Delhi Air Quality : ഡൽഹിയിലെ വായു ഗുണനിലവാരം ഗുരുതരമോ? ദീപാവലി കഴിഞ്ഞും മാറ്റമില്ല
ദീപാവലിക്ക് മുമ്പ് തന്നെ ഡൽഹിയുടെ വായു നിലവാരം 250 നും 350 നും ഇടയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് ദീപാവലി രാത്രിയിൽ അത്

Delhi Air Quality
ദീപാവലി കഴിഞ്ഞിട്ട് ദിവസങ്ങൾ ആയെങ്കിലും ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വായു ഗുണനിലവാരം വളരെ മോശമായി തന്നെ തുടരുന്നു. ജനങ്ങൾ ക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ തന്നെ ശ്വാസം കിട്ടാത്ത അവസ്ഥയാണ്. ദീപാവലി സമയത്തെ പടക്കങ്ങളുടെ ഉപയോഗമാണ് മലിനീകരണം വർദ്ധിക്കാൻ കാരണമായി പറയുന്നത്. ദീപാവലിക്ക് ശേഷം, നഗരത്തിൽ പല ഭാഗങ്ങളിലും പുക പാളികൾ രൂപപ്പെട്ടിട്ടുണ്ട്. യമുനയിലെ വെള്ളം നുരയും പതയും നിറഞ്ഞതായി മാറി. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നോക്കാം.
ദീപാവലി കാരണം മലിനീകരണം കൂടുമോ?
ഡൽഹിയിലും എൻസിആറിലും വായു എപ്പോഴും മോശമാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്ക് അനുസരിച്ച്, 0 നും 50 നും ഇടയിലുള്ള ഒരു എയർ ക്വാളിറ്റിയാണ് നല്ലതായി കണക്കാക്കപ്പെടുന്നത്. 51 നും 100 നും ഇടയിലുള്ള ഒരു വായു നിലവാരവും തൃപ്തികരമാണെന്ന് കണക്കാക്കപ്പെടുന്നു, എന്നാൽ 101 നും 200 നും ഇടയിലുള്ള ക്വാളിറ്റി മിതമായതായി കണക്കാക്കപ്പെടുന്നു, 201 നും 300 നും ഇടയിലുള്ളഎയർ ക്വാളിറ്റിയാണെങ്കിൽ അത് മോശമായി കണക്കാക്കപ്പെടുന്നു, 301 നും 400 നും ഇടയിലുള്ള എയർ ക്വാളിറ്റി അതീവ ഗുരുതരമെന്ന് പറയേണ്ടി വരും.
ദീപാവലിക്ക് മുമ്പ് തന്നെ ഡൽഹിയുടെ വായു നിലവാരം 250 നും 350 നും ഇടയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് ദീപാവലി രാത്രിയിൽ അത് കൂടുതൽ വഷളായി. പടക്കങ്ങൾ കാരണം ഡൽഹിയിലെ വായു ഗുണനിലവാരം 433 ആയി താഴ്ന്നു. ഗുരുഗ്രാമിൽ 433, അശോക് വിഹാറിൽ 427, വസീർപൂരിൽ 423, ആനന്ദ് വിഹാറിൽ 410 എന്നിങ്ങനെയായിരുന്നു എയർ ക്വാളിറ്റി ഇൻഡക്സ് സൂചിക.
ഗുരുഗ്രാമിൽ ഏറ്റവും കൂടുതൽ
ദീപാവലിക്ക് മുമ്പും ശേഷവും ഡൽഹിയിലെ കാലാവസ്ഥയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഒക്ടോബർ 21 നും 23 നും ഇടയിൽ ആനന്ദ് വിഹാറിലെ ഗുണനിലവാരം 385 ഉം വസീർപൂരിൽ 366 ഉം അശോക് വിഹാറിൽ 364 ഉം ആയിരുന്നു. ദീപാവലി സമയത്ത് ഗുരുഗ്രാമിലാണ് ഏറ്റവും കൂടുതൽ മലിനീകരണം അനുഭവപ്പെട്ടത്. റിപ്പോർട്ട് അനുസരിച്ച് ഗുരുഗ്രാമിലെ മലിനീകരണ തോത് 73 ശതമാനം വർദ്ധിച്ചു.
സർക്കാർ മാത്രമല്ല
ഡൽഹിയിലെ മലിനീകരണം കുറയ്ക്കുന്നതിന് പഴയതും പുതിയതുമായ സർക്കാരുകൾ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, മലിനീകരണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. നഗരത്തിലെ മലിനീകരണം കുറയ്ക്കാൻ സർക്കാർ മാത്രമല്ല, പൗരന്മാരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു.