യം ഞെട്ടിവിറച്ചു.

എന്തായാലും ഉടന്‍ തന്നെ പാമ്പുപിടിത്തസംഘം സ്ഥലത്തെത്തി. മൂര്‍ഖനെയും മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും അവര്‍ സുരക്ഷിതമായി മാറ്റിയപ്പോഴാണ് വീട്ടുടമസ്ഥന് ശ്വാസം നേരെ വീണത്.മുട്ടയില്‍ നിന്ന് പുറത്തെത്തുന്ന നിലയിലായിരുന്നു മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍. ആദ്യം മൂര്‍ഖനെ പ്രദേശത്ത് നിന്നു ഏറെ അകലെയുള്ള വനപ്രദേശത്ത് വിട്ടു. മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ പൂര്‍ണമായും പുറത്തെത്തിയതിന് ശേഷം അവയെയും അതേ കാട്ടില്‍ വിട്ടു.

Read Also: Madhavi Latha: 17 വർഷത്തെ കഠിനാധ്വാനം, ചെനാബ് പാലമെന്ന ലോകവിസ്മയത്തിന് പിന്നിലെ പെൺകരുത്ത്; ആരാണ് മാധവി ലത?

പാമ്പുകളെ പ്രദേശത്തുനിന്ന് ഏറെ അകലെയുള്ള വനപ്രദേശത്താണ് കൊണ്ടുവിട്ടത്. മഴക്കാലത്ത് ഇത്തരത്തില്‍ പാമ്പുകളെ കാണാനുള്ള സാധ്യത കൂടുതലാണെന്നും, ജാഗ്രത പാലിക്കണമെന്നുമാണ് പ്രദേശവാസികള്‍ക്ക് സ്നേക്ക് ഹെൽപ്പ് ലൈൻ ജനറൽ സെക്രട്ടറി സുവേന്ദു മല്ലിക് നല്‍കിയ മുന്നറിയിപ്പ്. ഗ്രാമവാസികൾ ജാഗ്രത പാലിക്കണമെന്നും പാമ്പുകളെ കണ്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും മല്ലിക് പറഞ്ഞു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും