Covid In India: കോവിഡ് രോഗികൾ 7000 കടന്നു, ഭീതി പരത്തി പുതിയ വകഭേദങ്ങൾ
COVID-19 rising, June 11, 2025: പുതിയ ഒമിക്രോൺ വകഭേദങ്ങളായ ജെ എൻ വൺ, എൻ ബി 1.8.1, എൽ എഫ് 7, എക്സ് എഫ് ജി, എന്നിവയാണ് നിലവിലെ ഈ വർദ്ധനവിന് കാരണം എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ വകഭേദങ്ങൾക്ക് വ്യാപനശേഷി വളരെ കൂടുതലാണ്. എന്നാൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ് എന്നുള്ളത് ആശങ്കയ്ക്ക് അയവ് വരുത്തുന്നു.

Covid Update
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടുന്നത് ആശങ്കയോടെയാണ് അധികൃതരും പൊതുജനങ്ങളും ഉറ്റുനോക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 7000 കടന്നിരിക്കുന്നു. 71221 സജീവ് കേസുകളാണ് രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും കേരളത്തിലാണ് എന്നത് ഞെട്ടിക്കുന്ന വിവരമാണ്.
കേരളത്തിൽ 2223 സജീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനുപുറമേ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിച്ച ആറ് കോവിഡ് മരണങ്ങളിൽ മൂന്നെണ്ണം കേരളത്തിലാണ്. മഹാരാഷ്ട്രയിൽ ഒന്നും കർണാടകയിൽ രണ്ടും മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ്ക്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് എറണാകുളം ജില്ലയിലാണ്. 431 സജീവ കേസുകളാണ് എറണാകുളം ജില്ലയിൽ ഉള്ളത്. തൊട്ടു പിന്നാലെ കോട്ടയം ജില്ലയുണ്ട്. 426 രോഗികൾ ആണ് ഇവിടെ ഉള്ളത്. തിരുവനന്തപുരം ജില്ലയിൽ 365 കേസുകൾ റിപ്പോർട്ട് ചെയ്തു.
Also read – ഉടൻ വരുന്നു എല്ലാവർക്കും സ്വീകരിക്കാവുന്ന കൃതൃമരക്തം, ജപ്പാനിൽ പരീക്ഷണങ്ങൾ അന്തിമ ഘട്ടത്തിൽ
പുതിയ വകഭേദം പ്രശ്നക്കാരൻ
പുതിയ ഒമിക്രോൺ വകഭേദങ്ങളായ ജെ എൻ വൺ, എൻ ബി 1.8.1, എൽ എഫ് 7, എക്സ് എഫ് ജി, എന്നിവയാണ് നിലവിലെ ഈ വർദ്ധനവിന് കാരണം എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഈ വകഭേദങ്ങൾക്ക് വ്യാപനശേഷി വളരെ കൂടുതലാണ്. എന്നാൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ് എന്നുള്ളത് ആശങ്കയ്ക്ക് അയവ് വരുത്തുന്നു.
രാജ്യത്ത് ഉടനീളമുള്ള ആശുപത്രികളിൽ കോവിഡ് ചികിത്സാ സജീകരണങ്ങൾ എത്രമാത്രം മെച്ചപ്പെട്ടതാണ് എന്ന് വിലയിരുത്തുന്നതിന് കേന്ദ്രസർക്കാർ മോക്ക് ഡ്രില്ലുകൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ആവശ്യമായ ഓക്സിജൻ വിതരണം, ഐസൊലേഷൻ, കിടക്കകൾ, വെന്റിലേറ്ററുകൾ ആവശ്യ മരുന്നുകൾ എന്നിവ ഉറപ്പാക്കാനും അധികൃതർ നിർദ്ദേശം നൽകി.