Meghnad Desai Passes Away: സാമ്പത്തിക ശാസ്ത്രജ്ഞൻ മേഘ്നാഥ് ദേശായ് അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Economist Meghnad Desai Passes Away at 84: ബ്രിട്ടീഷ് പ്രഭുസഭയിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻവംശജരിൽ ഒരാളാണ് മേഘ്നാഥ് ദേശായ്. ഇന്ത്യ-യുകെ ബന്ധം ശക്തമാക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു.

Meghnad Desai Passes Away: സാമ്പത്തിക ശാസ്ത്രജ്ഞൻ മേഘ്നാഥ് ദേശായ് അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

മേഘ്നാഥ് ദേശായ്

Published: 

30 Jul 2025 08:55 AM

ലണ്ടൻ: പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്നാഥ് ദേശായ് അന്തരിച്ചു. 84 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചൊവ്വാഴ്ച ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബ്രിട്ടീഷ് പ്രഭുസഭയിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻവംശജരിൽ ഒരാളാണ് മേഘ്നാഥ് ദേശായ്.

ഇന്ത്യ-യുകെ ബന്ധം ശക്തമാക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു. മേഘ്‌നാഥ് ദേശായിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. “ശ്രീ മേഘനാഥ് ദേശായിയുടെ നിര്യാണത്തിൽ അതിയായ ദുഃഖമുണ്ട്. ഒരു വിശിഷ്ട‌ചിന്തകനും എഴുത്തുകാരനും സാമ്പത്തിക വിദഗ്ധനുമായിരുന്നു അദ്ദേഹം” എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

1940ൽ ഗുജറാത്തിലെ വഡോദരയിലാണ് മേഘ്‌നാഥ് ദേശായി ജനിച്ചത്. യുകെ പാർലമെൻ്റിൻ്റെ ഉപരിസഭയായ പ്രഭുസഭയിൽ അംഗമായിരുന്ന ദേശായ് എന്നും ഇന്ത്യയുമായും ഇന്ത്യൻ സംസ്ക്‌കാരവുമായും ബന്ധം പുലർത്തിയിരുന്നു. 2008ൽ അദ്ദേഹത്തെ പദ്‌മഭൂഷൺ നൽകി രാജ്യം ആദരിച്ചു.

1965 മുതൽ 2003 വരെ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ (എൽഎസ്ഇ) സാമ്പത്തികശാസ്ത്രം പഠിച്ച ദേശായി ആ സ്ഥാപനത്തിലെ തന്നെ എമെരിറ്റസ് പ്രൊഫസർ ഓഫ് ഇക്കണോമിക്സായി പ്രവർത്തിച്ചിരുന്നു. 1992ൽ അദ്ദേഹം എൽഎസ്ഇയിൽ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ഗവർണൻസ് സ്ഥാപിച്ചു. ഇതിന്റെ ഡയറക്‌ടറും സ്ഥാപകാംഗവുമായിരുന്നു അദ്ദേഹം.

ALSO READ: ഓപ്പറേഷൻ സിന്ദൂരിൽ ലോകം മെയ്ഡ് ഇൻ ഇന്ത്യയുടെ ശക്തി കണ്ടു: പ്രധാനമന്ത്രി

1971ലാണ് അദ്ദേഹം ലേബർ പാർട്ടിയിൽ ചേർന്നത്. തുടർന്ന്, 1991 ജൂണിൽ യുകെ പ്രഭുപദവി നൽകി, ലോർഡ് ദേശായി ഓഫ് സെൻ്റ് ക്ലെമന്റ്റ് ഡേൻസ് എന്ന പേരിൽ പ്രഭുസഭയിലേക്ക് ഉയർത്തി. 1986 മുതൽ 1992 വരെ പാർട്ടിയുടെ ചെയർമാനായി സേവനമനുഷ്ഠിച്ച മേഘ്‌നാഥ് ദേശായി 2020ൽ പാർട്ടിവിട്ടു. പിന്നീട് പ്രഭുസഭയിൽ ഒരു ക്രോസ്‌ബെഞ്ച് പിയർ ആയി.

1970കളുടെ തുടക്കത്തിൽ മേഘ്‌നാഥ് ദേശായി മാർക്സിയൻ സാമ്പത്തിക സിദ്ധാന്തത്തെക്കുറിച്ചുള്ള രചനകൾ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ അക്കാദമിക് പഠനങ്ങൾ ഇക്കണോമെട്രിക്സ്, മോണിറ്ററിസം, സാമ്പത്തികവികസനം എന്നിവയിലേക്കും വ്യാപിച്ചു. ‘മാർക്സിയൻ ഇക്കോണമിക് തിയറി’, ‘ദി റീ ഡിസ്‌കവറി ഓഫ് ഇന്ത്യ’, ‘ഹൂ റോട്ട് ദി ഭഗവദ്ഗീത’, ‘നെഹ്റുസ് ഹീറോ ദിലീപ്‌കുമാർ’ തുടങ്ങിയ ശ്രദ്ധേയമായ കൃതികൾ അദ്ദേഹം രചിച്ചു. 200ലധികം അക്കാദമിക് ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്