Eco-Friendly Wedding: മാതൃകയാക്കണം ഈ എക്കോ ഫ്രണ്ട്ലി കല്യാണം, പുത്തൻ ആശയം പരീക്ഷിച്ച് ബ്ലോ​ഗർ ഉമാ റാം

Eco-Friendly Wedding in Chennai: സിനിമാതാരങ്ങളുടെ ചിത്രങ്ങളോടുകൂടിയ പോസ്റ്ററുകളിലൂടെ മാലിന്യം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിച്ചു. ക്ഷണക്കത്തുകളിൽ വിത്തുകൾ കൂടി വച്ചു.

Eco-Friendly Wedding: മാതൃകയാക്കണം ഈ എക്കോ ഫ്രണ്ട്ലി കല്യാണം, പുത്തൻ ആശയം പരീക്ഷിച്ച് ബ്ലോ​ഗർ ഉമാ റാം

Uma Ram

Published: 

27 May 2025 15:55 PM

ചെന്നൈ: വിവാഹമെന്നത് എല്ലാവരുടേയും സ്വപ്നമാണ്. അതിൽ എന്തെല്ലാം വെറൈറ്റികൾ കൊണ്ടുവരാം അല്ലെങ്കിൽ എന്തെല്ലാം ആഘോഷങ്ങൾ നടത്താം എന്ന് ആലോചിക്കുന്നവരാണ് നാമെല്ലാം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു എക്കോ ഫ്രഡ്ലി കല്യാണം നടത്തി മാതൃകയായിരിക്കുകയാണ് ചെന്നൈയിൽ നിന്നുള്ള ബ്ലോഗറായ ഉമാ റാം.

പരമ്പരാഗത വിവാഹങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പ്രകൃതിക്ക് ദോഷകരമാകാറുണ്ട്. എന്നാൽ, പ്രകൃതിയോട് ഇണങ്ങിയ ഒരു വിവാഹം എങ്ങനെ നടത്താമെന്ന് ഉമ സ്വന്തം അനുഭവത്തിലൂടെ കാണിച്ചുതന്നു.

Also Read – 6-കാരിക്ക് 60-കാരനുമായി കല്യാണം; ഒടുവിൽ കുട്ടി തന്നെ മാർഗം കണ്ടെത്തി

വിവാഹത്തിലെ ഭക്ഷണ മാലിന്യം കുറയ്ക്കാൻ ‘കണക്ട് ടു ഭൂമി’ എന്ന സംരംഭത്തിന്റെ സഹായം ഉമ തേടി. ഭക്ഷണാവശിഷ്ടങ്ങളും അലങ്കാര വസ്തുക്കളും തരം തിരിച്ച് സംസ്കരിച്ചു. ബാക്കിയായ പഴങ്ങളും ഭക്ഷണവും വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം കന്നുകാലികൾക്ക് നൽകി.
കയറ്ററിംഗ് ടീം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചപ്പോൾ, ഉമ അതൊരു പ്രശ്നമാക്കാതെ ബാക്കി വന്ന വെള്ളം ശേഖരിച്ച് ചെടികൾ നനയ്ക്കാൻ ഉപയോഗിച്ചു, കുപ്പികൾ റീസൈക്ലിംഗിനായി അയച്ചു. വിവാഹത്തിലെ പൂക്കളും പഴങ്ങളും കമ്പോസ്റ്റ് ചെയ്ത് വളമാക്കി മാറ്റി.

സിനിമാതാരങ്ങളുടെ ചിത്രങ്ങളോടുകൂടിയ പോസ്റ്ററുകളിലൂടെ മാലിന്യം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിച്ചു. ക്ഷണക്കത്തുകളിൽ വിത്തുകൾ കൂടി വച്ചു. ഇത് അതിഥികൾക്ക് നട്ടുപിടിപ്പിക്കാനും ഭാവിയിലേക്ക് ഒരു ഓർമ്മ നൽകാനും സഹായിച്ചു. ഉമയുടെ ഈ ശ്രമങ്ങളിലൂടെ 110 കിലോയോളം മാലിന്യമാണ് ഒഴിവായത്. പരിസ്ഥിതി സ്നേഹി എന്ന് വെറുതെ പറയാതെ പ്രാവർത്തികമാക്കി കാണിച്ച ഉമയാണ് യഥാർത്ഥ ഹീറോ എന്ന് പറയാതെ വയ്യ. ഇത് നമുക്കും പിന്തുടരാവുന്ന ഏറ്റവും ലളിതവും അതിനൊപ്പം ഏറെ ​ഗുണകരവുമായ ഒരു മാതൃകയാണ് ഇത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും