Racial Attack in Delhi University: ‘അവർ ഞങ്ങളെ കൊല്ലും’; ഡൽഹി സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ വംശീയാക്രമണം; വീഡിയോ പുറത്ത്

Racial Attack Against Arunachali Students in Delhi University: അരുണാചൽ പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയത് ചോദ്യം ചെയ്തതാണ് ആക്രണമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പത്തോളം പേരടങ്ങുന്ന സംഘമാണ് വടിയും മാരകായുധങ്ങളുമായി എത്തി വിദ്യാർത്ഥികളെ ആക്രമിച്ചത്.

Racial Attack in Delhi University: അവർ ഞങ്ങളെ കൊല്ലും; ഡൽഹി സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ വംശീയാക്രമണം; വീഡിയോ പുറത്ത്

വീഡിയോയിൽ നിന്നുള്ള ദൃശ്യം

Published: 

20 Feb 2025 | 03:10 PM

ന്യൂഡൽഹി: ഡൽഹി സര്‍വകലാശാലയിൽ വിദ്യാര്‍ത്ഥികൾക്ക് നേരെ ക്രൂരമായ വംശീയാക്രമണം നടന്നെന്ന് പരാതി. വടക്ക് കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അരുണാചൽ പ്രദേശിൽ നിന്നുള്ള നബാം ബർകയും തദം ദേബോമും സുഹൃത്തുക്കളെ വിടാൻ പോകും വഴിയാണ് ആക്രമണം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അരുണാചൽ പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയത് ചോദ്യം ചെയ്തതാണ് ആക്രണമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പത്തോളം പേരടങ്ങുന്ന സംഘമാണ് വടിയും മാരകായുധങ്ങളുമായി എത്തി വിദ്യാർത്ഥികളെ ആക്രമിച്ചത്.

വിദ്യാർത്ഥികളെ ആക്രമിക്കുന്നതിന്റെ വീഡിയോ:

ALSO READ: തലസ്ഥാനത്തെ തലൈവി; രേഖ ​ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ഉപമുഖ്യമന്ത്രിയായി പർവേഷ് വർമ്മ

അക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളായ നബാം ബർക പകർത്തിയ വീഡിയോ ‘ദി അരുണാചല്‍ ടൈംസ്’ ആണ് എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. നബാമിന്റെ മുഖത്തെ ചോരപ്പാടുകൾ വീഡിയോയിൽ കാണാം. വീഡിയോയിൽ അക്രമികളിൽ ചിലരുടെ മുഖവും നബാം കാണിക്കുന്നതുണ്ട്. അവരുടെ കൈയിൽ വടി അടക്കമുള്ള മാരകായുധങ്ങളും കാണാൻ സാധിക്കും. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സിടി സ്കാന്‍ ഉൾപ്പടെ ഉള്ള വൈദ്യ പരിശോധനകൾ നടത്തിയെന്നാണ് വിവരം.

പ്രശ്നത്തില്‍ അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ ഇടപെടണമെന്നും തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും നബാം വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. “നോക്കൂ. അവര്‍ ഞങ്ങളെ കൊല്ലാന്‍ പോവുകയാണ്. ഡൽഹിയിലുള്ള അരുണാചലിലെ ഏജന്‍സികളും എന്‍ജിഒകളും എല്ലാം തങ്ങളെ അവർ ഇന്ന് എങ്ങനെ കൊല്ലാൻ ശ്രമിച്ചുവെന്ന് കാണുക. അവർ പത്ത് പേരാണ് ഞങ്ങളെ ആക്രമിച്ചത്. തലയ്ക്ക് അടി കിട്ടിയത് മൂലം ഒന്നും മനസിലാകുന്നില്ല” എന്നും നബാം വീഡിയോയിൽ പറയുന്നു.

ഡൽഹിക്കാരുടെ ആക്രമണം അവസാനിപ്പിക്കാൻ അരുണാചൽ പ്രദേശ് സർക്കാറിനോട് അഭ്യർത്ഥിച്ച് കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. സംഭവത്തിൽ അരുണാചൽ സ്റ്റുഡൻറ്സ് യൂണിയൻ ഓഫ് ദില്ലി (ASUD) എന്ന വിദ്യാർത്ഥി സംഘടന ഇടപെട്ട് ഡൽഹി പോലീസിന്റെ വടക്കു കിഴക്കൻ മേഖലയ്ക്കായുള്ള പ്രത്യേക യൂണിറ്റിൽ പരാതി നൽകി. ഒപ്പം കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും, സംഘർഷം രൂക്ഷമാകുന്ന രീതിയിലുള്ള തെറ്റായ സന്ദേശങ്ങൾ പങ്കുവയ്ക്കരുതെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ