Mystery of captain Shah Baba : ബ്രിട്ടീഷ് സൈനികൻ, മരിച്ചപ്പോൾ ക്യാപ്റ്റൻ ഷാ ബാബയായി, വഴിപാടായി സിഗരറ്റുകൾ, അത്ഭുതപ്പെടുത്തുന്നു ഈ കല്ലറ

Mystery of captain Shah Baba and the Cigarette Offerings: ബാബ സിഗരറ്റ് വലിക്കുമായിരുന്നു" എന്നും, "ആഗ്രഹങ്ങൾ സഫലമാകുമ്പോൾ സിഗരറ്റ് അർപ്പിക്കണം" എന്നും ഭക്തർ പറയുന്നു. മാംസവും വീഞ്ഞും സമർപ്പിക്കുന്നവരുമുണ്ട്.

Mystery of captain Shah Baba : ബ്രിട്ടീഷ് സൈനികൻ, മരിച്ചപ്പോൾ ക്യാപ്റ്റൻ ഷാ ബാബയായി, വഴിപാടായി സിഗരറ്റുകൾ, അത്ഭുതപ്പെടുത്തുന്നു ഈ കല്ലറ

Captain Shah Baba And The Cigarette Offering

Updated On: 

26 May 2025 17:02 PM

ലക്നൗ: ലക്‌നൗവിലെ മൂസബാഗ് സെമിത്തേരിയിൽ, ഒരു ബ്രിട്ടീഷ് സൈനികന്റെ കല്ലറ അവിടെയുള്ളവർക്ക് ഒരു ആരാധനാലയമാണ്. ആദ്യ സിഖ് കുതിരപ്പടയെ നയിച്ച ക്യാപ്റ്റൻ എഫ്. വേയ്ലിന്റെ കല്ലറയാണത്. അദ്ദേഹത്തെ ‘ക്യാപ്റ്റൻ ഷാ ബാബ’ എന്നാണ് നാട്ടുകാർ വിളിക്കുന്നത്. ഇവിടെ പ്രാർത്ഥിക്കുക മാത്രമല്ല സിഗരറ്റുകൾ വഴിപാടായി സമർപ്പിക്കുകയും ചെയ്യുന്നു എന്നതാണ് രസകരമായ വിഷയം.

“ബാബ സിഗരറ്റ് വലിക്കുമായിരുന്നു” എന്നും, “ആഗ്രഹങ്ങൾ സഫലമാകുമ്പോൾ സിഗരറ്റ് അർപ്പിക്കണം” എന്നും ഭക്തർ പറയുന്നു. മാംസവും വീഞ്ഞും സമർപ്പിക്കുന്നവരുമുണ്ട്. ഈ വിചിത്ര ആചാരത്തിന് പിന്നിലെ വ്യക്തമായ കാരണം ആർക്കുമറിയില്ല. 1857-ലെ സ്വാതന്ത്ര്യസമരകാലത്ത് ക്യാപ്റ്റൻ വേയ്ൽ ഇവിടെവച്ചാണ് കൊല്ലപ്പെട്ടത്. കല്ലറയിലെ ലിഖിതം പരിശോധിച്ചാൽ അദ്ദേഹം ഒരു ക്രിസ്ത്യൻ സൈനികനായിരുന്നു എന്നു കാണാം. എന്നാലും ‘ക്യാപ്റ്റൻ ഷാ ബാബ’ എന്ന വിശ്വാസം ഉപേക്ഷിക്കാൻ ആരും തയ്യാറല്ല എന്നതാണ് രസകരമായ വസ്തുത.

Also read – വീട്ടിൽ കറണ്ടില്ല.. ഫോണിൽ ചാർജ്ജുമില്ല…. വൈദ്യുതി ഇല്ലാതെ ഫോൺ ചാർജ്ജ് ചെയ്യാനും വഴിയുണ്ട്

ഒരുകാലത്ത് നവാബുമാരുടെ വിശ്രമകേന്ദ്രമായിരുന്ന മൂസ ബാഗിന്റെ പ്രതാപം ഇപ്പോൾ നഷ്ടമായിരിക്കുന്നു. 1857-ലെ സ്വാതന്ത്ര്യസമരകാലത്ത് ഇവിടം കടുത്ത പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1858 മാർച്ച് 21-ന് നടന്ന യുദ്ധത്തിൽ ക്യാപ്റ്റൻ വേയ്ൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ സുഹൃത്ത് ക്യാപ്റ്റൻ എൽ.ബി. ജോൺസ് ആണ് ആ കല്ലറ സ്ഥാപിച്ചത്.

1857-ലെ സ്വാതന്ത്ര്യസമരകാലത്ത് ഇത് ഔധ് സൈന്യത്തിന്റെ ശക്തികേന്ദ്രമായിരുന്നു. ഇപ്പോൾ, കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും കുറച്ച് ഭൂഗർഭ അറകളും തകർന്ന മതിലുകളും മാത്രമാണ് അവിടെയുള്ളത്. 1858 മാർച്ച് 21-ന് ഇവിടെ ബ്രിട്ടീഷുകാരും തദ്ദേശീയ സേനയും തമ്മിൽ രൂക്ഷമായ യുദ്ധം നടന്നു. യുദ്ധത്തിൽ ഒടുവിൽ വിജയിച്ചത് ബ്രിട്ടീഷുകാരായിരുന്നു എന്നതെല്ലാം ചരിത്രം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും