Delhi Assembly Election 2025: ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
Delhi Assembly Election 2025: നാളെ രാവിലെ ഏഴ് മണി മുതൽ പോളിങ്ങ് ആരംഭിക്കും. വോട്ടെടുപ്പ് കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും പ്രദേശത്തെ വിന്യസിച്ചിട്ടുണ്ട്.

ഡൽഹി: ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കും. എഴുപത് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഇന്ന് നിശബ്ദ പ്രചാരണം. ചൂടുപിടിച്ച പരസ്യ പ്രചാരണങ്ങൾക്കൊടുവിൽ വോട്ടർമാരെ നേരിൽ കണ്ട് അവസാന വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പാർട്ടികളും സ്ഥാനാർത്ഥികളും. നാളെ രാവിലെ ഏഴ് മണി മുതൽ പോളിങ്ങ് ആരംഭിക്കും. വോട്ടെടുപ്പ് കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. 220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും പ്രദേശത്തെ വിന്യസിച്ചിട്ടുണ്ട്. നാളെ രാവിലെ ഏഴ് മുതൽ വൈകുന്നേരം 6.30 വരെ എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്കേർപ്പെടുത്തികൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് പുറത്തിറക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം ഫെബ്രുവരി എട്ടിനാണ് പ്രഖ്യാപിക്കുന്നത്.
തുടർച്ചയായി വിജയിച്ച ആം ആദ്മി പാര്‍ട്ടി ഇത്തവണയും അനായാസ വിജയം കൈവരിക്കാൻ ആകുമെന്ന വിശ്വാസത്തിലാണ്. എന്നാൽ ബിജെപിയിൽ നിന്ന് കടുത്ത മത്സരമാണ് ഇത്തവണ ഉണ്ടാകുന്നത്. മദ്യ നയ അഴിമതി, കുടിവെള്ളത്തില്‍ വിഷം, കെജ്‌രിവാളിന്റെ വസതി മോടി പിടിപ്പിക്കൽ എന്നീ വിഷയങ്ങൾ ഉയർത്തികൊണ്ടാണ് ബിജെപി ഉയർത്തുന്നത്. അതേസമയം കേന്ദ്രബജറ്റും നികുതിയിളവും മധ്യവര്‍ഗ വോട്ടര്‍മാര്‍ ബിജെപിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ആംആദ്മി പാർട്ടിക്കും ബിജെപിക്കും ഒപ്പം കോൺഗ്രസും ഇത്തവണ കളത്തിൽ സജീവമായിട്ടുണ്ട്. രാഹുലിനെയും പ്രയങ്കയും മുൻനിർത്തികൊണ്ട് ശക്തമായി തിരിച്ചുവരവിനൊരുങ്ങാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.
Also Read: ഡൽഹി തെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളുകൾക്ക് നിയന്ത്രണം, പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജെപി നദ്ദയും പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. അരവിന്ദ് കെജ്രിവാളിനെ മുന്നില്‍ നിര്‍ത്തി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി. ആളുകളെ ഭീഷണിപ്പെടുത്തി ബിജെപി പാർട്ടിയിൽ ചേർക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. അധികാര തുടര്‍ച്ചയ്ക്ക് ആം ആദ്മി ശ്രമിക്കുമ്പോള്‍ അട്ടിമറി വിജയം പ്രതീക്ഷിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.