E20 Petrol: ഇ20 പെട്രോളിൽ സുരക്ഷിതമായ കാറുകൾ ഏതൊക്കെ?; നിങ്ങളുടെ കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയണ്ടേ

E20 Petrol Compatible Cars List: 20 ശതമാനം എഥനോൾ ചേർന്ന പെട്രോൾ ഉപയോഗിച്ചാൽ പ്രശ്നമില്ലാത്ത കാറുകളുണ്ട്. പുതിയ കാറുകളല്ല, പഴയ ചില കാറുകളും സുരക്ഷിതമാണ്. ലിസ്റ്റ് നോക്കാം.

E20 Petrol: ഇ20 പെട്രോളിൽ സുരക്ഷിതമായ കാറുകൾ ഏതൊക്കെ?; നിങ്ങളുടെ കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയണ്ടേ

കാറുകൾ

Updated On: 

23 Aug 2025 | 01:06 PM

20 ശതമാനം എഥനോൾ ചേർത്ത പെട്രോളുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഉയരുന്ന പ്രധാനപ്പെട്ട ഒരു ചോദ്യമാണ് ഏതൊക്കെ കാറുകൾക്കാണ് ഇത് പ്രശ്നമല്ലാത്തത് എന്ന്. 2023ന് ശേഷം നിർമ്മിച്ച കാറുകൾ പൊതുവേ സേഫാണെങ്കിലും അതിലും പഴയ ചില കാറുകളും സുരക്ഷിതമാണ്.

സ്കോഡ, ഫോക്സ്‌വാഗൻ, ഓഡി തുടങ്ങി പ്രീമിയം കമ്പനികളുടെ ടിഎസ്ഐ എഞ്ചിനുകൾ സുരക്ഷിതമാണ്. 20 ശതമാനം എഥനോൾ അടങ്ങിയ പെട്രോളിലും പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഇവയ്ക്കുള്ളത്. ബിഎംബ്ല്യുവിൽ ബി48 എഞ്ചിനും 2 ലിറ്റർ ഇൻലൈൻ ഫോർ എഞ്ചിനും അടക്കമുള്ളവ ഈ പെട്രോളിൽ പ്രശ്നങ്ങളില്ലാതെ പ്രവർത്തിക്കും. മെഴ്സിഡിസിൽ 2015ന് ശേഷം നിർമ്മിച്ച വാഹനങ്ങളും സുരക്ഷിതമാണ്.

Also Read: E20 Petrol: ‘മൈലേജില്ലെങ്കിൽ എഞ്ചിൻ ട്യൂൺ ചെയ്താൽ മതി’; തുരുമ്പടിക്കുമെന്നതൊക്കെ വ്യാജ പ്രചാരണമെന്ന് കേന്ദ്രം

സാധാരണ കമ്പനികളിൽ ഹ്യുണ്ടായ് ഐ20, വെന്യു, വെർണ, ക്രെറ്റ ഇ20 പെട്രോളിൽ പ്രവർത്തിക്കാൻ കഴിയും. കിയ സോണറ്റ്, സെൽറ്റോസ് തുടങ്ങിയ വാഹനങ്ങളും ഇ20 പെട്രോളിൽ സുഗമമായി ഓടും. ടാറ്റയിൽ നെക്സോൺ, പുതിയ ആൾട്രോസ് തുടങ്ങിയവയും ഇ20യിൽ ഓടും. മഹീന്ദ്രയിൽ ടിജിഡിഐ എഞ്ചിനുകൾ ഇ20 പെട്രോളിൽ പ്രവർത്തിക്കും. ഥാർ, എക്സ്‌യുവി7 തുടങ്ങി മഹീന്ദ്രയുടെ വാഹനങ്ങളും സുരക്ഷിതമാണ്. ഹോണ്ട നിർമ്മിക്കുന്ന വാഹനങ്ങൾ 2009 മുതൽ ഇ20ൽ പ്രവർത്തിക്കുന്നതാണ്. അതുകൊണ്ട് തന്നെ അതിന് ശേഷം ഹോണ്ടയുടേതായി വന്ന വാഹനങ്ങളെല്ലാം സുരക്ഷിതമാണെന്നാണ് നിരീക്ഷണം.

20 ശതമാനം എഥനോൾ ചേർത്ത പെട്രോളിൽ വിശദീകരണവുമായി കേന്ദ്രം രംഗത്തുവന്നിരുന്നു. മൈലേജ് കുറയുന്നെങ്കിൽ എഞ്ചിൻ ട്യൂൺ ചെയ്താൽ മതിയെന്നായിരുന്നു കേന്ദ്ര പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് മന്ത്രാലയത്തിൻ്റെ വിശദീകരണം. തുരുമ്പടിയ്ക്കുമെന്ന പ്രചാരണങ്ങൾ വ്യാജമാണെന്നും മന്ത്രാലയം പറഞ്ഞു. പാരിസ്ഥിതിക ഗുണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാൻ കേന്ദ്രം തീരുമാനിച്ചത്. 2030ഓടെ ലക്ഷ്യത്തിലെത്താനായിരുന്നു പദ്ധതി. എന്നാൽ, അഞ്ച് വർഷം മുൻപ് തന്നെ സർക്കാർ ഈ ലക്ഷ്യത്തിലെത്തി.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ