Viral Video: ആഹാ ഇങ്ങനെയും കഴിക്കാമോ? ഫോർക്കും കത്തിയും ഉപയോഗിച്ച് സമൂസ എങ്ങനെ കഴിക്കാം; വീഡിയോ വൈറൽ
Samosa With Fork and Knife: വീഡിയോയിൽ ഒരാൾ ഫോർക്കും കത്തിയും ഉപയോഗിച്ച് സമൂസ എങ്ങനെ കഴിക്കാമെന്ന് കാണിച്ചു നൽകുന്നുണ്ട്. ഇത് ശ്രദ്ധയോടെ വീക്ഷിക്കുന്ന കുറച്ച് യുവാക്കളെയും സമീപം കാണം.

Viral Video
ഇന്ത്യയിലെ വളരെ ജനകീയമായ പലഹാരങ്ങളിൽ ഒന്നാണ് സമൂസ. വൈകിട്ട് നാല് മണിക്ക് ചൂട് ചായ്ക്കൊപ്പം ഒരു സമൂസ കൂടി ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട. എന്നാൽ സമൂസയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കത്തിയും ഫോർക്കും ഉപയോഗിച്ച് സമൂസ എങ്ങനെ കഴിക്കാമെന്നാണ് വീഡിയോയിൽ പറയുന്നത്.
പൊതുവെ കൈകൊണ്ട് കഴിക്കുന്ന സമൂസ എങ്ങനെ കത്തിയും ഫോർക്കും ഉപയോഗിച്ച് കഴിക്കാമെന്നാണ് വീഡിയോയിൽ ഒരാൾ കാണിക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പ്രവൃത്തി വ്യാപക വിമർശനങ്ങൾക്കാണ് വഴിവച്ചത്. വെസ്റ്റേൺ വിംഗ്‌സ് സ്‌പോക്കൺ ഇംഗ്ലീഷ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഒരാൾ ഫോർക്കും കത്തിയും ഉപയോഗിച്ച് സമൂസ എങ്ങനെ കഴിക്കാമെന്ന് കാണിച്ചു നൽകുന്നുണ്ട്. ഇത് ശ്രദ്ധയോടെ വീക്ഷിക്കുന്ന കുറച്ച് യുവാക്കളെയും സമീപം കാണം.
Also Read:യുദ്ധത്തിൽ വിജയിച്ചു! ശിശുരോഗ വിദഗ്ധ പോരാടിയത് എട്ട് വർഷം; ഒആർഎസിൻ്റെ വ്യാജന് വിലക്ക്
അമോൽ എന്നാണ് ഈ യുവാവിന്റെ പേര്. അദ്ദേഹം സമൂസ കത്തി ഉപയോഗിച്ച് മുറിച്ച് ചട്ണിയിൽ മുക്കി കഴിക്കുന്നതും വീഡിയോയിൽ കാണാം. ആളുകളെ പഠിപ്പിക്കുന്നതായി കാണാം . 11 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞത്. 71,000-ത്തിലധികം ലൈക്കുകൾ ലഭിച്ചു. പൊതുവെ കൈകൊണ്ട് കഴിക്കുന്ന ഇവ ഇങ്ങനെ കഴിച്ചതിൽ പലരും പ്രതിഷേധം രേഖപ്പെടുത്തി. അതേസമയം അദ്ദേഹത്തിന്റെ തന്നെ ഇത്തരത്തിലുള്ള മറ്റ് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.