Satyapal Malik: മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് അന്തരിച്ചു
Satyapal Malik passes away: വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മെയ് 11ന് അണുബാധയെ തുടര്‍ന്നാണ് മാലിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററി സപ്പോർട്ടിലായിരുന്നു ചികിത്സ. എന്നാല്‍ ആരോഗ്യനില പിന്നീട് കൂടുതല്‍ വഷളായി

സത്യപാൽ മാലിക്
ന്യൂഡല്‍ഹി: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് (79) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഡൽഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ദീർഘനാളായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് 1:10 നായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം ആർകെ പുരത്തെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ ലോധി ശ്മശാനത്തിൽ സംസ്‌കരിക്കും.
Delhi’s Ram Manohar Lohia Hospital says former governor Satyapal Malik passed away at 1.10 pm today. https://t.co/rK0iXcYobN
— ANI (@ANI) August 5, 2025
ഇദ്ദേഹത്തിന് വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മെയ് 11ന് അണുബാധയെ തുടര്‍ന്നാണ് മാലിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററി സപ്പോർട്ടിലായിരുന്നു ചികിത്സ. എന്നാല്‍ ആരോഗ്യനില പിന്നീട് കൂടുതല്‍ വഷളായി.
ഉത്തർപ്രദേശിലെ ബാഗ്പട്ടിലെ ഹിസാവാഡ ഗ്രാമത്തിലായിരുന്നു ജനനം. 1974–77 കാലയളവിൽ ഉത്തർപ്രദേശ് നിയമസഭയിൽ അംഗമായിരുന്നു. 1980 മുതൽ 1986 വരെയും 1986–89 വരെയും രാജ്യസഭാംഗമായി. 1989 മുതൽ 1991 വരെ അലിഗഡ് ലോകസഭ മണ്ഡലത്തെ പ്രതിനിധികരിച്ചു.
Also Read: Shibu Soren: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു
2017 ഒക്ടോബർ മുതൽ 2018 ഓഗസ്റ്റ് വരെ അദ്ദേഹം ബീഹാർ ഗവർണറായിരുന്നു. പിന്നീട് ഗവര്‍ണറെന്ന നിലയില്‍ ഒഡീഷയുടെ അധിക ചുമതലയും ലഭിച്ചു. 2018 ഓഗസ്തിലാണ് ജമ്മു കശ്മീര്‍ ഗവര്‍ണറാകുന്നത്. 2019 ഒക്ടോബര്‍ വരെ തല്‍സ്ഥാനത്ത് പ്രവര്‍ത്തിച്ചു. 2019 നവംബര്‍ മൂന്ന് മുതല്‍ 2020 ഓഗസ്ത് 18 വരെ ഗോവയുടെയും, പിന്നീട് 2022 ഒക്ടോബര്‍ മൂന്ന് വരെ മേഘാലയയുടെയും ഗവര്‍ണറായി സേവനമനുഷ്ഠിച്ചു.