Right to disconnect bill: ജോലിസമയം കഴിഞ്ഞാൽ ഓഫീസിൽ നിന്നുള്ള കോൾ എടുക്കേണ്ടേ? റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍ ലോക്‌സഭയില്‍

Right to Disconnect Bill 2025 at the parliament: ബിൽ യാഥാർഥ്യമായാൽ, തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി ഒരു തൊഴിലാളി ക്ഷേമ അതോറിറ്റി രൂപവത്കരിക്കണം എന്നും സുപ്രിയ സുലെ ആവശ്യപ്പെടുന്നു.

Right to disconnect bill: ജോലിസമയം കഴിഞ്ഞാൽ ഓഫീസിൽ നിന്നുള്ള കോൾ എടുക്കേണ്ടേ? റൈറ്റ് ടു ഡിസ്‌കണക്ട് ബില്‍ ലോക്‌സഭയില്‍

Right To Disconnect Bill

Published: 

06 Dec 2025 | 02:54 PM

ന്യൂഡൽഹി: തൊഴിൽ സമയം അവസാനിച്ച ശേഷം ഓഫീസിൽ നിന്നുള്ള ഫോൺ വിളികൾക്കും ഇ മെയിലുകൾക്കും മറുപടി നൽകാതിരിക്കാൻ ജീവനക്കാർക്ക് നിയമപരമായ അവകാശം നൽകുന്ന സ്വകാര്യ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. എൻ. സി. പി. എം. പി. സുപ്രിയ സുലെയാണ് ‘റൈറ്റ് ടു ഡിസ്‌കണക്ട് ബിൽ, 2025’ എന്ന പേരിൽ ബിൽ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

ഈ ബിൽ പ്രകാരം, ജോലി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും ജോലി സംബന്ധമായ ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഓരോ ജീവനക്കാരനും അനുമതിയുണ്ടാകും. വർക്ക് – ലൈഫ് ബാലൻസ് ഉറപ്പാക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.

ബിൽ യാഥാർഥ്യമായാൽ, തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി ഒരു തൊഴിലാളി ക്ഷേമ അതോറിറ്റി രൂപവത്കരിക്കണം എന്നും സുപ്രിയ സുലെ ആവശ്യപ്പെടുന്നു.

 

ശ്രദ്ധിക്കേണ്ട കാര്യം

 

നിലവിൽ, സർക്കാർ നിയമനിർമാണം നടത്തണമെന്ന് എം.പിമാർക്ക് തോന്നുന്ന വിഷയങ്ങളിലാണ് ഇത്തരത്തിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുന്നത്. എങ്കിലും, സർക്കാർ പ്രതികരണം അറിയിച്ച ശേഷം മിക്കപ്പോഴും ഇത്തരം ബില്ലുകൾ പിൻവലിക്കുകയാണ് പതിവ്. അതിനാൽ തന്നെ ഈ ബില്ലിന്റെ ഭാവി എന്താകുമെന്നത് പ്രവചനാതീതമാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ