Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?

Cyclone Arnab Landfall Begins on Andhra Pradesh Coast: അർണാബ് ചുഴലിക്കാറ്റ് കരയിലെത്തും മുമ്പ് തന്നെ, കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈസ്റ്റ് - വെസ്റ്റ് ഗോദാവരി,കൊനസീമ, കാക്കിനാഡ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചു.

Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?

അർണാബ് ചുഴലിക്കാറ്റ്

Updated On: 

28 Oct 2026 | 07:43 AM

പശ്ചിമ – മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അർണാബ് ചുഴലിക്കാറ്റ് ആന്ധ്യപ്രദേശ് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. ഇന്ന് (ബുധനാഴ്ച) അർണാബ് ചുഴലിക്കാറ്റിന്റെ കരതൊടൽ പ്രക്രിയ (landfall) ആന്ധ്രാപ്രദേശ്, യാനം തീരങ്ങളിൽ ആരംഭിച്ചതായും പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതായും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയാണ്. ഇത് മണിക്കൂറിൽ 150 കിലോമീറ്റർ വരെ ഉയർന്നേക്കാം.

തീരംതൊടുന്ന സമയം

ഒക്ടോബർ 28 ബുധനാഴ്ച പുലർച്ചെ 4:00 മണിക്കും രാവിലെ 8:00 മണിക്കും ഇടയിൽ തീരംതൊട്ടേക്കാമെന്നാണ് റിപ്പോർട്ട്. ബാപട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ, യാനത്തിന് തൊട്ടുതെക്കായി കര തൊടാനാണ് സാധ്യത. തീരദേശ മേഖലകളിൽ ശക്തമായ മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കരയിലെത്തും മുമ്പ് നാശം വിതച്ചു

അർണാബ് ചുഴലിക്കാറ്റ് കരയിലെത്തും മുമ്പ് തന്നെ, കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈസ്റ്റ് -വെസ്റ്റ് ഗോദാവരി,കൊനസീമ, കാക്കിനാഡ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചു. ഏകദേശം ആറ് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. 2000ത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

ALSO READ: ഓർണബ് ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?; സംസ്ഥാനത്തെ ഇന്നത്തെ മഴ മുന്നറിയിപ്പ്

വിശാഖപട്ടണത്ത് 206 മരങ്ങൾ കടപുഴകി വീഴുകയും, പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിക്കുകയും ചെയ്തു. തെലങ്കാനയിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50–60 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച് 70 കിലോമീറ്റർ വരെ വേഗത്തിലുള്ള  കാറ്റിനും സാധ്യതയുണ്ട്. ഒഡിഷയിലും വ്യാപകമായ മഴ പെയ്തേക്കാം.

ജാ​ഗ്രതയിൽ സംസ്ഥാനങ്ങൾ

‘അർണാബ്’ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നതിന് മുമ്പ് ബംഗാൾ ഉൾക്കടലിൽ വെച്ച് അതിവേഗം ശക്തപ്പെടുകയും തീവ്രമായ കൊടുങ്കാറ്റായി മാറുകയും ചെയ്തിട്ടുണ്ട്. വിവരങ്ങൾ അനുസരിച്ച്, ഒക്ടോബർ 28 അതിരാവിലെ 2 നും 4 നും ഇടയിലാണ് അതിതീവ്ര ചുഴലിക്കാറ്റ് കരതൊടൽ പ്രക്രിയ ആരംഭിച്ചത്. ഇതിന്റെ ബാഹ്യ മഴമേഘങ്ങൾ (outer spiral rainbands) നേരത്തെ തന്നെ കരയുമായി സമ്പർക്കത്തിൽ വന്നിരുന്നു. പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള നീക്കം കാരണമാണ് കരതൊടൽ പ്രക്രിയ നേരത്തെയായത്. ചുഴലിക്കാറ്റ് അതിവേഗം കരുത്താർജ്ജിച്ചതിന്റെ കാരണം മുൻകൂട്ടി പ്രവചിക്കാൻ സാധിച്ചില്ലെന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. കരതൊടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് ഔദ്യോഗിക കണക്കുകളിൽ പോലും ഇതിന്റെ തീവ്രത കൃത്യമായി കണക്കാക്കാനായത്. ആന്ധ്രാപ്രദേശ്, തമിഴ്നാട് തീരങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

അർണാബ് വേഗത്തിൽ ശക്തി പ്രാപിച്ചതിന് പിന്നിൽ എൽനിനോ?

ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ സമുദ്രത്തിലെ ചൂടുള്ള വെള്ളത്തിൽ നിന്നാണ് ഊർജ്ജം ഉൾക്കൊള്ളുന്നത്. സമുദ്രജലം ആവിയാകുമ്പോൾ അത് അന്തരീക്ഷത്തിൽ ഈർപ്പം നിറയ്ക്കുന്നു. ഈ ഈർപ്പമുള്ള വായു മുകളിലേക്ക് ഉയരുകയും മേഘങ്ങളായി സാന്ദ്രീകരിക്കപ്പെടുകയും ചെയ്യുമ്പോൾ, ചുഴലിക്കാറ്റിന്റെ ശക്തി കൂടും. ‘എൽ നിനോ’ പ്രതിഭാസം സമുദ്രജലത്തിലെ താപനില വർദ്ധിപ്പിച്ചിട്ടുണ്ട്. മധ്യ ഇക്വറ്റോറിയൽ പസഫിക് സമുദ്രത്തിലെ ജലോപരിതല താപനില 30 ഡിഗ്രി സെൽഷ്യസ് കടന്നതായി റിപ്പോർട്ടുണ്ട്. എൽ നിനോ പ്രതിഭാസം ശക്തമാകുന്നതാണ് ഈ താപവർധനവിന് കാരണം.

English Summary:

Cyclone Arnab, which has intensified into a very severe cyclonic storm over the west-central Bay of Bengal, is expected to make landfall along the Andhra Pradesh and Yanam coasts between Bapatla and Visakhapatnam during the early hours of October 28, 2026.

Loading...
Unable to load recommendations.
Follow Us
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്