AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat Sleeper: വന്ദേ ഭാരത് സ്ലീപ്പര്‍ 22ന് കുതിക്കും; പോകാന്‍ തയാറായിക്കോളൂ, ഇവിടെയെല്ലാം സ്‌റ്റോപ്പുണ്ട്

Guwahati (Kamakhya) to Howrah 972 KM in Just 14 Hours: ട്രെയിന്‍ നമ്പര്‍ 27576 വന്ദേ ഭാരത് സ്ലീപ്പര്‍ കാമാഖ്യ സ്റ്റേഷനില്‍ നിന്ന് ജനുവരി 22ന് വൈകിട്ട് 6.15ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 8.15നാണ് ഹൗറയില്‍ എത്തിച്ചേരുക. 14 മണിക്കൂറിനുള്ളില്‍ 972 കിലോമീറ്റര്‍ ട്രെയിന്‍ സഞ്ചരിക്കും.

Vande Bharat Sleeper: വന്ദേ ഭാരത് സ്ലീപ്പര്‍ 22ന് കുതിക്കും; പോകാന്‍ തയാറായിക്കോളൂ, ഇവിടെയെല്ലാം സ്‌റ്റോപ്പുണ്ട്
വന്ദേ ഭാരത് സ്ലീപ്പര്‍Image Credit source: PTI
Shiji M K
Shiji M K | Published: 19 Jan 2026 | 04:33 PM

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള സര്‍വീസ് ആരംഭിക്കാന്‍ പോകുകയാണ്. 2019ല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ സഞ്ചാരം ആരംഭിച്ച് ഏകദേശം ആറ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സ്ലീപ്പര്‍ ട്രെയിനുകളുടെ വരവ്. ഗുവാഹത്തി (കാമാഖ്യ)- ഹൗറ റൂട്ടിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. സ്ലീപ്പര്‍ ട്രെയിനിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍വഹിച്ചിരുന്നു.

ട്രെയിന്‍ നമ്പര്‍ 27576 വന്ദേ ഭാരത് സ്ലീപ്പര്‍ കാമാഖ്യ സ്റ്റേഷനില്‍ നിന്ന് ജനുവരി 22ന് വൈകിട്ട് 6.15ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 8.15നാണ് ഹൗറയില്‍ എത്തിച്ചേരുക. 14 മണിക്കൂറിനുള്ളില്‍ 972 കിലോമീറ്റര്‍ ട്രെയിന്‍ സഞ്ചരിക്കും. ട്രെയിന്‍ നമ്പര്‍ 27575 ഹൗറയില്‍ നിന്ന് വൈകിട്ട് 6.20ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.20ന് കാമാഖ്യയില്‍ എത്തുന്നതാണ് മടക്കയാത്ര. കാമാഖ്യ-ഹൗറ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ബുധനാഴ്ചയും, ഹൗറ-കാമാഖ്യ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് വ്യാഴാഴ്ചയും സര്‍വീസ് നടത്തുന്നതല്ല.

ടിക്കറ്റ് നിരക്കുകള്‍

ഗുവാഹത്തി (കാമാഖ്യ) മുതല്‍ ഹൗറ വരെയുള്ള യാത്രയ്ക്ക് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ ടയര്‍ 1 എസിക്ക് 3,855 രൂപയാണ് ടിക്കറ്റ് നിരക്ക്. ടയര്‍ 2 എസിക്ക് 3,145, ടയര്‍ 3 എസിക്ക് 2,435 രൂപയും നിരക്ക് വരുന്നതാണ്. തിരിച്ചുള്ള യാത്രയ്ക്കും സമാനമായ ടിക്കറ്റ് നിരക്ക് തന്നെയാണ് റെയില്‍വേ ഈടാക്കുക.

Also Read: Bengaluru Amrit Bharat: ബെംഗളൂരുവിലേക്ക് വീക്ക്‌ലി എക്‌സ്പ്രസ് എത്തിയത് അറിഞ്ഞില്ലേ? ഇവിടെയെല്ലാം സ്റ്റോപ്പുണ്ട്

എവിടെയെല്ലാം സ്റ്റോപ്പുകള്‍

വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസിന് 13 സ്റ്റോപ്പുകളാണ് ഗുവാഹത്തി-ഹൗറ റൂട്ടിലുള്ളത്. രംഗിയ, ന്യൂ ബോംഗൈഗാവ്, ന്യൂ അലിപുര്‍ദുവാര്‍, ന്യൂ കൂച്ച് ബെഹാര്‍, ജല്‍പായ്ഗുരി റോഡ്, ന്യൂ ജല്‍പായ്ഗുരി, അലുബാരി റോഡ്, മാള്‍ഡ ടൗണ്‍, ന്യൂ ഫറാക്ക, അസിംഗഞ്ച്, കത്വ, നബദ്വിപ് ധാം, ബന്ദേല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ടിക്കറ്റ് റദ്ദാക്കല്ലേ

ട്രെയിന്‍ പുറപ്പെടുന്നതിന് എട്ട് മണിക്കൂര്‍ ശേഷം മാത്രം ടിക്കറ്റുകള്‍ റദ്ദാക്കുന്നവര്‍ക്ക് റീഫണ്ട് ലഭിക്കില്ലെന്ന് റെയില്‍വേ മന്ത്രാലയം പറയുന്നുയ ചാര്‍ട്ട് തയാറാക്കുന്നതിന് മുമ്പ് അതായത്, 72 മണിക്കൂറിനും 8 മണിക്കൂറിനും ഇടയില്‍ ടിക്കറ്റ് റദ്ദാക്കുന്നവരില്‍ നിന്ന് 50 ശതമാനം സര്‍വീസ് ചാര്‍ജ് ഈടാക്കും.