Delhi Blast: ഡൽഹിയിലേത് ചാവേർ സ്ഫോടനമല്ല; സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുമ്പോൾ പൊട്ടിത്തെറിച്ചതെന്ന് നിഗമനം
Delhi Blast Is Not A Car Bomb: ഡൽഹിയിലുണ്ടായ സ്ഫോടനം അബദ്ധത്തിൽ സംഭവിച്ചതെന്ന് നിഗമനം. ചാവേർ സ്ഫോടനമല്ല, സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുമ്പോൾ പൊട്ടിത്തെറിച്ചതാവാമെന്നാണ് നിഗമനം.

ഡൽഹി കാർ ബോംബ്
ഡൽഹിയിലുണ്ടായത് ചാവേർ സ്ഫോടനമല്ലെന്ന് നിഗമനം. സ്ഫോടകവസ്തുക്കൾ കാറിൽ കൊണ്ടുപോകുമ്പോൾ പൊട്ടിത്തെറിച്ചതാകാമെന്നാണ് പുതിയ സൂചനകൾ. കാർബോംബ് സ്ഫോടനത്തിൽ ഉണ്ടാകുന്നത് പോലെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും ചാവേർ സ്ഫോടനത്തിൻ്റെ രീതിയല്ല ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥ വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡോക്ടർ ഉമർ മുഹമ്മദ് സ്ഫോടകവസ്തുക്കൾ കാറിൽ കൊണ്ടുപോകുമ്പോഴാണ് സ്ഫോടനമുണ്ടായത് എന്നാണ് സംശയം. നിർമ്മാണം പൂർത്തിയായ ബോംബ് അല്ല പൊട്ടിയത്. കാർബോംബ് സ്ഫോടനത്തിൻ്റെ നാശനഷ്ടം ഉണ്ടായിട്ടില്ല. ലക്ഷ്യത്തിലേക്ക് കാർ ഇടിച്ച് കയറ്റിയിട്ടില്ല. സാധാരന ഐഇഡി സ്ഫോടനം നടക്കുന്ന സ്ഥലത്ത് വൻ ഗർത്തം രൂപപ്പെടും. ഡൽഹി സ്ഫോടനം നടന്ന സ്ഥലത്ത് ഇതുണ്ടായില്ല. ബോംബ് ചീളുകളും കണ്ടെത്താനായില്ല. ഇതൊക്കെ സൂചിപ്പിക്കുന്നത് ചാവേർ സ്ഫോടനമല്ല എന്നാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
Also Read: Delhi Blast: ഡൽഹി സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
കഴിഞ്ഞ ദിവസം ഡോക്ടർ ഉമറിൻ്റെ കൂട്ടാളികളിൽ നിന്ന് 2900 കിലോ സ്ഫോടകവസ്തു പിടികൂടിയത്. ഇതിൽ പരിഭ്രാന്തനായ ഉമർ തൻ്റെ പക്കലുണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമിച്ചതാവാം. ഇതിനായി സ്ഫോടകവസ്തുക്കൾ കാറിൽ കൊണ്ടുപോകുമ്പോൾ പൊട്ടിത്തെറി ഉണ്ടായതാവാമെന്നും റിപ്പോർട്ടിലുണ്ട്.
ഡൽഹി സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഡൽഹി സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണ് സഹായധനം പ്രഖ്യാപിച്ചത്. അപകടത്തിൽ അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകും. ഡൽഹി സ്ഫോടനത്തിൽ 12 പേരാണ് മരണപ്പെട്ടത്. 20 പേർ പരിക്കേറ്റ് ചികിത്സയിലാണ്.
കേസിൻ്റെ അന്വേഷണം എൻഐഎക്ക് കൈമാറിയിരുന്നു. സംഭവത്തിൽ 13 പേരെ ഇതിനകം ചോദ്യം ചെയ്തു. ഡോക്ടർ ഉമർ മുഹമ്മദിൻ്റെ അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഉമറിൻ്റെ സുഹൃത്തായ പുൽവാമ സ്വദേശി സജാദും പോലീസ് കസ്റ്റഡിയിലാണ്.