Fake Doctor Arrested: യുട്യൂബ് നോക്കി ശസ്ത്രക്രിയയിൽ യുവതിക്ക് ദാരുണാന്ത്യം; ഡോക്ടർ പിടിയിൽ
Fake Doctor Arrested: കഠിനമായ വയറുവേദനയെ തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിൽ പരിശോധനയ്ക്ക് വേണ്ടി പോയതായിരുന്നു...

women dies after surgery
ഉത്തർപ്രദേശ്: ബരാബങ്കയിൽ വ്യാജ ഡോക്ടർ പിടിയിൽ. ഒരു യുവതിക്ക് യൂട്യൂബ് നോക്കി സർജറി നടത്തുകയും അവർ മരിക്കാൻ ഇടയുമായ സംഭവത്തിലാണ് ഡോക്ടർ പിടിയിലായത്. സംഭവത്തിൽ 25 കാരിയാണ് മരിച്ചത്. കഠിനമായ വയറുവേദനയെ തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിൽ പരിശോധനയ്ക്ക് വേണ്ടി പോയതായിരുന്നു യുവതി. എന്നാൽ അവിടെയുണ്ടായിരുന്ന വ്യാജ ഡോക്ടർ യുവതിക്ക് പിത്താശയത്തിൽ കല്ലുണ്ടെന്ന് പറയുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു.
എന്നാൽ അയാൾ കണ്ട ഒരു യൂട്യൂബ് വീഡിയോയെ ആശ്രയിച്ചാണ് അയാൾ രോഗത്തിന്റെ നിഗമനത്തിൽ എത്തുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തത്. സർജറിയെ തുടർന്ന് അടുത്ത ദിവസം തന്നെ യുവതി മരിക്കുകയായിരുന്നു. ഡിസംബർ 4 ന് കോത്തി പ്രദേശത്താണ് സംഭവം നടന്നത്. മുനിഷാര എന്ന 25 കാരിയാണ് കൊല്ലപ്പെട്ടത്.
വ്യാജനായ ഗ്യാൻ പ്രകാശ് മിശ്ര (48) എന്നയാളും അനധികൃത ശസ്ത്രക്രിയയ്ക്ക് സഹായിച്ച ഇയാളുടെ അനന്തരവനും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ദളിത് സമുദായത്തിൽപ്പെട്ട സ്ത്രീയുടെ ഭർത്താവ് തേജ് ബഹാദൂർ റാവത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോത്തി പോലീസ് കേസെടുത്തു. രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കുറ്റം ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
മരണപ്പെട്ട യുവതിക്ക് പ്രായപൂർത്തിയാക്കാത്ത മൂന്ന് കുട്ടികളാണുള്ളത്. ഭർത്താവ് ദിവസവേതനത്തിന് ജോലിചെയ്യുന്ന ആളാണ്.
തെറ്റായ വൈദ്യ ചികിത്സ മൂലമാണ് യുവതി മരിച്ചതെന്ന് പോലീസ് സൂപ്രണ്ട് പ്രതികരിച്ചു. അന്വേഷണത്തിനിടെ ഇയാളുടെ സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഡോക്ടർ വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്. കൂടാതെ അയാൾ ആ സ്ഥലത്ത് നടത്തുന്ന ക്ലിനിക്ക് ആരോഗ്യ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. യൂട്യൂബ് നോക്കിയും അല്ലാതെയും മനസ്സിലാക്കിയാണ് ഇയാൾ രോഗികൾക്ക് മരുന്ന് നിർദ്ദേശിക്കുന്നത്.