Delhi Weather Updates: ഡല്‍ഹിയില്‍ കനത്ത മഴ; നാല് മരണം, വിമാനസര്‍വീസുകള്‍ വൈകുന്നു
Delhi Experiences Heavy Rain:ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വീടിന് മുകളില്‍ മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ദ്വാരകയിലാണ് സംഭവം. 80 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Rain (2)
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്രം കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റും മഴയും കാരണം ജനജീവിതം ദുസ്സഹം. പലയിടങ്ങളും വെള്ളക്കെട്ടിൽ മുങ്ങി. ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വീടിന് മുകളില്‍ മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ദ്വാരകയിലാണ് സംഭവം. 80 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതൽ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതിനു പുറമെ ശക്തമായ കാറ്റും ഇടിമിന്നലുമുണ്ട്. മഴയെ തുടര്‍ന്ന് 120 വിമാനങ്ങള്‍ വൈകി. വിമാനങ്ങൾ ഇറങ്ങാനായി 46 മിനിട്ട് വരെ വൈകിയതായും പുറപ്പെടാൻ 54 മിനിറ്റ് വരെ വൈകിയെന്നുമാണ് വിവപം. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാനങ്ങളുടെ പുതിയ സമയക്രമം പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു.
#WATCH | Delhi-NCR witnesses traffic congestion as several trees were uprooted, and vehicles broke down amid heavy waterlogging, due to a rainstorm earlier today.
Visuals from Gurugram. pic.twitter.com/ABy5a2MZrM
— ANI (@ANI) May 2, 2025
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് കാലാവസഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
#WATCH | Strong winds and rainfall uproot trees in parts of Delhi. Visuals around Major Somnath Marg in RK Puram. pic.twitter.com/hnfaZnTox4
— ANI (@ANI) May 2, 2025
ദ്വാരക, ഖാൻപൂർ, സൗത്ത് എക്സ്റ്റൻഷൻ റിംഗ് റോഡ്, മിന്റോ റോഡ്, ലജ്പത് നഗർ, മോത്തി ബാഗ് എന്നീ പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രദേശങ്ങളിൽ ജാഗ്രത നിർദ്ദേശം പാലിക്കാൻ കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിയുന്നത്ര വീടിനുള്ളിൽ തന്നെ കഴിയാൻ ജനങ്ങൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.