AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IRCTC train ticket rules: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ആധാറിനെന്താ കാര്യം? ജനുവരി 12 മുതൽ എത്തുന്നു പുതിയ നിയമം

Latest IRCTC train ticket rules: റിസർവേഷൻ തുടങ്ങുന്ന ആദ്യ ദിവസം രാവിലെ 8 മണി മുതൽ അർദ്ധരാത്രി 12 മണി വരെ ആധാർ വെരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രമായിരിക്കും ബുക്കിംഗ് സൗകര്യം.

IRCTC train ticket rules: ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ആധാറിനെന്താ കാര്യം? ജനുവരി 12 മുതൽ എത്തുന്നു പുതിയ നിയമം
Train Ticket BookingImage Credit source: Social Media
Aswathy Balachandran
Aswathy Balachandran | Published: 12 Jan 2026 | 05:57 PM

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ (IRCTC) പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. 2026 ജനുവരി 12 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റങ്ങൾ പ്രധാനമായും ഓൺലൈൻ ബുക്കിംഗിനെയാണ് ബാധിക്കുന്നത്.

ജനുവരി 12 മുതൽ, മുൻകൂർ റിസർവേഷൻ (ARP) ആരംഭിക്കുന്ന ആദ്യ ദിവസം ജനറൽ റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആധാർ വെരിഫൈ ചെയ്ത ഉപയോക്താക്കൾക്ക് മാത്രമേ സാധിക്കൂ. റിസർവേഷൻ തുടങ്ങുന്ന ആദ്യ ദിവസം രാവിലെ 8 മണി മുതൽ അർദ്ധരാത്രി 12 മണി വരെ ആധാർ വെരിഫൈഡ് അക്കൗണ്ടുകൾക്ക് മാത്രമായിരിക്കും ബുക്കിംഗ് സൗകര്യം.

Also read – 20 രൂപയ്ക്ക് താമസം, സൗകര്യം റെയിൽവേ തരും , കയ്യിൽ വേണ്ടത് ഇത്രമാത്രം

2025 ജൂലൈ 1 മുതൽ ഓൺലൈൻ തത്കാൽ ടിക്കറ്റുകൾക്ക് ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കിയിരുന്നു. ജൂലൈ 15 മുതൽ ഇതിനായി ആധാർ അധിഷ്ഠിത OTP വെരിഫിക്കേഷനും പ്രാബല്യത്തിൽ വന്നു.

 

ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർദ്ധനവ്

 

2025 ഡിസംബർ 26 മുതൽ റെയിൽവേ ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ദൂരത്തിനനുസരിച്ചാണ് നിരക്ക് വർദ്ധന നിശ്ചയിച്ചിരിക്കുന്നത്.

  • 216 – 750 കി.മീ: 5 രൂപയുടെ വർദ്ധനവ്.
  • 751 – 1,250 കി.മീ: 10 രൂപയുടെ വർദ്ധനവ്.
  • 1,251 – 1,750 കി.മീ: 15 രൂപയുടെ വർദ്ധനവ്.
  • 1,751 – 2,250 കി.മീ: 20 രൂപയുടെ വർദ്ധനവ്.

 

മറ്റ് മാറ്റങ്ങൾ

 

സ്ലീപ്പർ ക്ലാസ് ഓർഡിനറി, ഫസ്റ്റ് ക്ലാസ് ഓർഡിനറി ടിക്കറ്റുകൾക്ക് കിലോമീറ്ററിന് 1 പൈസ വീതം വർദ്ധിക്കും. മെയിൽ/എക്സ്പ്രസ് ട്രെയിനുകൾക്ക് (AC, Non-AC ഉൾപ്പെടെ) കിലോമീറ്ററിന് 2 പൈസയാണ് വർദ്ധനവ്. സബർബൻ സർവീസുകൾക്കും സീസൺ ടിക്കറ്റുകൾക്കും നിരക്ക് വർദ്ധന ബാധകമല്ല.

രാജധാനി, ശതാബ്ദി, ദുരന്തോ, വന്ദേ ഭാരത്, തേജസ്, ഹംസഫർ, അമൃത് ഭാരത്, ഗരീബ് രഥ്, ജനശതാബ്ദി തുടങ്ങിയ പ്രധാന ട്രെയിനുകൾക്കെല്ലാം പുതിയ നിരക്ക് ബാധകമായിരിക്കും. ടിക്കറ്റ് ഏജന്റുമാരുടെയും മറ്റും അനധികൃത ബുക്കിംഗ് തടയുന്നതിനും സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കുന്നതിനുമാണ് ആധാർ അധിഷ്ഠിത ബുക്കിംഗ് നിർബന്ധമാക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.