Delhi Air Pollution: ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ മൂടൽമഞ്ഞ്; ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ റദ്ദാക്കുന്നു

Delhi Flights Cancelled: കനത്ത മൂടൽമഞ്ഞ്, മോശം കാലാവസ്ഥ, വായു മലിനീകരണം എന്നിവയാണ് വിമാനം റദ്ദാക്കിയതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ. ചെന്നൈ വിമാനത്താവളത്തിൽ നിന്നും 11 വിമാനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് 29 വിമാനങ്ങളും റദ്ദാക്കി.

Delhi Air Pollution: ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ മൂടൽമഞ്ഞ്; ഡൽഹി വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ റദ്ദാക്കുന്നു

Flights Cancelled

Published: 

18 Dec 2025 06:34 AM

ന്യൂഡൽഹി: മൂടൽമഞ്ഞിനെ തുടർന്ന ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പത്ത് വിമാനങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഇക്കാര്യത്തിൽ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ വിമാനങ്ങളെയാണ് പ്രതിസന്ധി പ്രധാനമായും ബാധിച്ചിരിക്കുന്നത്. ഇൻഡി​ഗോ പ്രതിസന്ധിക്ക് പിന്നാലെയാണ് മൂടൽമഞ്ഞ് വ്യോമയാന രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

കനത്ത മൂടൽമഞ്ഞ്, മോശം കാലാവസ്ഥ, വായു മലിനീകരണം എന്നിവയാണ് വിമാനം റദ്ദാക്കിയതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ. ചെന്നൈ വിമാനത്താവളത്തിൽ നിന്നും 11 വിമാനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് 29 വിമാനങ്ങളും റദ്ദാക്കി. വടക്കേ ഇന്ത്യയിലാകമാനം വിമാന സർവീസുകൾ പ്രശ്നത്തിലായിരിക്കുകയാണ്.

Also Read: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; നിർമാണത്തൊഴിലാളികൾക്ക് ധനസഹായം, ഓഫീസുകളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

അതേസമയം, ഡൽഹിയിൽ ബുധനാഴ്ച രാവിലെയുള്ള വായുവിന്റെ ഗുണനിലവാരം നേരിയ തോതിൽ പുരോഗമിച്ചിട്ടുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം, രാവിലെ എട്ട് മണിയോടെ വായു ഗുണനിലവാര സൂചിക (എക്യുഐ) 328 ആയി രേഖപ്പെടുത്തി. എങ്കിലും, നഗരത്തിന്റെ മിക്ക പ്രദേശങ്ങളിലും ശക്തമായ പുകമഞ്ഞ് അനുഭവപ്പെടുന്നുണ്ട്.

0-50 വരെ – ‘നല്ലത്’, 51-100 വരെ ‘തൃപ്തികരം’, 101-200 വരെ ‘മിതമായത്’, 201-300 വരെ ‘മോശം’, 301-400 വരെ ‘വളരെ മോശം’, 401-500 വരെ ‘ഗുരുതരം’ എന്നിങ്ങനെയാണ് സിപിസിബിയുടെ വായു​ഗുണനിലവാര സൂചിക. ഇതിനുസരിച്ച് നോക്കിയാൽ ഡൽഹിയിൽ മൊത്തത്തിലുള്ള വായു ​ഗുണനിലവാരം വളരെ മോശം അവസ്ഥയിലാണ് ഇപ്പോഴും തുടരുന്നത്.

 

 

 

 

മുട്ടകഴിക്കുന്നവർക്ക് ഹൃദ്രോ​ഗം ഉണ്ടാകുമോ?
കോഫി ലവര്‍ ആണോ? റ്റിറാമിസു പരീക്ഷിച്ചാലോ
മുടി വളരാന്‍ തണ്ണിമത്തന്‍ കുരു; സത്യമാണോ ഇത്?
പുട്ട് കട്ടിയാകുന്നുണ്ടോ? മാവിൽ ഇതൊന്ന് ചേ‍ർത്താൽ മതി
തടി കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ട്രെയിൻ പാളത്തിലേക്കോടിച്ച് കേറ്റിയത് താർ, ഞെട്ടിയത് ജനം
പത്തി വിടർത്തി മൂർഖൻ, അവസാനം സംഭവിച്ചത്...
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ