​സൈബർ ഭീഷണികൾക്ക് പൂട്ട്! QKD സിസ്റ്റം പരീക്ഷണം വിജയം; അ‌ഭിമാന നേട്ടവുമായി ഡിആർഡിഒ

DRDO successfully completes military-level field trials of QKD: ക്വാണ്ടം സാങ്കേതികവിദ്യയുടെ കരുത്തിൽ ഇന്ത്യയുടെ തന്ത്രപ്രധാന ആശയവിനിമയ ശൃംഖലകളെ കൂടുതൽ സുരക്ഷിതമാക്കാൻ നിർണായക നാഴികക്കല്ല് പിന്നിട്ട് ഡി.ആർ.ഡി.ഒ (DRDO). ഫൈബർ അധിഷ്ഠിത ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ (Quantum Key Distribution - QKD) സംവിധാനത്തിന്റെ സൈനികതല ഫീൽഡ് ട്രയലുകൾ വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആർ.ഡി.ഒ അറിയിച്ചു.

​സൈബർ ഭീഷണികൾക്ക് പൂട്ട്! QKD സിസ്റ്റം പരീക്ഷണം വിജയം; അ‌ഭിമാന നേട്ടവുമായി ഡിആർഡിഒ

Fiber Based Quantum Key Distribution System Drdo

Updated On: 

15 Jul 2026 | 02:21 PM

ന്യൂഡൽഹി: ക്വാണ്ടം സാങ്കേതികവിദ്യയുടെ കരുത്തിൽ ഇന്ത്യയുടെ തന്ത്രപ്രധാന ആശയവിനിമയ ശൃംഖലകളെ കൂടുതൽ സുരക്ഷിതമാക്കാൻ നിർണായക നാഴികക്കല്ല് പിന്നിട്ട് ഡി.ആർ.ഡി.ഒ (DRDO). ഫൈബർ അധിഷ്ഠിത ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ (Quantum Key Distribution – QKD) സംവിധാനത്തിന്റെ സൈനികതല ഫീൽഡ് ട്രയലുകൾ വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആർ.ഡി.ഒ അറിയിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ടാക്ബിറ്റ് ലാബ്സ്’ (Taqbit Labs)-മായി ചേർന്നാണ് ഡി.ആർ.ഡി.ഒ ഈ അത്യാധുനിക സുരക്ഷാ സംവിധാനം വികസിപ്പിച്ചെടുത്തത്. രാജ്യത്തെ സുപ്രധാന ശൃംഖലകളെ സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ ഈ സിസ്റ്റത്തിന് സാധിക്കും എന്നതാണ് ഈ സിസ്റ്റത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

മുൻകാലങ്ങളിലെ ലാബ് പരീക്ഷണങ്ങളുടെയും ട്രയലുകളുടെയും പരിചയസമ്പത്ത് പ്രയോജനപ്പെടുത്തിയാണ് ഈ പ്രൊഡക്റ്റ് ഡിആർഡിഒ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ക്വാണ്ടം യുഗത്തിലെ പുതിയ സൈബർ വെല്ലുവിളികളിൽ നിന്നും ഹാക്കിങ് ഭീഷണികളിൽ നിന്നും രാജ്യത്തിന്റെ ആശയവിനിമയ ഇൻഫ്രാസ്ട്രക്ചറിനെ തടസ്സമില്ലാതെ സംരക്ഷിക്കാൻ ഡിആർഡിഒ പിന്നിട്ട ഈ നാഴികക്കല്ല് സഹായിക്കും എന്ന് വിലയിരുത്തപ്പെടുന്നു.

Also Read: മോട്ടറോള എന്ന സുമ്മാവാ! വമ്പൻ ഫീച്ചറുകളുമായി മോട്ടോറോള എഡ്ജ് 70 മാക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത, വലിയ തോതിലുള്ള മൾട്ടി-ഹോപ്പ് ക്വാണ്ടം ശൃംഖലകൾക്ക് അടിത്തറയിടാൻ ഈ വിജയത്തിലൂടെ സാധ്യമായതായി ഡിആർഡിഒ അധികൃതർ വ്യക്തമാക്കി. നിലവിലുള്ള സ്റ്റാൻഡേർഡ് ഫൈബർ ശൃംഖലകളുമായി സുഗമമായി സംയോജിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് ഈ ഫൈബർ അധിഷ്ഠിത ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നതെന്ന് അ‌ധികൃതർ വിശദീകരിച്ചു.

ആർക്കും ചോർത്താൻ കഴിയാത്ത വിധം അതീവ രഹസ്യമായി കൈമാറുന്ന സാങ്കേതികവിദ്യയാണ് ക്വാണ്ടം അധിഷ്ഠിത പ്രതിരോധ ആശയവിനിമയം. സാധാരണ കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളിൽ ഹാക്കർമാർക്ക് ഡാറ്റ ചോർത്താൻ കഴിഞ്ഞേക്കും. എന്നാൽ ക്വാണ്ടം ആശയവിനിമയത്തിൽ, ആരെങ്കിലും വിവരങ്ങൾ ചോർത്താൻ ശ്രമിച്ചാൽ ആ നിമിഷം തന്നെ ഡാറ്റ സ്വയം മാറുകയും അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും ഉടനടി മുന്നറിയിപ്പ് ലഭിക്കുകയും ചെയ്യും.

ഹാക്കിങ് അ‌സാധ്യം

ക്വാണ്ടം ഫിസിക്സ് അനുസരിച്ച്, ഒരു ക്വാണ്ടം കണികയെ അതുപോലെ പകർത്തിയെടുക്കാൻ (Copy/Clone ചെയ്യാൻ) ആർക്കും കഴിയില്ല. അതുകൊണ്ട് തന്നെ ഇതിലൂടെ പോകുന്ന രഹസ്യ കോഡുകൾ ഹാക്ക് ചെയ്യുക എന്നത് പ്രായോഗികമായി അസാധ്യമാണ്. യൂസർ എ (Sender), യൂസർ ബി (Receiver) എന്നിവർക്കിടയിലൂടെ പോകുന്ന സിഗ്നൽ മൂന്നാമതൊരാൾ പരിശോധിക്കാൻ ശ്രമിച്ചാൽ, ആ നിമിഷം ഫോട്ടോണുകളുടെ സ്വഭാവം മാറും. ഇതിലൂടെ ഡാറ്റയിൽ മാറ്റം വരികയും, ആരോ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നുണ്ടെന്ന് മനസ്സിലാകുകയും ചെയ്യും.

ഡാറ്റ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനുമുള്ള രഹസ്യ കോഡുകൾ കൈമാറാൻ പ്രകാശത്തിന്റെ കണികകളായ ഫോട്ടോണുകൾ ആണ് ഉപയോഗിക്കുന്നത്. ഈ ഫോട്ടോണുകളുടെ ക്വാണ്ടം അവസ്ഥകൾ മാറ്റിയാണ് കോഡുകൾ നിർമ്മിക്കുന്നത്. രാജ്യത്തിന് മുൻനിര സുരക്ഷ ഉറപ്പാക്കുന്ന ഒരു ശക്തമായ പ്രതിരോധ പാളിയായി QKD സിസ്റ്റം മാറിയിട്ടുണ്ടെന്ന് ടാക്ബിറ്റ് ലാബ്സ് സ്ഥാപകൻ ബിതേഷ് പ്രസാദ് പറഞ്ഞു.

English Summary

DRDO has crossed a crucial milestone in making India’s strategic communication networks more secure with the power of quantum technology. The DRDO, under the Union Ministry of Defence, has announced the successful completion of military-level field trials of a fiber-based Quantum Key Distribution (QKD) system.

Follow Us
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ