AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Blast: ‘ഏത് പാതാളത്തിൽ ഒളിച്ചാലും കണ്ടുപിടിച്ച് ശിക്ഷിക്കും’; മുന്നറിയിപ്പുമായി അമിത് ഷാ

Amit Shah On Delhi Blast Culprits: ഡൽഹി സ്ഫോടനക്കേസ് പ്രതികൾ ഏത് പാതാളത്തിലൊളിച്ചാലും കണ്ടുപിടിച്ച് ശിക്ഷിക്കുമെന്ന് അമിത് ഷാ. കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Delhi Blast: ‘ഏത് പാതാളത്തിൽ ഒളിച്ചാലും കണ്ടുപിടിച്ച് ശിക്ഷിക്കും’; മുന്നറിയിപ്പുമായി അമിത് ഷാ
അമിത് ഷാImage Credit source: PTI
abdul-basith
Abdul Basith | Published: 18 Nov 2025 06:33 AM

ഡൽഹി സ്ഫോടനത്തിന് ഉത്തരവാദികളായവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏത് പാതാളത്തിൽ ഒളിച്ചാലും ഇവരെ കണ്ടെത്തുമെന്നും ഏറ്റവും ഉയർന്ന ശിക്ഷ തന്നെ നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നോർത്തേൺ സോണൽ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ഡൽഹി സ്ഫോടനത്തിലും ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലും ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചാണ് യോഗം ആരംഭിച്ചത്. ഭീകരവാദത്തെ രാജ്യത്തുനിന്ന് വേരോടെ പിഴുതെറിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. ഒരു സ്ഥലവും വിട്ടുപോകാതെ അന്വേഷണ സംഘം പരിശോധിക്കും. ഏത് പാതാളത്തിൽ പോയി ഒളിച്ചാലും കണ്ടുപിടിച്ച് കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Delhi Blast: ഡൽഹി സ്‌ഫോടനം, ഒരാൾ കൂടി മരണത്തിന് കീഴടങ്ങി, മരണസംഖ്യ 15

ഡൽഹി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. എൽഎൽജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് പേരാണ് ഏറ്റവും അവസാനമായി മരണപ്പെട്ടത്. ലുക്മാൻ (50), വിനയ് പഥക് (50) എന്നിവരാണ് മരിച്ചത്. നിരവധി പേർ ചികിത്സയിൽ തുടരുകയാണ്.

സ്ഫോടനവുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഒരാളെ കൂടി ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു. കശ്മീർ സ്വദേശിയായ ജാസിർ ബിലാൽ വാനി എന്നയാളെയാണ് എൻഐഎ പിടികൂടിയത്. ഇതിനിടെ ഫരീദാബാദിൽ താമസിക്കുന്ന 2000ഓളം കശ്മീരികളെയും കശ്മീരി വിദ്യാർത്ഥികളെയും പോലീസ് ചോദ്യം ചെയ്തു. ഭീകരപ്രവർത്തനങ്ങളുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

ഈ മാസം 15നാണ് ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം തിരക്കേറിയ റോഡിൽ വച്ച് കാർ പൊട്ടിത്തെറിച്ചത്. ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു സ്ഫോടനം. ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഡോക്ടർമാർക്ക് സ്ഫോടനവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.