പാതിരാത്രി എലിവിഷം ഓർഡർ ചെയ്തു, പിന്നെ നടന്നത്….ഡെലിവറി ബോയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വിഡിയോയിലൂടെയാണ് ഡെലിവറി ബോയ് തന്റെ ജോലിക്കിടെ സംഭവിച്ച ഒരു കാര്യത്തെ കുറിച്ച് വിശദീകരിച്ചത്.
യുവതിയെ മരണത്തിൽ നിന്ന് രക്ഷിച്ച് ഡെലിവറി ബോയ്. സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വിഡിയോയിലൂടെയാണ് ഡെലിവറി ബോയ് തന്റെ ജോലിക്കിടെ സംഭവിച്ച ഒരു കാര്യത്തെ കുറിച്ച് വിശദീകരിച്ചത്. തന്റെ ജോലിയിൽ ആദ്യമായി സംതൃപ്തി തോന്നിയത് ഇന്നാണെന്നും അദ്ദേഹം പറയുന്നു.
തമിഴ്നാട്ടിൽ നിന്നുള്ള ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റാണ് തന്റെ അനുഭവം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചത്. ‘ ആകെ മൂന്ന് എലിവിഷം, അവർ എന്ത് ചിന്തിച്ചാണ് ഈ സമയത്ത് ഇത് ഓർഡർ ചെയ്തത് എന്ന് അറിയില്ല. എന്നാൽ അദ്ദേഹം വളരെ കരഞ്ഞ് സംസാരിക്കുന്നത് പോലെ കേട്ടപ്പോൾ എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലായി.
കസ്റ്റമറിന്റെ അടുത്തെത്തി ഓർഡർ വരുന്ന വഴിയിൽ കളഞ്ഞുപോയെന്ന് കള്ളം പറഞ്ഞു. ആണോ, കുഴപ്പമില്ല എന്ന് വളരെ വിഷമത്തോടെയാണ് അവർ പറഞ്ഞത്. അതിന് ശേഷം എത്ര വലിയ പ്രശ്നം നേരിടേണ്ടി വന്നാലും ആത്മഹത്യ മാത്രം ചെയ്യരുതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ആത്മഹത്യ ചെയ്യാനല്ലേ, ഇത് ഓർഡർ ചെയ്തത് എന്ന് ചോദിച്ചപ്പോൾ അല്ല, ബ്രോ എന്നായിരുന്നു അവരുടെ മറുപടി.
എന്നാൽ കള്ളം പറയാതേ, നിങ്ങളിത് ആത്മഹത്യ ചെയ്യാനാണ് ഓർഡർ ചെയ്തതെന്ന് എനിക്കറിയാം. എലിശല്യമാണെങ്കിൽ നിങ്ങൾക്കത് നേരത്തെയോ അല്ലെങ്കിൽ നാളെയോ ഓർഡർ ചെയ്യാം. നേരമിത്ര വൈകി ചെയ്യേണ്ട കാര്യമില്ല എന്ന് ഞാൻ പറഞ്ഞു. അതിന് ശേഷം അവരെ കാര്യം പറഞ്ഞ് മനസിലാക്കി ഓർഡർ ക്യാൻസൽ ചെയ്യിച്ചു’ എന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു.
വിഡിയോ
View this post on Instagram