Drug Smuggling: നിയമാനുസൃത ബിസിനസുകള്‍ക്കിടയില്‍ കള്ളക്കടത്ത്; ചെന്നൈയില്‍ വളരുന്ന മയക്കുമരുന്ന് ശൃംഖല
Chennai Drug Smuggling Report: തമിഴ്‌നാട്ടിനകത്തും മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരികയാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും വ്യാപാരം നടക്കുന്നത്. 1,000 കിലോമീറ്ററിലും ദൈര്‍ഘ്യമുള്ള തമിഴ്‌നാടിന്റെ തീരപ്രദേശം മയക്കുമരുന്ന് പിടികൂടുന്നതിന് പോലീസിന് മുന്നില്‍ വെല്ലുവിളി സൃഷ്ടിക്കുന്നു
ചെന്നൈയിലെ പാരീസ് പ്രദേശം, ഇതൊരു തിരക്കേറിയ വ്യാപാര കേന്ദ്രമാണ്. ഇലക്ട്രോണിക് സാധനങ്ങളും തുണിത്തരങ്ങളും മറ്റ് ചരക്കുകളും ഇറക്കുന്നതിനായി രാത്രിയില്‍ ഗോഡൗണുകള്‍ക്ക് പുറത്ത് ട്രക്കുകള്‍ നിരന്നുകിടക്കും. എന്നാല്‍ ഈ നിയമാനുസൃതമായ ബിസിനസുകള്‍ക്കിടയില്‍ അവിടെ മറ്റൊരു ബിസിനസ് കൂടി നടക്കുന്നുണ്ട്.
ലാബ് തയാറാക്കിയ മെത്താംഫെറ്റാമൈന്‍ അല്ലെങ്കില്‍ ഐസ്, ഗോള്‍ഡന്‍ ക്രിസ്റ്റില്‍ (പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍) നിന്നുള്ള കൊക്കെയ്ന്‍, ഹെറോയിന്‍, ഗോള്‍ഡന്‍ ട്രയാഗിളില്‍ (മ്യാന്‍മര്‍, ലാവോസ്, തായ്‌ലാന്‍ഡ്) നിന്നുള്ള കഞ്ചാവ്, ലാബ് തയാറാക്കിയ സിന്തറ്റിക് മരുന്നുകള്‍ എന്നിവയാണ് ഇവിടെ മറ്റൊരു ഭാഗത്ത് വ്യാപാരം ചെയ്യുന്നത്.
തെരുവിന്റെ വിവിധ ഭാഗങ്ങളില്‍ ലോഡ്ജുകളില്‍ കുരുവികള്‍ എന്ന് വിളിക്കപ്പെടുന്ന കൊറിയര്‍മാര്‍ ആണ് വ്യാപാരത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. രഹസ്യമായി കൊണ്ടുവരുന്ന മയക്കുമരുന്ന് ട്രെയിന്‍, റോഡ് മാര്‍ഗം രാമനാഥപുരം ജില്ലയിലെ കീലക്കരൈയിലോ തൂത്തുക്കുടി ജില്ലയിലെ ജെട്ടികളിലോ എത്തിക്കും. ശേഷം അവിടെ നിന്ന് ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, മലേഷ്യ എന്നിവിടങ്ങളിലേക്ക് കടത്തുന്നതാണ് രീതി.




മണിപ്പൂരിലെ മോറെയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് മയക്കുമരുന്ന് എത്തുന്നുണ്ട്. ഗോള്‍ഡന്‍ ട്രയാഗിളില്‍ നിന്നും റെയില്‍ മാര്‍ഗമാണ് കഞ്ചാവ് ഇവിടെ എത്തുന്നത്. ഇതിനെ കുറിച്ചെല്ലാം വിവരം ലഭിക്കുമെങ്കിലും പോലീസിന് ഒന്നും കണ്ടെത്താന്‍ സാധിക്കില്ല. കാരണം കൊറിയര്‍മാര്‍ മോറെയ്ക്കും റെഡ് ഹില്‍സിനും (ചെന്നൈ) ഇടയില്‍ പതിവായി യാത്ര ചെയ്യുന്ന വ്യാപാരികളാണെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ പി അരവിന്ദന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മയക്കുമരുന്ന് ചരക്കുകള്‍ പ്രധാനമായും വടക്കുപടിഞ്ഞാറന്‍ മ്യാന്‍മറിലെ തമു എന്ന സ്ഥലത്ത് നിന്നാണ് വരുന്നത്. കഞ്ചാവ് വിശാഖപട്ടണത്ത് നിന്നും മെത്താംഫെറ്റാമൈന്‍ ഹൈദരാബാദില്‍ നിന്നോ മണിപ്പൂരില്‍ നിന്നോ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവയെല്ലാം പായ്ക്ക് ചെയ്ത രൂപത്തിലാണ് എത്തുന്നത്. 1 കിലോ പായ്ക്കറ്റുകള്‍ മെത്തയും 2 കിലോ പായ്ക്കറ്റുകള്‍ കഞ്ചാവുമാണ്. ഹെറോയിന്‍ പ്രധാനമായും അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍-മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നതെന്നും വൃത്തങ്ങള്‍ പറയുന്നു.
Also Read: Supreme Court: സുപ്രീംകോടതിക്ക് പുതിയ 2 ജഡ്ജിമാർ കൂടി, സത്യപ്രതിജ്ഞ ഇന്ന്
തമിഴ്‌നാട്ടിനകത്തും മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരികയാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും വ്യാപാരം നടക്കുന്നത്. 1,000 കിലോമീറ്ററിലും ദൈര്‍ഘ്യമുള്ള തമിഴ്‌നാടിന്റെ തീരപ്രദേശം മയക്കുമരുന്ന് പിടികൂടുന്നതിന് പോലീസിന് മുന്നില്‍ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.