Delhi Air Pollution: ഡൽഹി വായുമലിനീകരണം: വാഹനങ്ങളുടെ ഉപയോഗത്തിന് താത്കാലിക നിരോധനം
Delhi Air Pollution Vehicles Ban: ബിഎസ് 3 എൻജിനുകൾ ഉപയോഗിക്കുന്ന പെട്രോൾ വാഹനങ്ങളുടെയും ബിഎസ്4 ഡീസൽ എൻജിൻ വാഹനങ്ങളുടെയും ഉപയോഗമാണ് പ്രദേശത്ത് നിരോധിച്ചിരിക്കുന്നത്. ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം അതിരൂക്ഷം. അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയർന്നതിനെ തുടർന്ന പ്രദേശത്ത് ചില വാഹനങ്ങളുടെ ഉപയോഗത്തിന് താത്കാലികമായി നിരോധനം ഏർപ്പെടുത്തി. വായുഗുണനിലവാര സൂചിക (AQI) 400 എന്ന നില കടന്നതോടെയാണ് വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലും സമീപപ്രദേശങ്ങളിലുമാണ് നിയന്ത്രണം നിലവിൽ വന്നിരിക്കുന്നത്.
ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. ബിഎസ് 3 എൻജിനുകൾ ഉപയോഗിക്കുന്ന പെട്രോൾ വാഹനങ്ങളുടെയും ബിഎസ്4 ഡീസൽ എൻജിൻ വാഹനങ്ങളുടെയും ഉപയോഗമാണ് പ്രദേശത്ത് നിരോധിച്ചിരിക്കുന്നത്. ഡൽഹി, നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
Also Read: സദ്ഭരണവും വികസനവും വിജയിച്ചു, എല്ലാവര്‍ക്കും നന്ദി; ബിഹാറിലെ ജയത്തില്‍ മോദിയുടെ ആദ്യ പ്രതികരണം
അടിയന്തര ആവശ്യങ്ങൾക്കല്ലാത്ത ഡീസൽ ചരക്ക് വാഹനങ്ങൾക്കും സിഎൻജിയിൽ പ്രവർത്തിക്കുന്നതല്ലാത്ത ഇതരസംസ്ഥാന ബസുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങൾക്ക് നിയന്ത്രണത്തിൽ നിന്ന് ചില ഇളവുകൾ നൽകുന്നുണ്ട്. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
നിർദ്ദേശങ്ങൾ ലംഘിച്ച് വാഹനവുമായി ഇറങ്ങുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഇത്തരം വാഹനക്കാരിൽ നിന്ന് 20,000 രൂപ വരെ പിഴ ഈടാക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വായു ഗുണനിലവാരം 400 സൂചികയിൽ താഴെകയോ, ഈ നില തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമെ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകൾ നീക്കം ചെയ്യുകയുള്ളൂവെന്നും കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് അധികൃതർ അറിയിച്ചു.