Narendra Modi: ‘വികസിത ഇന്ത്യയ്ക്കായുള്ള ലക്ഷ്യത്തിലേക്ക് ഡൽഹി നിര്‍ണായക പങ്കുവഹിക്കും’; ചരിത്ര വിജയത്തിന് പിന്നാലെ മോദി
Delhi Will Play Prime Role in Viksit Bharat Says PM Modi: ഡൽഹിയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാർ പ്രവർത്തിക്കുമെന്ന് ഗ്യാരണ്ടി നൽകുന്നുവെന്ന് മോദി പറഞ്ഞു. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഡൽഹി നിര്‍ണായക പങ്കു വഹിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയെ തറപറ്റിച്ച് ചരിത്ര വിജയം നേടി ബിജെപി. വിജയക്കൊടി പാറിച്ചതിന് പിന്നാലെ ഡൽഹിയിലെ വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവും വലുത് ജനശക്തി ആണെന്നും ചരിത്ര വിജയം ബിജെപിക്ക് നൽകിയതിന് ഡൽഹിക്ക് സല്യൂട്ട് എന്നും മോദി പറഞ്ഞു. എക്‌സിലൂടെ ആയിരുന്നു പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തത്. കേന്ദ്രത്തിന്റെ നല്ല ഭരണത്തിന്റെ ഫലം ആണിതെന്നും, വികസനം വിജയിച്ചിരിക്കുന്നു എന്നും മോദി കുറിച്ചു.
ഡൽഹിയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാർ പ്രവർത്തിക്കുമെന്ന് ഗ്യാരണ്ടി നൽകുന്നുവെന്ന് മോദി പറഞ്ഞു. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഡൽഹി നിര്‍ണായക പങ്കു വഹിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ഡൽഹിക്കായുള്ള പ്രവര്‍ത്തനങ്ങളിൽ കൂടുതൽ കരുത്തോടെ ബിജെപി നിലകൊള്ളുമെന്നും മോദി പ്രസ്താവനയിലൂടെ അറിയിച്ചു.
മോദി പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:
“ജനശക്തി പരമപ്രധാനം! വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നു. ഈ ഉജ്ജ്വലവും ചരിത്രപരവുമായ വിജയത്തിന് ഡൽഹിയിലെ എൻ്റെ പ്രിയ സഹോദരിമാരെയും സഹോദരങ്ങളെയും ഞാൻ നമിക്കുന്നു. ഈ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിൽ ഞങ്ങൾ വിനീതരും ബഹുമാനിതരുമാണ്. ഡൽഹിയെ വികസിപ്പിക്കുന്നതിനും ജനങ്ങളുടെ മൊത്തത്തിലുള്ള ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി പ്രവർത്തിക്കും. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ ഡൽഹി നിര്‍ണായക പങ്കു വഹിക്കുമെന്ന ഉറപ്പ് നൽകുന്നു.” മോദി എക്‌സിൽ കുറിച്ചു.
നരേന്ദ്രമോദി എക്‌സിൽ പങ്കുവെച്ച കുറിപ്പ്:
Jana Shakti is paramount!
Development wins, good governance triumphs.
I bow to my dear sisters and brothers of Delhi for this resounding and historic mandate to @BJP4India. We are humbled and honoured to receive these blessings.
It is our guarantee that we will leave no…
— Narendra Modi (@narendramodi) February 8, 2025