AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chennai Metro: ഒടുവിൽ അതും പരിഹരിച്ചു, പുതിയ സംവിധാനവുമായി ചെന്നൈ മെട്രോ, ഉദ്ഘാടനം ചെയ്തത്…

Chennai Metro Update: മെട്രോ ശൃംഖലയിലുടനീളം തടസ്സങ്ങളില്ലാത്ത പ്രവേശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിംകോ നഗറിലെ ഈ പുതിയ സൗകര്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഈ കവാടം യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു.

Chennai Metro: ഒടുവിൽ അതും പരിഹരിച്ചു, പുതിയ സംവിധാനവുമായി ചെന്നൈ മെട്രോ, ഉദ്ഘാടനം ചെയ്തത്…
Chennai MetroImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 09 Jan 2026 | 07:39 PM

ചെന്നൈ: വടക്കൻ ചെന്നൈയിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി ചെന്നൈ മെട്രോ. വിംകോ നഗർ മെട്രോ സ്റ്റേഷനിൽ പുതിയ പ്രവേശന കവാടം പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കവാടം യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. തിരുവൊറ്റിയൂർ റോഡിലായി നിർമിച്ച പുതിയ കവാടത്തിൽ ലിഫ്റ്റും എസ്കലേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികളാണ് പുതിയ കവാടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതെന്നത് ശ്രദ്ധേയമാണ്.

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സ്കൂൾ കുട്ടികൾക്കും സ്ത്രീകൾക്കും പുതിയ സംവിധാനം വലിയ ആശ്വാസമാകും. തിരക്കേറിയ സമയങ്ങളിൽ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനും പടികൾ കയറുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും ഇത് സഹായിക്കും. മെട്രോ ശൃംഖലയിലുടനീളം തടസ്സങ്ങളില്ലാത്ത പ്രവേശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിംകോ നഗറിലെ ഈ പുതിയ സൗകര്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വടക്കൻ ചെന്നൈയിൽ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം ഒരുക്കിയത്.

ALSO READ: തിരക്കെല്ലാം ഇനി പഴങ്കഥ, പുതിയ നടപടിയുമായി ചെന്നൈ മെട്രോ; ഇത്തവണ ബ്ലൂ ലൈനിൽ

 

വടപളനി – പൂനമല്ലി മെട്രോ പാത അടുത്തമാസം തുറക്കും; ഗതാഗത കുരുക്കേ വിട

ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമേകി ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ടത്തിലെ പ്രധാന പാതയായ വടപളനി – പൂന്തമല്ലി റൂട്ട് ഫെബ്രുവരിയിൽ തുറക്കും. വടപളനി മുതൽ പൂന്തമല്ലി വരെയുള്ള 16 കിലോമീറ്റർ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു.

വടപളനി മുതൽ പൂന്തമല്ലി വരെ ഏകദേശം 16 കിലോമീറ്റർ ആണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. റെയിൽവേ സുരക്ഷാ കമ്മീഷന്റെ അന്തിമ അനുമതിക്കായി മെട്രോ ഭരണകൂടം അപേക്ഷ നൽകിയിരിക്കുകയാണ്. ജനുവരി അവസാനത്തോടെ ബംഗളൂരുവിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ട്രാക്കുകളുടെ ഗുണനിലവാരവും സുരക്ഷയും നേരിട്ട് പരിശോധിക്കും.