Delhi Railway Station Stampede: ദുരന്തത്തില്‍ പകച്ച് ഡല്‍ഹി; റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 15 മരണം; നിരവധി പേര്‍ക്ക് പരിക്ക്‌

Delhi Railway Station Stampede Updates: പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 15 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു

Delhi Railway Station Stampede: ദുരന്തത്തില്‍ പകച്ച് ഡല്‍ഹി; റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 15 മരണം; നിരവധി പേര്‍ക്ക് പരിക്ക്‌

ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കും തിരക്കും

Published: 

16 Feb 2025 | 06:13 AM

ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേമന്ത്രാലയം. മഹാകുംഭമേളയ്ക്കു പ്രയാഗ്‌രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് കുറഞ്ഞത് 15 പേരെങ്കിലും മരിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രി 9:30 ഓടെയാണ് സംഭവം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുകളില്‍ കയറാന്‍ യാത്രക്കാര്‍ തിക്കും തിരക്കും കൂട്ടിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. മരിച്ചവരില്‍ 11 സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ലോക് നായക് ജയ് പ്രകാശ് നരേൻ (എൽഎൻജെപി) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക.

പ്രയാഗ്‌രാജ് എക്‌സ്പ്രസ് ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോൾ നിരവധി പേർ പ്ലാറ്റ്‌ഫോമിൽ ഉണ്ടായിരുന്നുവെന്ന് റെയില്‍വേ പൊലീസ് വ്യക്തമാക്കി. വലിയ തിരക്ക് കാരണം നിരവധി യാത്രക്കാർ ശ്വാസംമുട്ടി ബോധരഹിതരായതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

14, 15 പ്ലാറ്റ്‌ഫോമുകളിലാണ് സംഭവം നടന്നത്. രണ്ട് ട്രെയിനുകൾ വൈകിയതിനെ തുടർന്നാണ് തിരക്ക് വർദ്ധിച്ചതെന്നും ഇത് അപ്രതീക്ഷിതമായി യാത്രക്കാരുടെ തിരക്കിന് കാരണമായെന്നുമാണ് റിപ്പോര്‍ട്ട്. വൈകിയ ട്രെയിനുകളിൽ നിന്നുള്ള യാത്രക്കാരുടെ തിരക്കാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് റെയിൽവേ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെപിഎസ് മൽഹോത്ര എഎൻഐയോട് പറഞ്ഞു. സ്വതന്ത്ര സേനാനി എക്‌സ്പ്രസും ഭുവനേശ്വർ രാജധാനിയുമാണ് വൈകിയത്.

അനുശോചിച്ച് പ്രധാനമന്ത്രി

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പമാണ് തന്റെ ചിന്തകളെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവും സംഭവത്തില്‍ ദുഃഖം അറിയിച്ചു. ഉന്നതതല അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും നാല് പ്രത്യേക ട്രെയിനുകൾ സുരക്ഷിതമായി എത്തിച്ചതായി അശ്വിനി വൈഷ്ണവ് പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, ഡല്‍ഹി മുന്‍മുഖ്യമന്ത്രി അതിഷി തുടങ്ങിയവരും അനുശോചിച്ചു. ദുരിതാശ്വാസ നടപടികൾ ആരംഭിക്കാൻ ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ