Dharmasthala mass burial case: ശുചീകരണ തൊഴിലാളിക്ക് തലയോട്ടി നൽകിയതാര്? ദുരൂഹത ഒഴിയാതെ ധർമസ്ഥല

Dharmasthala mass burial case Updates: ആക്ഷൻ കമ്മിറ്റി പ്രവർത്തകൻ മഹേഷ് ഷെട്ടി തിമ്മരോടിയുടെ ഉജിരെയിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി.

Dharmasthala mass burial case: ശുചീകരണ തൊഴിലാളിക്ക് തലയോട്ടി നൽകിയതാര്? ദുരൂഹത ഒഴിയാതെ ധർമസ്ഥല

Dharmasthala

Updated On: 

27 Aug 2025 08:42 AM

ബെംഗളൂരു ധർമസ്ഥല കേസിൽ അറസ്റ്റിലായ ശുചീകരണ തൊഴിലാളിക്ക് തലയോട്ടി ലഭിച്ചത് എവിടെ നിന്ന കാര്യത്തിൽ വ്യക്തത ലഭിച്ചതായി സൂചന. തലയോട്ടി തനിക്കു കൈമാറിയവരെക്കുറിച്ച് അറസ്റ്റിലായ മുൻ ശുചീകരണത്തൊഴിലാളി സി.എൻ.ചിന്നയ്യ അന്വേഷണ സംഘത്തിന് മൊഴി നൽകിയതായാണ് വിവരം.

സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയതിനു തെളിവെന്ന് പറഞ്ഞായിരുന്നു ഇയാൾ തലയോട്ടി ഹാജരാക്കിയത്. ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ തലയോട്ടിയാണിതെന്നായിരുന്നു വാ​ദം. എന്നാൽ തലയോട്ടി പുരുഷന്റേതാണെന്നും 40 വർഷം പഴക്കമുണ്ടെന്നും ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു.

ALSO READ: ധർമസ്ഥലയിൽ മുഖംമൂടി അഴിച്ചപ്പോൾ സാക്ഷി പ്രതിയായി! ആരാണ് മുഖംമറച്ചെത്തി ആ സാക്ഷി?

സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയായിരുന്നു. ഇതിനിടെ ആക്ഷൻ കമ്മിറ്റി പ്രവർത്തകൻ മഹേഷ് ഷെട്ടി തിമ്മരോടിയുടെ ഉജിരെയിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. ചിന്നയ്യ രണ്ട് മാസം ഇയാളുടെ വീട്ടിൽ താമസിച്ചതായാണ് വിവരം. കൂടാതെ നഷ്ടപ്പെടുവെന്ന് പറഞ്ഞ ചിന്നയ്യയുടെ ഫോൺ ഇവിടെ നിന്ന് കണ്ടെത്തിയതായും വിവരമുണ്ട്.

അതേസമയം, 2003ല്‍ മകളെ ധര്‍മസ്ഥല ക്ഷേത്രപരിസരത്ത് നിന്ന് മകളെ കാണാതായെന്ന് പറഞ്ഞ് കള്ളമാണെന്ന് അനന്യയുടെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട് വെളിപ്പെടുത്തിയിരുന്നു. സ്വത്ത് പ്രശ്‌നം കാരണം ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവർ, ടി ജയന്തി മകളെ കാണാതായെന്ന കഥ സൃഷ്ടിക്കാൻ തന്നിൽ സമ്മർദ്ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ഇവർ പറയുന്നത്. സംഭവത്തിൽ സുജാത ഭട്ട് എസ്ഐടി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ