LPG Price Hike: വാണിജ്യ എല്‍പിജി സിലിണ്ടറിന് 42 രൂപയുടെ വര്‍ധനവ്; വിലക്കയറ്റം അതിരൂക്ഷം

Commercial LPG Cylinders Cost Rs 42 More After Latest Price Hike: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച് 1, ഏപ്രില്‍ 1, മെയ് 1, ജൂണ്‍ 1 എന്നിങ്ങനെ നാല് തവണ വില ഉയര്‍ന്നു. മെയ് 1ന് 993 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധനവ്, ഭക്ഷണശാലകള്‍, ടൂറിസം മേഖല ഉള്‍പ്പെടെ സര്‍വ്വ മേഖലകളിലും പ്രതിഫലിക്കും.

LPG Price Hike: വാണിജ്യ എല്‍പിജി സിലിണ്ടറിന് 42 രൂപയുടെ വര്‍ധനവ്; വിലക്കയറ്റം അതിരൂക്ഷം

എല്‍പിജി സിലിണ്ടറുകള്‍

Updated On: 

01 Jun 2026 | 06:54 AM

ന്യൂഡല്‍ഹി: രാജ്യത്തെ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വീണ്ടും വര്‍ധനവ്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. 42 രൂപയോടെ വര്‍ധനവോടെ ഇനി മുതല്‍ ഡല്‍ഹിയില്‍ സിലിണ്ടറിന് 3,113.5 രൂപ നല്‍കണം, നേരത്തെ ഇത് 3,071.5 രൂപയായിരുന്നു. രാജ്യം ഇന്ധന പ്രതിസന്ധി നേരിട്ടേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മറ്റൊരു വിലക്കയറ്റം.

കൊല്‍ക്കത്തയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 53.50 രൂപയായാണ് വര്‍ധിച്ചത്. ഇതോടെ സിലിണ്ടറിന് 3,255.5 രൂപയായി. കൂടാതെ 5 കിലോഗ്രാം ഫ്രീ ട്രേഡഡ് എല്‍പിജി സിലിണ്ടറുകളുടെ വില 11 രൂപ വര്‍ധിച്ച് ഡല്‍ഹിയില്‍ 821.5 രൂപയുമായി. തിരുവനന്തപുരത്ത് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 3,152 രൂപയാണ് ഇന്ന് മുതല്‍. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച് 1, ഏപ്രില്‍ 1, മെയ് 1, ജൂണ്‍ 1 എന്നിങ്ങനെ നാല് തവണ വില ഉയര്‍ന്നു. മെയ് 1ന് 993 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധനവ്, ഭക്ഷണശാലകള്‍, ടൂറിസം മേഖല ഉള്‍പ്പെടെ സര്‍വ്വ മേഖലകളിലും പ്രതിഫലിക്കും.

എല്‍പിജി വിലക്കയറ്റം എന്തുകൊണ്ട്?

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പേര് പറഞ്ഞാണ് ഇന്ത്യയില്‍ എല്‍പിജിയുടെയും പെട്രോള്‍ ഡീസല്‍ എന്നിവയുടെയും വില വര്‍ധിപ്പിക്കുന്നത്. ഓരോ വര്‍ഷവും വലിയ അളവിലാണ് ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഊര്‍ജം ഇറക്കുമതി ചെയ്യുന്നത്. അതായത്, രാജ്യത്ത് ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതാണെന്ന് പറയാം.

Also Read: LPG storage: പശ്ചിമേഷ്യൻ പ്രതിസന്ധി, 30 ദിവസത്തെ പാചകവാതകം കരുതൽ ശേഖരമായി സൂക്ഷിക്കാൻ കേന്ദ്ര നിർദേശം

ഇന്ത്യയുടെ ആകെ എല്‍പിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ 80 മുതല്‍ 90 ശതമാനവും എത്തുന്നത് ഖത്തര്‍, യുഎഇ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നാണ്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ചരക്കുകളെല്ലാം കടന്നുപോകുക ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഈ കടലിടുക്കിലൂടെയുള്ള ഗതാഗതത്തില്‍ നേരിടുന്ന തടസം, ഇന്ധനം രാജ്യത്തേക്ക് ആവശ്യത്തിന് എത്തുന്നതില്‍ തടസം ഉണ്ടാക്കാനും ഇറക്കുമതി ചെലവ് വര്‍ധിക്കാനും കാരണമാകുന്നു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്തെ എല്‍പിജി ഉപഭോഗത്തില്‍ വലിയ വര്‍ധനവാണ് സംഭവിക്കുന്നത്. 2016-17 കാലത്ത് 21.61 ദശലക്ഷം ടണ്ണായിരുന്നുവെങ്കില്‍ 2025 സാമ്പത്തിക വര്‍ഷത്തില്‍ അത് 31.32 ദശലക്ഷമായി ഉയര്‍ന്നു. എന്നാല്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ 30.86 ദശലക്ഷം ടണ്ണായി കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ എല്‍പിജി ഉപയോഗം 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 43 ശതമാനം വര്‍ധിച്ചു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയ്ക്ക് 19.9 ശതമാനവും രണ്ടാം സ്ഥാനക്കാരനായ ചൈനയ്ക്ക് 15.9 ശതമാനവും ഇന്ത്യയ്ക്ക് 5.2 ശതമാനവുമാണ് പെട്രോളിയും ഉത്പന്നങ്ങള്‍ വേണ്ടത്.

English Summary

Commercial LPG cylinder prices have been increased by Rs 42 from June 1 as part of the latest price revision by oil marketing companies. The hike is expected to raise operating costs for restaurants, hotels, and other businesses that rely on commercial LPG.

Follow Us
Related Stories
Chennai Metro: ചെന്നൈ മെട്രോ സ്‌റ്റേഷനുകളിലേക്ക് ബുള്ളറ്റ് ട്രെയിനില്‍ പോകാം; സ്‌റ്റോപ്പുകള്‍ ഒരുപാടുണ്ടാകും
സിക്കിമിൽ തുരങ്കത്തിൽ വൻ സ്ഫോടനം: 7 മരണം; നിരവധി തൊഴിലാളികൾ കുടുങ്ങി, രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ!
Chennai-Bengaluru Bullet Train: 306 കിലോമീറ്ററിന് വെറും 8 സ്‌റ്റേഷനുകള്‍; ചെന്നൈ-ബെംഗളൂരു ബുള്ളറ്റ് ട്രെയിന്‍ പ്രയോജനമാകില്ലേ?
യു.എ.ഇയിലെ പ്രവാസികൾക്ക് ആശ്വാസം; പാസ്പോർട്ട് സേവനങ്ങൾക്ക് താൽക്കാലികമായി ഏജൻസികളെ നിയോഗിക്കാൻ സുപ്രീം കോടതിയുടെ അനുമതി
സമരം ആവസാനിപ്പിക്കാൻ സഹായിക്കണമെന്ന് ജെ.പി നദ്ദ; മരണപ്പെട്ട നീറ്റ് ഉദ്യോഗാർത്ഥികളുടെ കുടുംബത്തിന് 1 കോടി രൂപ നൽകണമെന്ന് സി.ജെ.പി
ഡെങ്കിപ്പനിയോട് ഇനി ‘കടക്ക് പുറത്ത്’ പറയാം; വാക്‌സിന് അംഗീകാരം
ഇതുമാത്രം ശ്രദ്ധിച്ചാൽ മതി! യോഗർട്ട് വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം
കുളിക്കുമ്പോൾ എത്ര അളവിൽ സോപ്പ് ഉപയോഗിക്കണം?
നാരങ്ങാ വെള്ളം കുടിക്കാന്‍ ഏറ്റവും മികച്ച സമയമേത്?
ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രങ്ങൾ ഒടിടിയിൽ എവിടെ കാണാം?
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ