5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Delhi Election Result 2025 : ജനങ്ങളുടെ കോടതിയിൽ നിന്നും വിധി വന്നു! ഇനി അരവിന്ദ് കേജ്രിവാളിൻ്റെ ഭാവി എന്ത്?

Arvind Kejriwal's Future After Delhi Election Result 2025 : ജനങ്ങളുടെ കോടതിയിൽ നിന്നും വിധി തേടുമെന്ന് പറഞ്ഞാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അരവിന്ദ് കേജ്രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. ഇന്ന് ഡൽഹി തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ആ ജനങ്ങളുടെ കോടതിയിൽ നിന്നും കെജ്രിവാളിനെതിരെ വിധി ഉണ്ടാകു

Delhi Election Result 2025 : ജനങ്ങളുടെ കോടതിയിൽ നിന്നും വിധി വന്നു! ഇനി അരവിന്ദ് കേജ്രിവാളിൻ്റെ ഭാവി എന്ത്?
Arvind Kejriwal Image Credit source: PTI
jenish-thomas
Jenish Thomas | Published: 08 Feb 2025 16:38 PM

“ഞാൻ വന്നത് അഴിമതി നടത്താനും പണം സമ്പാദിക്കാനും വേണ്ടിയല്ല, അതുകൊണ്ടാണ് ഞാൻ രാജിവെച്ചത്. രാജ്യത്തെ രാഷ്ട്രീയത്തിന് പുതിയ മാനം നൽകാനായിരുന്നു ഞാൻ വന്നത്. എൻ്റെ അഭിഭാഷകർ പറഞ്ഞു ഈ കേസ് ഒരു പത്ത് വർഷത്തേക്കെങ്കിലും നീണ്ട് പോകുമെന്ന്. ഈ കറ കൊണ്ട് എനിക്ക് ജീവിക്കാനാകില്ല. അതു കൊണ്ട് ഞാൻ കരുതി ഞാൻ ജനങ്ങളുടെ കോടതിയിലേക്ക് പോകണമെന്ന്” ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷം ആം ആദ്മി പാർട്ടിയുടെ ജനത കി അദാലത്ത് എന്ന സമ്മേളനത്തിനിടെ അരവിന്ദ് കേജ്രിവാൾ പറഞ്ഞ വാക്കുകളാണിവ. ഇന്ന് ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലൂടെ ആ ജനങ്ങളുടെ കോടതിയിൽ നിന്നും അരവിന്ദ് കേജ്രിവാളിനെതിരെ വിധി വന്നിരിക്കുകയാണ്. ബ്യൂറോക്രാറ്റിൽ നിന്നും രാഷ്ട്രീയത്തിലേക്കെത്തി ഒരു ശക്തി കേന്ദ്രമായി വളർന്ന്, ആ ഉന്നതിയിൽ നിന്നും ഏറെ താഴേക്ക് പതിച്ച കേജ്രിവാളിൻ്റെ രാഷ്ട്രീയ ഭാവി ഇനി എന്താണ്?

തെലുങ്ക് ദേശ പാർട്ടി സ്ഥാപിച്ച എൻടിആറിനെ പോലെയായിരുന്നു രാഷ്ട്രീയത്തിൽ കേജ്രിവാളിൻ്റെ വളർച്ചയും. 1983ൽ പാർട്ടി രൂപീകരിച്ച് ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ അതികായകന്മാരായ കോൺഗ്രസിനെ തറപ്പറ്റിച്ച് എൻടിആറിൻ്റെ നേതൃത്വത്തിൽ ആന്ധ്ര പ്രദേശിൽ ടിഡിപി അധികാരത്തിലേറിയത് ചരിത്രം തന്നെയായിരുന്നു. ആ ചരിത്രം ആവർത്തിക്കുകയായിരുന്നു 2013ൽ അരവിന്ദ് കേജ്രിവാളിൻ്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി. അതും ഡൽഹിയിൽ അന്ന് 47 ശതമാനം വോട്ടുവിഹിതമുണ്ടായിരുന്ന കോൺഗ്രസിന് തകർത്തായിരുന്നു കേജ്രിവാളും സംഘവും രാജ്യതലസ്ഥാനത്തിൻ്റെ ഭരണം പിടിച്ചെടുക്കുന്നത്.

അന്ന് വരെയുണ്ടായിരുന്നു രാഷ്ട്രീയ മാനങ്ങൾക്ക് പുതിയ മുഖം നൽകുക, സാധാരണക്കാരന് കൂടുതൽ അവകാശം നൽകുക എന്നിങ്ങിനെ ലക്ഷ്യത്തോടെയായിരുന്നു ആം ആദ്മി അധികാരത്തിലേക്കെത്തിയത്. ഡൽഹിയിൽ അടിച്ച പുതിയ രാഷ്ട്രീ കൊടുങ്കാറ്റ് രാജ്യത്തെ മറ്റ് ഇടങ്ങളിലും കാട്ടുത്തീ പോലെ പടരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഡൽഹി മാത്രമല്ല ഇന്ത്യ എന്ന വാസ്തവം പിന്നീട് കേജ്രിവാളും എഎപിയും മനസ്സിലാക്കി. എന്നാൽ ജനഹൃദയമായി സൗജന്യ സേവനങ്ങൾ നൽകി സാധാരണക്കാരൻ ഏറെ താമസിക്കുന്ന ഡൽഹിയിൽ അരവിന്ദ് കേജ്രിവാൾ അവരുടെ നേതാവായി വളർന്നു.

ഇതിനിടെ ദേശീയ നേതാവ് എന്ന മുഖത്തോടെ ബി.ജെ.പിയോട് നേരിട്ട് മല്ലടിക്കാൻ ശ്രമിച്ചപ്പോഴും കേജ്രിവാളിന് പൊള്ളിയതല്ലാതെ മറ്റൊരു രാഷ്ട്രീയ മികവൊന്നും നേടിയെടുക്കാൻ സാധിച്ചില്ല. രാജ്യതലസ്ഥാനത്ത് തുടർച്ചയായി ഭരണം ലഭിച്ചതോടെ മധ്യവർഗത്തിൻ്റെ പിന്തുണയും നേടി ബി.ജെ.പിയുടെ പ്രധാന പ്രതിപക്ഷമാകാനുള്ള ശ്രമമായിരുന്നു കേജ്രിവാളിൽ ഉടനീളമുണ്ടായിരുന്നത്. സാധാരണക്കാർക്കിടയിൽ വളർന്ന വന്ന അരാഷ്ട്രീയത തന്നെയായിരുന്നു കേജ്രിവാളിന് ഡൽഹിയിൽ ലഭിച്ച ആ മുൻകൈ. ഈ അരാഷ്ട്രീയത കൊണ്ട് അധികം മുന്നോട്ട് പോകാനാകില്ല എന്ന മനസ്സിലായതോടെയാണ് തൻ്റെ ബ്യൂറോക്രസിക്കുള്ളിലെ രാഷ്ട്രീയം കേജ്രിവാൾ പുറത്തെടുക്കുന്നത്.

ALSO READ : Narendra Modi: ‘വികസിത ഇന്ത്യയ്ക്കായുള്ള ലക്ഷ്യത്തിലേക്ക് ഡൽഹി നിര്‍ണായക പങ്കുവഹിക്കും’; ചരിത്ര വിജയത്തിന് പിന്നാലെ മോദി

ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ എഎപിയെ വളർത്താൻ ശ്രമിച്ചെങ്കിലും കാര്യമായ ഫലം കേജ്രിവാളിന് ലഭിച്ചില്ല. അങ്ങനെയിരിക്കെയാണ് വീണ്ടും അതികായകന്മാരായ കോൺഗ്രസിന് തറപ്പറ്റിച്ചുകൊണ്ട് അങ്ങ് പഞ്ചാബിൽ ആം ആദ്മിയുടെ രണ്ടാം തട്ടകം ഉടലെടുക്കുന്നത്. ഇതോടെ കോൺഗ്രസിന് തള്ളി ബി.ജെ.പിയുടെ പ്രധാന പ്രതിപക്ഷമാകാനുള്ള ശ്രമം ഒന്നും കൂടി കേജ്രിവാൾ ഊർജ്ജസ്വലമാക്കി. കോൺഗ്രസ് ഇതിനെ എഎപിയെ ബി.ജെ.പിയുടെ ബി ടീം എന്ന വിളിക്കുമ്പുഴും കേജ്രിവാൾ സ്വപ്നം കണ്ടിരുന്നത് മധ്യവർഗ ജനത്തിൻ്റെ പിന്തുണയോടെ ഒരു ദേശീയ പാർട്ടിയായി മാറുക എന്നതായിരുന്നു.

തനിക്കൊപ്പം എന്നും മധ്യവർഗം ഉണ്ടാകുമെന്ന അമിതമായ ആത്മവിശ്വാസമായിരുന്നു കേജ്രിവാളിൻ്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയായിരിക്കുന്നത്. സിംഗപൂർ മാതൃകയിൽ രാജ്യതലസ്ഥാനത്തെ മാറ്റുമെന്ന് വാഗ്ദാനം നൽകിയ കേജ്രിവാളിൻ്റെ പാർട്ടി അധികാരത്തിലേറി 15 വർഷമാകുമ്പോഴും ഡൽഹിക്ക് ഒരു മാറ്റവും ഉണ്ടായിട്ടില്ല. പാവപ്പെട്ടവൻ പാവപ്പെട്ടവനായും സാധാരണക്കാരൻ സാധാരണക്കാരനായും തുടർന്നു. ഡൽഹിയുടെ പ്രാന്തപ്രദേശങ്ങൾ വികസിക്കുമ്പോഴും ഇപ്പോഴും 2010ൽ തന്നെ തുടരുന്ന ഡൽഹിയെയാണ് പല ഇടങ്ങളിലും കാണാൻ സാധിക്കുന്നത്.

ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും അടിയേറ്റിരിക്കുന്നത് കേജ്രിവാളിന് തന്നെയാണ്. ബി.ജെ.പിക്ക് ഒരിക്കലും തങ്ങളെ തോൽപ്പിക്കാനവില്ലയെന്ന് വീമ്പ് പറഞ്ഞ കേജ്രിവാളിനെ തന്നെ തോൽപ്പിച്ചുകൊണ്ടാണ് കാവി പാർട്ടി 27 വർഷത്തെ തങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ചത്. ഇത്തവണ 22 അംഗങ്ങൾ എഎപിക്കുണ്ടെങ്കിലും ഉടൻ തന്നെ ആം ആദ്മി പാർട്ടിക്കുള്ളിൽ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം. 22 പേരിൽ എത്രപേർ ബി.ജെ.പിയിലേക്ക് പോകുമെന്ന് കാത്തിരുന്ന കാണേണ്ടതാണ്. ഇതെല്ലാം ബാധിക്കുന്നത് കേജ്രിവാൾ എന്ന ബ്യൂറോക്രാറ്റിൽ നിന്നും രാഷ്ട്രീയക്കാരൻ്റെ ഭാവിയെ തന്നെയാണ്.